കൊട്ടാരക്കര ശ്രീധരൻ നായർ
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ശ്രീധരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശ്രീധരൻ (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
കൊട്ടാരക്കര ശ്രീധരൻ നായർ | |
---|---|
![]() | |
ജനനം | Sreedharan Nair (1922-09-11)11 സെപ്റ്റംബർ 1922 കൊട്ടാരക്കര, തിരുവതാംകൂർ, ബ്രിട്ടീഷ് ഇന്ത്യ |
മരണം | 19 ഒക്ടോബർ 1986(1986-10-19) (പ്രായം 64) |
തൊഴിൽ | നടൻ |
സജീവ കാലം | 1950–1986 |
ജീവിതപങ്കാളി(കൾ) | വിജയലക്ഷ്മി അമ്മ |
കുട്ടികൾ | ജയശ്രീ, ഗീത, ലൈല, ശോഭ മോഹൻ, കല, സായി കുമാർ (Malayalam actor), ബീന, ഷൈല |
മാതാപിതാക്ക(ൾ) | Padinjattinkara Korattiyode Narayana Pillai, Ummini Amma |
മലയാള സിനിമയിലെ ഒരു നടനായിരുന്നു കൊട്ടാരക്കര ശ്രീധരൻ നായർ (11 സെപ്റ്റംബർ 1922– 19 ഒക്ടോബർ 1986[1]). അദ്ദേഹം ചലച്ചിത്രലോകത്ത് കൊട്ടാരക്കര എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ,കൊല്ലം ജില്ലയിലായിരുന്നു അദ്ദേഹം ജനിച്ചത്. ശശിധരൻ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തു പ്രവേശിച്ചു. 300-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ എന്ന ചിത്രത്തിലെ ചെമ്പൻ കുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് കൊട്ടാരക്കരയാണ്. വേലുത്തമ്പി ദളവ , തൊമ്മന്റെ മക്കൾ എന്നീ ചിത്രങ്ങളിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് ഇൻഡ്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തനിലെ വില്ലനായ മന്ത്രവാദിയുടെ വേഷവും അദ്ദേഹം അനശ്വരമാക്കി. വിജയലക്ഷ്മിയമ്മയായിരുന്നു കൊട്ടാരക്കരയുടെ ഭാര്യ. ഇവരുമായുള്ള ബന്ധത്തിൽ എട്ടുമക്കൾ - ഏഴ് പെണ്മക്കളും ഒരു മകനും - അദ്ദേഹത്തിനുണ്ടായി. അദ്ദേഹത്തിന്റെ മകൻ സായികുമാറും , മകൾ ശോഭാ മോഹനും മലയാള സിനിമയിൽ അഭിനേതാക്കളാണ്.
ചെമ്മീൻ, കൂട്ടുകുടുംബം, സ്നേഹസീമ, പാടാത്ത പൈങ്കിളി, രണ്ടിടങ്ങഴി, ഭക്തകുചേല, പുതിയ ആകാശം പുതിയ ഭൂമി, വേലുത്തമ്പി ദളവ, പഴശ്ശിരാജ, കുഞ്ഞാലി മരയ്ക്കാർ, അദ്ധ്യാപിക, നിർമാല്യം (1973), മൈ ഡിയർ കുട്ടിച്ചാത്തൻ(1984)
![]() | അഭിനേതാക്കളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |