കോപ്റ്റിക് പാപ്പ

കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷനും പരമാചാര്യനുമാണ് അലക്സാണ്ട്രിയയുടെ കോപ്റ്റിക് ഓർത്തഡോക്സ് പാപ്പ. പാപ്പ (കോപ്റ്റിക്: Ⲡⲁⲡⲁ, പാപ്പാ; അറബി: البابا, അൽ-ബാബ), അലക്സാണ്ട്രിയയുടെ മെത്രാൻ പിതാക്കന്മാരുടെ പിതാവ്, ഇടയന്മാരുടെ ഇടയൻ എന്നൊക്കെ അദ്ദേഹം അറിയപ്പെടുന്നു.

തവാദറോസ് ദ്വിതീയൻ പാപ്പ
ഷെനൂദാ മൂന്നാമൻ പാപ്പ, നൂറ്റിപ്പതിനേഴാമത്തെ കോപ്റ്റിക് ഒർത്തഡോക്സ് അലക്സാന്ത്രിയൻ പാപ്പ

അലക്സാണ്ട്രിയയുടെ പാപ്പയും വിശുദ്ധ മാർക്കോസിന്റെ പരിശുദ്ധ അപ്പസ്തോലിക സിംഹാസനത്തിലെ പാത്രിയർക്കീസും എന്നാണ് സ്ഥാനികനാമം.

2012 നവംബർ 18-ന് തിരഞ്ഞെടുക്കപ്പെട്ട തവാദറോസ് രണ്ടാമനാണ് ഇപ്പോഴത്തെ കോപ്റ്റിക് പാപ്പ. 118-ാമത് പാപ്പയാണ് അദ്ദേഹം.

വാക്കിന്റെ ആവിർഭാവം

പിതാവ് എന്നർത്ഥമുള്ള പാപ്പാസ് (ഗ്രീക്ക്: παπάς) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണു പാപ്പാ എന്ന പദമുണ്ടായത്. അതിൽ നിന്നു ഇങ്ഗ്ലീഷിലെ പോപ്പ് (Pope) എന്ന പദമുണ്ടായി.

ചരിത്രത്തിൽ

കോപ്റ്റിക് സഭയുടെ മേലദ്ധ്യക്ഷനായ കോപ്റ്റിക് പാപ്പ ക്രൈസ്തവലോകത്തെ പ്രമുഖരിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്നു. അലക്സാണ്ഡ്രിയയിലെ പതിമൂന്നാമത്തെ ബിഷപ്പായ ഹെരാക്ലസ് പാപ്പ (ക്രി. വ. 231-248) ആണു ക്രൈസ്തവ ലോകത്ത് ആദ്യമായി പാപ്പ എന്നു സംബോധന ചെയ്യപ്പെട്ട സഭാതലവൻ. ബൈബിളിലെ 27 പുതിയനിയമപുസ്തകങ്ങളുടെ പട്ടിക ആദ്യമായി പുറത്തുവന്നത് ക്രി.വ. 369-ൽ അലക്സാണ്ട്രിയയിലെ പാപ്പയായിരുന്ന മാർ അത്താനാസിയോസ് (ക്രി.വ. 396-373) പ്രസിദ്ധീകരിച്ച ഈസ്റ്റർ ചാക്രിക ലേഖനത്തിലൂടെ ആയിരുന്നു [1].


ഈജിപ്തിലെ പ്രോട്ടോക്കോൾ അനുസരിച്ചു് പൊതുവേദിയിൽ‍ പ്രധാനമന്ത്രിയുടേതിനോടൊപ്പം സ്ഥാനം ലോക സുന്നിമുസ്ലീം പഠനകേന്ദ്രമായ അൽ‍ അസ്ഹർ‍ സർ‍വകലാശാലയുടെ ഗ്രാൻ‍ഡ് ഷെയ്ക്കിനും അലക്സാണ്ട്രിയാ പാപ്പയ്ക്കാ ഉണ്ട്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കോപ്റ്റിക്_പാപ്പ&oldid=3944258" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ