കേറ്റ് ഡികാമില്ലൊ

പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരിയാണ് കേറ്റ് ഡികാമില്ലൊ (Kate DiCamillo). പ്രധാനമായും മൃഗങ്ങളെ ആസ്പദമാക്കിയുള്ള ഇവരുടെ ബാലസാഹിത്യകൃതികൾ എല്ലാ പ്രായക്കാരുടേയും വായനയ്ക്ക് അനുയോജ്യമാണ്. രണ്ടുതവണ ന്യൂബെറി പുരസ്കാരം ലഭിച്ച ആറുപേരിൽ ഒരാളാണ് കേറ്റ് ഡികാമില്ലൊ. 2003 ൽ പ്രസിദ്ധീകരിച്ച The Tale of Despereaux , 2013ൽ പ്രസിദ്ധീകരിച്ച Flora and Ulysses എന്നീ നോവലുകളാണ് ന്യൂബെറി പുരസ്കാരങ്ങൾ ഇവർക്ക് നേടിക്കൊടുത്തത്. ചെറിയകുട്ടികൾക്കുവേണ്ടി ഇവർ രചിച്ച മേഴ്സി വാൾട്ടൺ പുസ്തകപരമ്പര വളരെ പ്രസിദ്ധമാണ്. 2014, 2015 കാലയളവിൽ കേറ്റ് ഡികാമില്ലൊയെ ലൈബ്രറി ഓഫ് കോൺഗ്രസ്സ് അമേരിക്കൻ ബാലസാഹിത്യത്തിന്റെ ദേശീയ അമ്പാസിഡറായി നിയമിച്ചിരുന്നു.[1][2][3]

Kate DiCamillo
DiCamillo at the 2014 National Book Festival
DiCamillo at the 2014 National Book Festival
ജനനംKatrina Elizabeth DiCamillo
(1964-03-25) മാർച്ച് 25, 1964  (60 വയസ്സ്)
Philadelphia, Pennsylvania, US
തൊഴിൽWriter
ദേശീയതAmerican
GenreChildren's fiction
ശ്രദ്ധേയമായ രചന(കൾ)
  • Because of Winn-Dixie
  • The Tale of Despereaux
  • The Miraculous Journey of Edward Tulane
  • Flora & Ulysses: The Illuminated Adventures
  • Mercy Watson series
അവാർഡുകൾNewbery Medal
2004, 2014
National Ambassador for Young People's Literature
2014–15
വെബ്സൈറ്റ്
katedicamillo.com

അംഗീകാരങ്ങൾ

അമേരിക്കൻ ബാലസാഹിത്യരംഗത്ത് സമഗ്രസംഭാവനകൾ നൽകിയ കേറ്റ് ഡികാമില്ലൊയ്ക്ക് 2004, 2014 എന്നീ വർഷങ്ങളിൽ ന്യൂബെറി പുരസ്കാരം ലഭിച്ചിട്ടുണ്ട്. മികച്ച ബാലസാഹിത്യകൃതിക്ക് നൽകുന്ന പുരസ്കാരമായ ജോസെറ്റെ ഫ്രാങ്ക് പുരസ്കാരം 2000ൽ കേറ്റ് ഡികാമില്ലൊ രചിച്ച ബികോസ് ഓഫ് വിൻ-ഡിക്സി എന്ന കൃതിക്കാണ് ലഭിച്ചത്.[4] 2006ൽ ബോസ്റ്റൺ ഗ്ലോബ് ഹോൺ ബുക്ക് പുരസ്കാരം കേറ്റ് ഡികാമില്ലൊ രചിച്ച മിറാകുലസ് ജേർണി ഓഫ് എഡ്വേർഡ് ടുലാനെ എന്ന ബാലസാഹിത്യകൃതിക്കാണ് ലഭിച്ചത്.[5] 2011 ൽ ബിങ്ക് ആന്റ് ഗൊല്ലീ എന്ന കൃതിയുടെ രചയിതാക്കളായ കേറ്റ് ഡികാമില്ലൊയ്ക്കും ആലിസൺ മക്ഗീയ്ക്കും, ചിത്രകാരനായ ടോണി ഫ്യൂസൈൽ എന്നിവർക്ക് അമേരിക്കൻ ലൈബ്രറി അസോസിയേഷൻ നൽകുന്ന തിയോഡോർ സിയസ് ഗീസെൽ മെഡൽ ലഭിച്ചിട്ടുണ്ട്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കേറ്റ്_ഡികാമില്ലൊ&oldid=2533785" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ