കേരള കോൺഗ്രസ് (ബി)


കേരള കോൺഗ്രസ് പിളർന്നപ്പോൾ ആർ. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രൂപം കൊണ്ട പ്രാദേശിക രാഷ്ട്രീയ പാർട്ടിയാണ് കേരളാ കോൺഗ്രസ് (ബി). ഇതൊരു രജിസ്റ്റേഡ് രാഷ്ട്രീയ കക്ഷിയാണ്[1].

കേരള കോൺഗ്രസ് (ബി)
നേതാവ്കെ.ബി. ഗണേഷ് കുമാർ
സ്ഥാപകൻആർ. ബാലകൃഷ്ണ പിള്ള
രൂപീകരിക്കപ്പെട്ടത്1977; 47 years ago (1977)
മുഖ്യകാര്യാലയംപി. ടി. ചാക്കോ സ്മാരക മന്ദിരം, എസ്.എസ്. കോവിൽ റോഡ്, തമ്പാന്നൂർ, തിരുവനന്തപുരം-695001 (കേരള).
പ്രത്യയശാസ്‌ത്രംമതനിരപേക്ഷ ജനാധിപത്യം
സഖ്യംഇടതുപക്ഷ ജനാധിപത്യ മുന്നണി

2015 വരെ ഐക്യ ജനാധിപത്യ മുന്നണിയുടെ (യു.ഡി.എഫ്.) ഘടക കക്ഷിയായിരുന്ന കേരള കോൺഗ്രസ് (ബി) ഇപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഘടക കക്ഷിയാണ്.

നിലവിൽ പാർട്ടിക്ക് ഒരു നിയമ സഭാംഗമാണുള്ളത്. കൊല്ലം ജില്ലയിലെ പത്തനാപുരം നിയോജക മണ്ഡലത്തെ 2001 മുതൽ പ്രതിനിധീകരിക്കുന്ന കെ.ബി. ഗണേഷ് കുമാറാണ് പാർട്ടിയുടെ ഏക എം.എൽ.എ

ചരിത്രം

ആർ.ബാലകൃഷ്ണപിള്ള 1971-ൽ ലോകസഭയിലേയ്ക്കും 1960 മു‌തൽ എട്ടു തവണ നിയമ സഭയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2006-ലെ തിരഞ്ഞെടുപ്പിൽ ഇദ്ദേഹം സി.പി.ഐ.എമ്മിന്റെ പ്രായേണ പരിചിതയല്ലാത്ത പി.അയിഷാ പോറ്റിയോട് തോൽക്കുകയുണ്ടായി. സിനിമാതാരം കൂടിയായ കെ.ബി.ഗണേഷ് കുമാർ 2001-ലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഇദ്ദേഹം പത്തനാപുരത്തു നിന്ന് തിരഞ്ഞെടുക്കപ്പെടുകയും എ.കെ. ആന്റണിയുടെ മന്ത്രിസഭയിൽ ഗതാഗത വകുപ്പ് മന്ത്രിയാവുകയും ചെയ്തു.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകളിൽ[2] (ഡോ. എൻ.എൻ. മുരളി കൊട്ടാരക്കരയിൽ നിന്നും ഗണേഷ് കുമാർ പത്തനാപുരത്തു നിന്നും) മത്സരിക്കുകയുണ്ടായെങ്കിലും ഗണേഷ് കുമാർ മാത്രമേ വിജയിച്ചുള്ളൂ.ഗണേഷ് കുമാർ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഒരംഗമായിരുന്നുവെങ്കിലും 2013 ഏപ്രിൽ 1-ന് രാജിവയ്ക്കുകയുണ്ടായി.[3] 2016-ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി പത്തനാപുരത്ത് മത്സരിച്ച ഗണേഷ് കുമാർ എതിർ സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസ്(ഐ) ലെ പി.വി. ജഗദീഷ് കുമാറിനെ(സിനിമാ താരം ജഗദീഷ്) -24562 വോട്ടുകൾക്ക് പരാജയപ്പെടുത്തി വീണ്ടും നിയമസഭാംഗമായി.

വിവാദങ്ങൾ

ഗണേഷ് കുമാർ പാർട്ടിയെ അനുസരിക്കുന്നില്ലെന്നും അതിനാൽ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് (ബി) മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കത്തു നൽകുകയുണ്ടായി[4]. യു.ഡി.എഫ്. യോഗത്തിലും കേരള കോൺഗ്രസ് പ്രതിനിധികൾ ഇതേ ആവശ്യം ഉന്നയിക്കുകയുണ്ടായി[5] .

വിവിധ കേരളാ കോൺഗ്രസുകൾ

തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേപ്പെട്ട കേരളാ കോൺഗ്രസുകൾ [6]


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കേരള_കോൺഗ്രസ്_(ബി)&oldid=3803389" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ