കൊറിയ കീഴടക്കാനുള്ള ജപ്പാന്റെ ശ്രമങ്ങൾ (1592-98)

രണ്ട് പ്രാവശ്യമാണ് 1592-98 കാലത്താണ് കൊറിയ കീഴടക്കാനുള്ള ജപ്പാന്റെ ശ്രമങ്ങൾ നടന്നത്. 1592-ൽ ആക്രമണം നടത്തിയെങ്കിലും 1596-ൽ യുദ്ധത്തിന് വിരാമം നൽകുന്ന കരാറുണ്ടാക്കപ്പെട്ടു. 1597-ൽ അടുത്ത ആക്രമണം നടത്തി. 1598-ൽ ജപ്പാന്റെ സൈന്യം പിൻവാങ്ങിയതോടെ യുദ്ധം അവസാനിച്ചു.[1][3] തീരപ്രദേശങ്ങളിൽ നടന്ന യുദ്ധത്തിന് പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിലാണ് കൊറിയൻ ഉപദ്വീപിൽ നിന്ന് ജപ്പാന്റെ സൈന്യം പിൻവാങ്ങിയത്.[2][17]

കൊറിയ കീഴടക്കാനുള്ള ജപ്പാന്റെ ശ്രമങ്ങൾ

ബുസാനിൽ കപ്പലിറങ്ങുന്ന ജപ്പാൻ പട
തിയതി1592 മേയ് 23 – 1598 ഡിസംബർ 24
സ്ഥലംകൊറിയൻ ഉപദ്വീപ്
ഫലംകൊറിയയുടെയും/ചൈന്യുടെയും തന്ത്രപരമായ വിജയം[1]
Withdrawal of Japanese Armies following military stalemate[2][3]
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ജോയ്സൺ കൊറിയ
മിങ് ചൈന
ടൊയോടോമി ജപ്പാൻ
പടനായകരും മറ്റു നേതാക്കളും
Korea

King Seonjo
Prince Gwanghae
Ryu Seong-ryong
Gwon Yul
Yi Sun-sin
Yi Eok-gi
Won Gyun
Sin Rip
Kim Si-min
Song Sang-hyeon
Go Gyeong-myeong
Kim Cheon-il
Jo Heon
Kim Myeong-won
Yi Il
Gwak Jae-u
Jeong Ki-ryong
Kim Deok-nyeong
Yu Jeong
Hyujeong
Jeong Mun-bu
Kim Chung-seon


Ming China
Wanli Emperor
Song Yingchang
Yang Hao
Li Rusong
Xing Jie
Listed above: Inspectors-general/field commanders

Yang Shaoxun
Ma Gui (pr.)
Liu Ting
Deng Zilong
Wu Weizhong
Chen Lin
Qian Shizheng et al.
Japan

Toyotomi Hideyoshi
Mōri Terumoto
Mori Hidemoto
Nabeshima Naoshige
Toyotomi Hidekatsu
Hosokawa Tadaoki
Ukita Hideie
Katō Kiyomasa
Shimazu Yoshihiro
Kobayakawa Takakage
Hachisuka Iemasa
Konishi Yukinaga
Ōtomo Yoshimasa
Tachibana Muneshige
Kobayakawa Hidekane
Tachibana Naotsugu
Tsukushi Hirokado
Ankokuji Ekei
Ikoma Chikamasa
Kuroda Nagamasa
So Yoshitoshi
Fukushima Masanori
Toda Katsutaka
Chōsokabe Motochika
Matsura Shigenobu
Tōdō Takatora
Ikoma Kazumasa
Nakagawa Hidenari
Katō Yoshiaki
Mōri Yoshimasa
Mōri Yoshinari
Arima Harunobu
Takahashi Mototane
Akizuki Tanenaga
Itō Suketaka
Shimazu Tadatoyo
Kuki Yoshitaka

Wakisaka Yasuharu
Ōmura Yoshiaki
Sagara Yorifusa
Shimazu Tadatsune
Gotō Sumiharu
Ōtani Yoshitsugu
Mōri Katsunobu
Hasegawa Hidekazu
Ikeda Hideo
Uesugi Kagekatsu
Gamō Ujisato
and others
ശക്തി
Korea

172,000 Korean Army,[4]
(as of 1592)
+ at least 22,600 Korean volunteers and insurgents

Ming China
1st. (1592–93)
43,000+[5]
2nd. (1597–98)
75,000[6]
90,000+[7]

Total: 118,000+[8]
Japan

1st. (1592)
158,000[9]
2nd. (1597–98)
141,500[10]

Total: 299,500
നാശനഷ്ടങ്ങൾ
Korea: army : 185,000+ killed[11]

50,000~60,000 captives[11]
Total military: 260,000+[12]
Total army + civilian : ~1,000,000[13]

157 ships[14][15]

China: 30,000+[16]
Japan: Total Casualties Unknown[അവലംബം ആവശ്യമാണ്]
460+ ships

ആരംഭം

ടോയോടോമി ഹിഡെയോഷിയാണ് ആക്രമണങ്ങൾ നടത്താൻ ഉത്തരവിട്ടത്. കൊറിയയും ചൈനയും കീഴടക്കുക എന്നതായിരുന്നു ടോയോടോമി ഹിഡെയോഷിയുടെ ലക്ഷ്യം. പെട്ടെന്നുതന്നെ കൊറിയൻ ഉപദ്വീപിന്റെ വലിയ ഭാഗങ്ങൾ കീഴടക്കുന്നതിൽ ജപ്പാന്റെ സൈന്യം വിജയിച്ചു. പക്ഷേ മിംഗ് രാജവംശം സൈനികവും അല്ലാത്തതുമായ സഹായങ്ങൾ നൽകാൻ ആരംഭിച്ചത് യുദ്ധത്തിന്റെ ഗതി തിരിച്ചുവിട്ടു.[18][19][20] ജോസിയോൺ നാവികസേന ജപ്പാന്റെ കപ്പലുകളെ ആക്രമിച്ച് സാമാനങ്ങൾ കൊണ്ടുവരുന്നത് തടഞ്ഞതും ഒരു പ്രശ്നമായിരുന്നു.[21][22][23][24][25] ഈ പ്രശ്നങ്ങ‌ൾ കാരണം ജപ്പാന്റെ സേന പ്യോങ്യാങ്ങിൽ നിന്നും വടക്കൻ പ്രദേശങ്ങളിൽ നിന്നും തെക്കോട്ട് പിൻവാങ്ങി. ജപ്പാൻ ഹാൻസിയോങ് പ്രദേശം അധിനിവേശത്തിൻ കീഴിൽതന്നെ വച്ചു. ഇന്നത്തെ സോൾ നഗരമാണ് ഈ പ്രദേശം. ജോസിയോൺ സിവിലിയൻ മിലിഷ്യകൾ നടത്തിയ ഗറില്ല ആക്രമണവും[26] സാമാനങ്ങൾ ലഭിക്കുവാനു‌ള്ള ബുദ്ധിമുട്ട് രണ്ട് വശങ്ങളെയും അലട്ടിയതും മറ്റ് കാരണങ്ങളായിരുന്നു. ജപ്പാന്റെ സൈന്യമോ മിംഗ് സൈന്യമോ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതിൽ വിജയിച്ചില്ല. ഹാൻസിയോഗ്ൻ, കേസോങ് എന്നീ പ്രദേശങ്ങൽക്ക് നടുവിൽ രണ്ടു സൈന്യങ്ങളും ഒരേ സ്ഥിതിയിൽ തുടർന്നു.

സമാധാന കരാർ

ആക്രമണത്തിന്റെ ആദ്യഘട്ടം 1592 മുതൽ 1596 വരെ നീണ്ടുനിന്നു. ഇതെത്തുടർന്ന് ജപ്പാനും മിംഗ് രാജവംശവും തമ്മിൽ സമാധാന ചർച്ചകൾ നടന്നു. 1596 -നും 1597 -നും ഇടയിലായിരുന്നു ഇത്തരം ചർച്ചകൾ നടന്നത്.

1597-ൽ ജപ്പാൻ രണ്ടാമതൊന്നുകൂടി കൊറിയ ആക്രമിച്ചു. ആദ്യത്തേതുപോലെ തന്നെയായിരുന്നു രണ്ടാമത്തെ ആക്രമണവും. ജപ്പാന്റെ സൈന്യം കരയിൽ വലിയ വിജയങ്ങൾ നേടി. ധാരാളം നഗരങ്ങളും കോട്ടകളും ഇവർ പിടിച്ചെടുത്തു. പക്ഷേ മുന്നേറ്റം തടയുന്നതിൽ മിംഗ് സൈന്യവും ജോസിയോൺ സൈന്യവും വിജയിച്ചു. തെക്കൻ തീരപ്രദേശങ്ങളിൽ നിന്ന് പിൻവാങ്ങുവാൻ ജപ്പാന്റെ സൈന്യം നിർബന്ധിതരായി. മിംഗ് സൈന്യവും ജോസിയോൺ സൈന്യവും ജപ്പാന്റെ സേനയെ അവർ പിടിച്ചെടുത്ത കോട്ടകളിൽ നിന്നും പുറത്താക്കുന്നതിൽ പരാജയപ്പെട്ടു. തെക്കൻ തീരപ്രദേശങ്ങളിലെ ചില ശക്തികേന്ദ്രങ്ങളിലും പിടിച്ചുനിൽക്കുന്നതിൽ ജപ്പാൻ വിജയിച്ചു.[27][28][29] പത്തുമാസം നീണ്ട ബലാബലത്തിൽ രണ്ട് കക്ഷികൾക്കും വിജയങ്ങളൊന്നുമുണ്ടായില്ല.

പിന്മാറ്റം

ഹിഡയോഷി 1598-ൽ മരണമടഞ്ഞു. കരയിൽ യുദ്ധവിജയം നേടുവാൻ സാധിക്കാ‌ത്ത സാഹചര്യമായിരുന്നു നിലനിന്നത്. സാമാനങ്ങൾ കൊണ്ടുവരുന്ന കപ്പലുകൾ ജോസിയോൺ നാവികസേന ആക്രമിച്ചുകൊണ്ടിരുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ച് അഞ്ച് മൂപ്പന്മാരുടെ കൂട്ടം ജപ്പാന്റെ സൈനികരെ കൊറിയ വിട്ട് തിരികെ ജപ്പാനിലെത്താൻ ഉത്തരവ് നൽകി. രണ്ട് കക്ഷികളും തമ്മിലുള്ള സമാധാന ചർച്ചകൾ ധാരാളം വർഷങ്ങൾ നീണ്ടുനിന്നു. അവസാനം ഈ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം സാധാരണ സ്ഥിതിയിലെത്തി.[30]

നഷ്ടങ്ങളും ലാഭങ്ങളും

ആക്രമണങ്ങൾക്ക് ചെലവായ പണം ടോയോടോമി ക്ലാന്റെ ജപ്പാനിലെ സ്വാധീനം കുറയുവാനിടയാക്കി. ഹിഡെയോഷിയുടെ മരണശേഷം മകൻ ടോയോടോമി ഹിഡെയോറി ക്ലാൻ തലവനായി. സൈനികരുടെ നഷ്ടം പടിഞ്ഞാറൻ പ്രദേശങ്ങളായ ക്യുഷു, പടിഞ്ഞാറൻ ഹോൺഷു എന്നിവിടങ്ങളിലായിരുന്നു. ഇത് ഹിഡെയോഷി മുന്നണിയുടെ ദൗർബല്യത്തിന് കാരണമായി. കിഴക്കൻ പ്രദേശത്തുള്ള തോകുഗാവ കുടുംബം ഇതോടെ ശക്തരായി. 1603-ൽ ടോകുഗാവ ജപ്പാനെ ഏകീകരിക്കുകയും ഷോഗൺ ആവുകയും ചെയ്തു.[31]

മിങ് ചൈനയ്ക്കും നഷ്ടങ്ങൾ നേരിടേണ്ടിവന്നു. മഞ്ചൂറിയയിൽ ചൈനയുടെ കൈവശമുണ്ടായിരുന്ന പ്രദേശങ്ങൾ നുർഹാചി എന്ന തലവൻ പിടിച്ചെടുത്തു. നുർഹാചിയുടെ പ്രവൃത്തികൾ മിങ് രാജവംശത്തിന്റെ പതനത്തിനും 1644-ൽ ക്വിങ് രാജവംശത്തിന്റെ രൂപീകരണത്തിനും വഴിവച്ചു.[32]

ആകെ പത്ത് ലക്ഷം സൈനികരും സാധാരണക്കാരും യുദ്ധത്തിൽ മരിച്ചിട്ടുണ്ടാകാം എന്ന് കണക്കാക്കപ്പെടുന്നു.[33] പണ്ഡിതരും പണിക്കാരും മരുന്ന് നിർമാതാക്കളും സ്വർണ്ണ നിർമാതാക്കളും മറ്റും ജപ്പാനിലേയ്ക്ക് കൊണ്ടുവരപ്പെട്ടിരുന്നു. ഇത് ജപ്പാന്റെ സാംസ്കാരികവും സാങ്കേതികവുമായ വളർച്ചയ്ക്ക് കാരണമായി.[34]

അന്താരാഷ്ട്ര ശ്രദ്ധ

കിഴക്കൻ ഏഷ്യയിൽ പരക്കെ ചർച്ച ചെയ്യപ്പെട്ടുവെങ്കിലും[35] പാശ്ചാത്യ രാജ്യങ്ങളിൽ ഈ ആക്രമണം അറിയപ്പെട്ടിരുന്നില്ല.[36]

ഇവയും കാണുക

  • കൊറിയയുടെ നാവിക ചരിത്രം
  • കൊറിയയിലെ ജപ്പാന്റെ കോട്ടകൾ

അവലംബങ്ങൾ

  • Note: All websites are listed here independently from the References section.

ഗ്രന്ഥസൂചിക

Primary sources
  • Li, Guang-tao [李光濤], The research of the Imjin Japanese crisis of Korea [朝鮮壬辰倭亂研究], (Central research academy) 中央研究院 [1].
  • The annals of King Seonjo [宣祖實錄]
  • 中興誌
  • 趙慶男, 亂中雜錄
  • Qian ShiZheng (錢世楨), The Records of the eastern expedition (征東實紀)
  • Song Yingchang (宋應昌), The letter collections of the restoration management. [經略復國要編]
  • Han, Woo-keun. The History of Korea. Trans. Kyung-shik Lee. Ed. Grafton K. Mintz. Seoul: Eul-Yoo, 1970.
  • Lee, Ki-baik. A New History of Korea. Trans. Edward W. Wagner and Edward J. Schultz. Seoul: Ilchokak, 1984.
  • Nahm, Andrew C. Introduction to Korean History and Culture. Seoul: Hollym, 1993.
  • Sansome, George. A History of Japan. Stanford: Stanford UP, 1961.
  • Yi, Sun-sin. Nanjung Ilgi: War Diary of Admiral Yi Sun-sin. Trans. Tae-hung Ha. Ed. Pow-key Sohn. Seoul: Yonsei UP, 1977.

പുറത്തേയ്ക്കുള്ള കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ