കോന്നി ഫെർഗൂസൺ

ദക്ഷിണാഫ്രിക്കൻ നടി

ഒരു ദക്ഷിണാഫ്രിക്കൻ നടിയും, ചലച്ചിത്ര നിർമ്മാതാവും, ബിസിനസ്സ് വനിതയുമാണ് കോന്നി ഫെർഗൂസൺ (നീ. മസിലോ; ജനനം: 1970 ജൂൺ 10 ന് കിംബർലിയിൽ, എന്നാൽ ബോട്സ്വാനയിൽ ആണ് വളർന്നത്.[1]) ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ജനപ്രിയമായ സോപ്പ് ഓപ്പറ, ജനറേഷൻസിലെ കരബോ മൊറോക്ക എന്ന പ്രധാന വേഷത്തിലൂടെയാണ് അവർ അറിയപ്പെടുന്നത്. [2][3]1994-ൽ തുടക്കം മുതൽ 2010-ൽ പുറത്തുകടക്കുന്നതുവരെ ഷോയിൽ പങ്കെടുത്തു. 2014-ൽ, 4 വർഷത്തെ അഭാവത്തിന് ശേഷം ഷോയിൽ തന്റെ വേഷം അവതരിപ്പിക്കാൻ അവർ സമ്മതിച്ചു. തുടർന്ന് 2016-ൽ സ്ഥിരമായി ഷോയിൽ നിന്നും വിട്ടു.[4]

കോന്നി ഫെർഗൂസൺ
2018-ലെ ഗ്ലാമർ അവാർഡിൽ സംസാരിക്കുന്ന കോന്നി ഫെർഗൂസൺ
ജനനം
കോന്നി മാസിലോ

(1970-06-10) 10 ജൂൺ 1970  (54 വയസ്സ്)
കിംബർലി, നോർത്തേൺ കേപ്പ്, ദക്ഷിണാഫ്രിക്ക
മറ്റ് പേരുകൾകോന്നി മാസിലോ-ഫെർഗൂസൺ
പൗരത്വം
  • ദക്ഷിണാഫ്രിക്ക
  • Botswana
തൊഴിൽ
  • നടി

  • നിർമ്മാതാവ്
  • മോഡൽ

  • നിക്ഷേപക

  • ബിസിനസ്സ് വനിത
സജീവ കാലം1991–present
ജീവിതപങ്കാളി(കൾ)
  • Neo Matsunyane (m. 1993; div. 1998)
  • ഷോന ഫെർഗൂസൺ (m. 2001)
കുട്ടികൾലെസെഡി മാറ്റ്സുനിയാൻ
അലീഷ്യ ഫെർഗൂസൺ
വെബ്സൈറ്റ്iamconnieferguson.com

2018-ൽ ഫോബ്‌സ് വുമൺ ആഫ്രിക്ക മാസികയുടെ പുറംചട്ടയിൽ ഫെർഗൂസന്റെ മുഖചിത്രം അച്ചടിച്ചിരുന്നു.[5]

കരിയർ

ജെനെറേഷൻസ്(1994–2010; 2014–2016)

1994-ൽ, പ്രധാന വേഷമായ തൗമൊഗാലെയുടെ ഭാര്യയും ആർച്ചി മൊറോക്കയുടെ സഹോദരിയുമായ കരാബോ മൊറോകയായി മെൻസി എൻ‌ഗുബാനെ, സ്ലിൻഡൈൽ നോഡംഗാല, സോഫി എൻ‌ഡബ എന്നിവരോടൊപ്പം അഭിനയിച്ചു. 2010-ൽ, 16 വർഷമായി കരാബോ മൊറോക്കയുടെ പ്രധാന വേഷത്തിൽ അഭിനയിച്ചതിന് ശേഷം കോന്നി ജെനെറേഷൻസിൽ നിന്ന് "മറ്റ് തൊഴിലവസരങ്ങൾ സ്വീകരിക്കാൻ" പുറപ്പെടുന്നതായി പ്രഖ്യാപിച്ചു. ജെനെറേഷൻസ്: ദി ലെഗസി പുനരാരംഭിക്കാൻ സഹായിക്കുന്നതിനായി നാല് വർഷത്തിന് ശേഷം സോപ്പി ഓപ്പറയിലേക്ക് മടങ്ങിയെത്തിയ ഫെർഗൂസൺ ഒരു നല്ല കുറിപ്പോടെ ജെനെറേഷൻസ് വിട്ടു.

ജെനെറേഷൻസിൽ നിന്ന് 2010-ൽ വിട്ടുപോയതിനുശേഷം, എം-നെറ്റ് ടെലിനോവേല ദി വൈൽഡിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു. ഇത് ഒരു ആകർഷകമായ ദക്ഷിണാഫ്രിക്കൻ ഗെയിം ഫാമിൽ ആണ് ചിത്രീകരിച്ചത്. 2013 ഏപ്രിലിൽ ഇത് റദ്ദാക്കുന്നതുവരെ അവർ തന്റെ യഥാർത്ഥ ജീവിത ഭർത്താവ് ഷോന ഫെർഗൂസനോടൊപ്പം ഇതിൽ അഭിനയിച്ചു.

ഫെർഗൂസൺ ഫിലിംസ് (2010 - ഇന്നുവരെ)

കോന്നിയും ഭർത്താവ് ഷോനയും 2010-ൽ ടെലിവിഷൻ കമ്പനിയായ ഫെർഗൂസൺ ഫിലിംസ് ആരംഭിച്ചു. അവരുടെ ആദ്യത്തെ നിർമ്മാണമായ റോക്ക്‌വില്ലെ മൂന്ന് വർഷത്തിന് ശേഷം എം-നെറ്റ് നിർമ്മിച്ചു. ഇഗാസി, [6] ദി ഗിഫ്റ്റ്, [7] ദി ത്രോൺ, ദി ക്യൂൻ, ദി റിവർ, ദി ഇംപോസ്റ്റർ എന്നിവയാണ് മറ്റ് നിർമ്മാണങ്ങൾ. ഇവർ മിക്കപ്പോഴും സ്വന്തം നിർമ്മാണത്തിൽ തന്നെ അഭിനയിക്കുന്നു. ഉദാഹരണത്തിന്, ദി ക്വീനിൽ ഹാരിയറ്റ് ഖോസയുടെ വേഷം കോന്നി അവതരിപ്പിച്ചിരുന്നു.

2018-ലെ ദക്ഷിണാഫ്രിക്കൻ ഫിലിം ആൻഡ് ടെലിവിഷൻ അവാർഡുകളിൽ ദി ക്വീൻ നിരവധി വിഭാഗങ്ങളിൽ നാമനിർദേശം ചെയ്തു.[8]

ഫെർഗൂസൺ 2008-ൽ ട്രൂ സെൽഫ് എന്ന സുഗന്ധവും 2014-ൽ ഒരു ലോഷനും പുറത്തിറക്കി.[9]

സ്വകാര്യ ജീവിതം

ഫെർഗൂസൺ സഹ നടൻ നിയോ മാറ്റ്സുനിയാനെ വിവാഹം കഴിച്ചു. 1993 മുതൽ 1998 വരെ ഈ വിവാഹബന്ധം തുടർന്നു. അദ്ദേഹത്തിന്റേതായ ലെസെഡി മാറ്റ്സുനിയാൻ (ജനനം: ഡിസംബർ 31, 1992) എന്ന ഒരു മകളുണ്ട്. 2001 നവംബറിൽ, മാറ്റ്സുനിയാനുമായി വിവാഹമോചനം നേടുകയും 3 വർഷത്തിനുശേഷം, നടനും സംവിധായകനുമായ ഷോണ ഫെർഗൂസണെ വിവാഹം കഴിക്കുകയും ചെയ്തു. ഈ ദമ്പതികൾക്ക് അലീഷ്യ ഏഞ്ചൽ ഫെർഗൂസൺ (ജനനം: 7 ജൂൺ 2002) എന്ന ഒരു മകളുണ്ട്. [10]

ഫിലിമോഗ്രാഫി

  • ജെനെറേഷൻസ് (1994–2010; 2014–2016)
  • സോൾ സിറ്റി
  • സോളി ലൗവ്സ് കിന (2002)
  • ലൗവ് ബൈ മെനി വേയ്സ് (2003)
  • ലേറ്റ് നൈറ്റ് ന്യൂസ് വിത് കോന്നി ഫെർഗൂസൺ (2004–2007)
  • കോമഡി സെൻട്രൽ റോസ്റ്റർ (2010) ജഡ്ജി
  • ദി വൈൽഡ് (2011–2013)
  • സ്ട്രിക്റ്റ്ലി കം ഡാൻസിങ് (2013)
  • റോക്ക്‌വില്ലെ (2015–2016)
  • ദി ക്വീൻ (2016–present)

അവലംബം

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കോന്നി_ഫെർഗൂസൺ&oldid=3959372" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ