ക്നോപ്പിക്സ്

സി.ഡിയിൽ നിന്നോ ഡി.വി.ഡിയിൽ നിന്നോ നേരിട്ട് പ്രവർത്തിപ്പിക്കാവുന്ന ഒരു ഡെബിയൻ അടിസ്ഥാനമായി നിർമിച്ച ലിനക്സ് വിതരണമാണ് ക്നോപ്പിക്സ് (pronounced /kəˈnopɪks/). ക്ലോസ് ക്നോപ്പർ ആണ് ക്നോപ്പിക്സ് നിർമിച്ചത്. ഒരു പ്രോഗ്രാം പ്രവർത്തിപ്പിക്കുമ്പോൾ അതിന്റെ കമ്പ്രെസ്ഡ് ഫയൽ സിഡി/ഡിവിഡിയിൽ നിന്ന് എടുത്ത്, റാമിലേക്ക് കോപ്പി ചെയ്താണ് പ്രവർത്തിപ്പിക്കുന്നത്. ലൈവ് സിഡി ആയുള്ള ഉപയോഗത്തിനായാണ് നിർമിച്ചതെങ്കിലും, ഇത് ഹാർഡ് ഡിസ്ക്കിലേക്ക് സാധാരണ ഓപ്പറേറ്റിങ്ങ് സിസ്റ്റം പോലെ ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്. യു.എസ്.ബിയിൽ നിന്നോ മെമ്മറികാർഡിൽ നിന്നോ ബൂട്ട് ചെയ്യുവാനും സാധിക്കും.

ക്നോപ്പിക്സ്
ക്നോപ്പിക്സ് 5.3.1 KDE
നിർമ്മാതാവ്ക്ലോസ് ക്നോപ്പർ
ഒ.എസ്. കുടുംബംലിനക്സ്
തൽസ്ഥിതി:Current
സോഴ്സ് മാതൃകഓപ്പൺ സോർസ്
നൂതന പൂർണ്ണരൂപം5.3.1 / മാർച്ച് 27 2008 (2008-03-27), 5946 ദിവസങ്ങൾ മുമ്പ്
ലഭ്യമായ ഭാഷ(കൾ)ജെർമൻ, ഇംഗ്ലിഷ്
കേർണൽ തരംMonolithic kernel, ലിനക്സ്
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
പലതരം, പ്രധാനമായും GPL[1]
വെബ് സൈറ്റ്www.knoppix.org

ക്നോപ്പിക്സിന് പ്രധാനമായും രണ്ട് എഡിഷനുകളാണുള്ളത്: സി.ഡി. (700 മെഗാബൈറ്റ്) എഡിഷനും, ഡിവിഡി (4.7 ജിഗാബൈറ്റ്) "മാക്സി" എഡിഷനും.ഇവയിൽ ഓരോന്നും തന്നെ,രണ്ട് ഭാഷകളിൽ ലഭ്യമാണ്:ജെർമൻ ഭാഷയിലും, ഇംഗ്ലിഷ് ഭാഷയിലും.

ഉപയോഗം

ക്നോപ്പിക്സ് ഉപയോഗിച്ച് ഫയലുകൾ എളുപ്പത്തിൽ ബാക്കപ്പ് ചെയ്യുവാൻ സാധിക്കും. മാത്രമല്ല, ഇൻസ്റ്റോൾ ചെയ്യാതെ തന്നെ, ലിനക്സ് ഉപയോഗിക്കുവാനും പരിചയപ്പെടുവാനും സാധിക്കും.


ഉള്ളടക്കം

ക്നോപ്പിക്സ് സ്റ്റാർട്ട് അപ്പ്

ലൈവ് സി.ഡി എഡിഷനിൽ 1000-ത്തോളം സോഫ്റ്റ്‌വെയറുകളും, ഡിവിഡി വേർഷനിൽ 2600-ഓളം സോഫ്റ്റ്‌വെയറുകളും ഉണ്ട്.

ക്നോപ്പിക്സിലുള്ള പ്രധാന സോഫ്റ്റ്‌വെയറുകൾ

  • കെ.ഡി.ഇ പണിയിട സംവീധാനത്തിന്റെ ഒരു ഭാഗം:കോൺക്വെറർ വെബ്ബ് ബ്രൌസർകെമെയിൽ ഈ-മയിൽ ക്ലയന്റ്. കെ.ഡി.ഇ പണിയിടസംവീധാനം അല്ലാതെ, ഫ്ലക്സ് ബോക്സ്, twm, ഐസ്WM, ഗ്നുസ്റ്റെപ്പ് മുതലായ ഡെസ്ക്റ്റോപ്പ് ചുറ്റുപാടുകളിലും ക്നോപ്പിക്സ് ലഭ്യമാണ്.
  • XMMS,MP3. Ogg വോബ്രിസ് സപ്പോർട്ടോടുകൂടെ
  • KPPP ഡയലർ ISDN യൂട്ടിലിറ്റികൾ
  • ഐസീവീസൽ വെബ്ബ് ബ്രൌസർ (മോസില്ല ഫയർഫോക്സ് അടിസ്ഥാനമാക്കി നിർമിച്ചത്.)
  • K3b, സിഡി/ഡിവിഡി റൈറ്റ് ചെയ്യുവാനും,ബാക്കപ്പ് ചെയ്യുവാനും.
  • ജിമ്പ്, ചിത്രങ്ങൾ വരക്കുവാനുള്ള പ്രോഗ്രാം
  • ജീപാർട്ടെഡ് അല്ലെങ്കിൽ ക്യൂടിപാർട്ടെഡ്:പാർട്ടീഷൻ എഡിറ്റ് ചെയ്യുവാനുള്ള പ്രോഗ്രാം
  • ഡാറ്റ റെസ്ക്യൂവിനും,സിസ്യം പുനസ്ഥാപിക്കുന്നതിനുമുള്ള സാമാഗ്രികൾ
  • നെറ്റ്‌വർക്ക് കാര്യനിർവാഹണ സാമാഗ്രികൾ
  • ഓപ്പണോഫീസ്.ഓർഗ്, ഓഫീസ് സ്യൂട്ട്
  • പല പ്രോഗ്രാമിങ്ങ്/ഡെവലപ്പ്മെന്റ് സാമാഗ്രികൾ

ആവശ്യകതകൾ

ക്നോപ്പിക്സ് ഓടിക്കുവൻ :

  • ഇന്റൽ അനുകൂല പ്രൊസസ്സർ (i486 അല്ലെങ്കിൽ പുതിയവ)
  • 32 MB റാം (ടെക്സ്റ്റ് മോഡിനായി), കുറഞ്ഞത് 96 MB (KDE-ക്കൊപ്പം ഗ്രാഫിക്സ് മോഡിനായി)ഓഫീസ് പ്രൊഡക്റ്റുകളുപയോഗിക്കാൻ കുറഞ്ഞത് 128 MB റാം ആവശ്യമാണ്.
  • ബൂട്ട് ചെയ്യാവുന്ന സിഡി റൊം ഡ്രൈവ്, അല്ലെങ്കിൽ സാധാരണ സിഡി റോം ഡ്രൈവും, ബൂട്ട് ഫ്ലോപ്പിയും (IDE/ATAPI അല്ലെങ്കിൽ SCSI)
  • സാധാരണ SVGA-തര ഗ്രാഫിക്സ് കാർഡ്
  • സീരിയൽ / പി.എസ്/2 സ്റ്റാൻഡേർഡ് മൌസ് അല്ലെങ്കിൽ IMPS/2-അനുകൂല USB-മൌസ്

വേർഷൻ ചരിത്രം

4 മുതൽ 5.1.1 വരെ സിഡി/ഡിവിഡി വേർഷനുകൾ ഒന്നിച്ചാണ് ഇറക്കിയിരുന്നത് [2].എന്നാൽ 5.1.1 മുതൽ, ഡിവിഡി വേർഷൻ മാത്രമേ ഇറക്കുന്നുള്ളു.

ക്നോപ്പിക്സ് വേർഷൻറിലീസ് ദിനംസിഡിഡിവിഡി
1.430 സെപ്റ്റംബർ 2000അതെഅല്ല
1.626 ഏപ്രിൽ 2001അതെഅല്ല
2.114 മാർച്ച് 2002അതെഅല്ല
2.214 മേയ് 2002അതെഅല്ല
3.119 ജനുവരി 2003അതെഅല്ല
3.226 ജൂലൈ 2003അതെഅല്ല
3.316 ഫെബ്രുവരി 2004അതെഅല്ല
3.417 മേയ് 2004അതെഅല്ല
3.5 ലിനക്സ് ടാഗ്-വേർഷൻജൂൺ 2004അല്ലഅതെ
3.616 ഓഗസ്റ്റ് 2004അതെഅല്ല
3.79 ഡിസംബർ 2004അതെഅല്ല
3.8 സീബിറ്റ്-വേർഷൻ28 ഫെബ്രുവരി 2005അതെഅല്ല
3.8.18 ഏപ്രിൽ 2005അതെഅല്ല
3.8.212 മേയ് 2005അതെഅല്ല
3.91 ജൂൺ 2005അതെഅല്ല
4.0 ലിനക്സ് ടാഗ്-വേർഷൻ22 ജൂൺ 2005അല്ലഅതെ
4.0 അപ്ഡേറ്റഡ്16 ഓഗസ്റ്റ് 2005അല്ലഅതെ
4.0.223 സെപ്റ്റംബർ 2005അതെഅതെ
5.0 സീബിറ്റ്-വേർഷൻ25 ഫെബ്രുവരി 2006അല്ലഅതെ
5.0.12 ജൂൺ 2006അതെഅതെ
5.1.030 ഡിസംബർ 2006അതെഅതെ
5.1.14 ജനുവരി 2007അതെഅതെ
5.2 സീബിറ്റ്-വേർഷൻമാർച്ച് 2007അല്ലഅതെ
5.3 സീബിറ്റ്-വേർഷൻ12 ഫെബ്രുവരി 2008അല്ലഅതെ
5.3.126 മാർച്ച് 2008അല്ലഅതെ
ADRIANE
6.0.028 January 2009അതെഅല്ല
6.0.18 February 2009അതെഅല്ല
6.1 CeBIT-Version25 February 2009അതെഅതെ
6.2 / ADRIANE 1.218 November 2009അതെഅതെ
6.2.131 January 2010അതെഅതെ
6.3 CeBIT-Version2 March 2010അല്ലഅതെ
6.4.320 December 2010അതെഅതെ
6.4.41 February 2011അതെഅതെ
6.5 CeBIT-VersionMarch 2011അല്ലഅതെ
6.7.03 August 2011അതെഅതെ
6.7.116 September 2011അതെഅതെ

|}

കൂടുതൽ വിവരങ്ങൾക്ക്

പുസ്തകങ്ങൾ

  • Granneman, Scott (2005). Hacking Knoppix. Wiley. ISBN 978-0-7645-9784-8. {{cite book}}: Cite has empty unknown parameter: |coauthors= (help)
  • Rankin, Kyle (2004). Knoppix Hacks. O'Reilly. ISBN 978-0-596-00787-4. {{cite book}}: Cite has empty unknown parameter: |coauthors= (help)

വാർത്തയിൽ

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ക്നോപ്പിക്സ്&oldid=3778387" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ