കോഴഞ്ചേരി താലൂക്ക്‌

കേരളത്തിലെ താലൂക്ക്
(കോഴഞ്ചേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്തനംതിട്ട ജില്ലയിലെ ഒരു താലൂക്കാണ്‌ കോഴഞ്ചേരി. താലൂക്കാസ്ഥാനം പത്തനംതിട്ടയിലാണെങ്കിലും അവിടെനിന്നും 14 കി.മീ. മാറി പമ്പാനദിയുടെ കരയിലാണ്‌ കോഴഞ്ചേരി പട്ടണം.ഇത് ഒരു വാണിജ്യകേന്ദ്രമാണ്. അനേകം ബാങ്കുകളുടെയും കച്ചവട സ്ഥാപനങ്ങളുടെയും കേന്ദ്രവുമാണ്. തെക്കുംകൂർ കോവിലൻമാരുടെ ഭരണകേന്ദ്രമായിരുന്നു എന്ന് കരുതപ്പെടുന്നു. കോഴഞ്ചേരി ഒരുകാലത്ത് തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു.

കോഴഞ്ചേരി, പത്തനംതിട്ട ജില്ലയുടെ ഭരണസിരാകേന്ദ്രവും മുനിസിപ്പാലിറ്റിയും കോഴഞ്ചേരി താലൂക്കിലാണ്. തിരുവല്ല[1], മല്ലപ്പള്ളി[2], റാന്നി[3], അടൂർ[4], കോന്നി [5]എന്നിവയാണ് പത്തനംതിട്ട ജില്ലയിലെ മറ്റു താലൂക്കുകൾ. തിരുവിതാംകൂർ ഗവൺമെന്റിന്റെ ഭരണനയത്തെയും നടപടികളെയും വിമർശിച്ചുകൊണ്ട് നിവർത്തന പ്രക്ഷോഭ നേതാവായിരുന്ന സി.കേശവൻ 1935 മെയ് 11-നു കോഴഞ്ചേരിയിൽ വച്ചാണു പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നടത്തിയത്. അദ്ദേഹത്തിന്റെ സ്മാരകം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ