കെ. ചന്ദ്രശേഖർ റാവു

തെലങ്കാന മുഖ്യമന്ത്രി

2014 മുതൽ 2023 വരെ തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായിരുന്ന മുതിർന്ന ബി.ആർ.എസ് നേതാവാണ് കെ.സി.ആർ എന്നറിയപ്പെടുന്ന കെ. ചന്ദ്രശേഖര റാവു.(ജനനം : 17 ഫെബ്രുവരി 1954) ഏഴ് തവണ നിയമസഭാംഗം, രണ്ട് തവണ ലോക്സഭാംഗം, രണ്ട് തവണ കേന്ദ്രമന്ത്രി, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച കെ.സി.ആർ നിലവിൽ 2023 ഡിസംബർ 9 മുതൽ തെലുങ്കാന നിയമസഭയിലെ പ്രതിപക്ഷ നേതാവായി തുടരുന്നു.[1][2][3]

കെ.ചന്ദ്രശേഖര റാവു
നിയമസഭയിലെ പ്രതിപക്ഷ നേതാവ്
ഓഫീസിൽ
2023 ഡിസംബർ 9 - തുടരുന്നു
മുൻഗാമിഎം.ബി.വിക്രമാർക്ക
തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രി
ഓഫീസിൽ
2018-2023, 2014-2018
മുൻഗാമിസംസ്ഥാന രൂപീകരണം 2014
പിൻഗാമിഎ.രേവന്ത് റെഢി
തെലുങ്കാന നിയമസഭാംഗം
ഓഫീസിൽ
2023, 2018, 2014
മണ്ഡലംഗജ്വാൽ
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-02-17) 17 ഫെബ്രുവരി 1954  (70 വയസ്സ്)
ചിന്തമടക്ക്, ഹൈദരാബാദ്, തെലുങ്കാന
രാഷ്ട്രീയ കക്ഷി
  • ഭാരതീയ രാഷ്ട്ര സമിതി (ബി.ആർ.എസ് : 2001- മുതൽ)
  • ടി.ഡി.പി : 1983-2001
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് : 1980-1983
പങ്കാളികെ.ശോഭ
കുട്ടികൾ1 Son & 1 daughter
As of ഡിസംബർ 18, 2023
ഉറവിടം: Hindustan Times

ജീവിതരേഖ

അവിഭക്ത ആന്ധ്ര പ്രദേശിന്റെ തലസ്ഥാനമായിരുന്ന ഹൈദരാബാദിലെ ചിന്തമടക്കിലെ ഒരു പത്മനായക വെലാമ കുടുംബത്തിൽ രാഘവറാവുവിന്റെയും വെങ്കടാമ്മയുടേയും മകനായി 1954 ഫെബ്രുവരി 17ന് ജനനം.9 സഹോദരിമാരും ഒരു സഹോദരനും അടങ്ങുന്നതാണ് കെ.സി.ആറിന്റെ കുടുംബം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഹൈദരാബാദിലെ യൂണിവേഴ്സിറ്റിയിൽ ബിരുദം നേടി.

രാഷ്ട്രീയ ജീവിതം

1980-ൽ യൂത്ത് കോൺഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം. 1983-ൽ കോൺഗ്രസ് വിട്ട് തെലുങ്കുദേശം പാർട്ടിയിൽ ചേർന്നു. 1983-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1985 മുതൽ 2004 വരെ സിദ്ധിപേട്ട് മണ്ഡലത്തിൽ തുടർച്ചയായി നാല് തവണ നിയമസഭാംഗമായി.2001-ൽ ടി.ഡി.പി വിട്ട് തെലുങ്കാന രാഷ്ട്ര സമിതി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ച കെ.സി.ആർ 2004 മുതൽ 2014 വരെ ആന്ധ്ര പ്രദേശിൽ നിന്നുള്ള ലോക്സഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാരത് രാഷ്ട്ര സമിതിയുടെ അദ്ധ്യക്ഷനും സ്ഥാപക നേതാവുമാണ് കെ.ചന്ദ്രശേഖര റാവു എന്നറിയപ്പെടുന്ന എന്ന കൽവകുന്ത്ല ചന്ദ്രശേഖർ റാവു. തെലങ്കാന മേഖലയിൽ നിന്നുള്ളവർ രാഷ്ട്രീയമായി അടിച്ചമർത്തപ്പെടുന്നു എന്നാരോപിച്ച് 2001ല് ടി.ആഎ.എസ് രൂപീകരിച്ചത്. ചന്ദ്രബാബു നായിഡുവിന്റെ മന്ത്രിസഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവി വഹിക്കവെയായിരുന്നു രാജി. ചന്ദ്രശേഖർ റാവുവിറ്റെയും ടി.ആർ.എസ്സിന്റെയും നിരന്തര സമ്മർദ്ദത്തിന്റെ ഫലമായാണ് തെലങ്കാന സംസ്ഥാനം രൂപീകൃതമായത്.

2014 മുതൽ 2023 വരെ 9 വർഷം തെലങ്കാനയിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു. ഇന്ത്യയിലെ സംസ്ഥാന പാർട്ടിയായ ഭാരത് രാഷ്ട്ര സമിതിയുടെ സ്ഥാപകനും നേതാവുമാണ്.

തെലങ്കാനയ്ക്ക് സംസ്ഥാന പദവി നേടാനുള്ള തെലങ്കാന പ്രസ്ഥാനത്തെ നയിച്ചതിന് അദ്ദേഹം അറിയപ്പെടുന്നു. മുമ്പ്, 2004 മുതൽ 2006 വരെ അദ്ദേഹം കേന്ദ്ര തൊഴിൽകാര്യ മന്ത്രിയായിരുന്നു. തെലങ്കാനയിലെ നിയമസഭയിൽ 2014 മുതൽ ഗജ്വെൽ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. 2014-ൽ തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത റാവു 2018-ൽ രണ്ടാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

2023-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം അലയടിച്ചതിനെ തുടർന്ന് കെ.സി.ആറിന്റെ പാർട്ടി 39 സീറ്റിലൊതുങ്ങുകയും 64 സീറ്റ് നേടിയ കോൺഗ്രസ് ആദ്യമായി തെലുങ്കാനയിൽ അധികാരത്തിലെത്തുകയും ചെയ്തു.[4][5]

പ്രധാന പദവികളിൽ

  • 2023-തുടരുന്നു : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
  • 2018-2023 : തെലുങ്കാന മുഖ്യമന്ത്രി (2)
  • 2018 : നിയമസഭാംഗം, ഗജ്വൽ
  • 2014-2018 : തെലുങ്കാന മുഖ്യമന്ത്രി (1)
  • 2014 : നിയമസഭാംഗം, ഗജ്വൽ
  • 2009 : ലോക്സഭാംഗം, മെഹ്ബൂബ്നഗർ
  • 2004-2006 : കേന്ദ്രമന്ത്രി തൊഴിൽ മാനവശേഷി വകുപ്പ്
  • 2004 : ലോക്സഭാംഗം, കരിംനഗർ
  • 2001-2022 : ടി.ആർ.എസ് സംസ്ഥാന അധ്യക്ഷൻ
  • 2001 : ടി.ഡി.പി വിട്ട് ടി.ആർ.എസ് രൂപീകരിച്ചു
  • 1999-2001 : ഡെപ്യൂട്ടി സ്പീക്കർ, ആന്ധ്ര പ്രദേശ് നിയമസഭ
  • 1995-1999 : സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി
  • 1987-1988 : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
  • 1985-1989, 1989-1994, 1994-1999,1999-2004 : ആന്ധ്ര പ്രദേശ് നിയമസഭാംഗം, സിദ്ധിപ്പേട്ട്
  • 1983-2001 : ടി.ഡി.പി അംഗം
  • 1980-1983 : കോൺഗ്രസ് പാർട്ടി അംഗം


തെലുങ്കാന നിയമസഭ 2023

ആകെ സീറ്റ് : 119

  • കോൺഗ്രസ് : 64 (39.40%)
  • ബി.ആർ.എസ് : 39 (37.35%)
  • ബി.ജെ.പി : 8 (13.90%)
  • എ.ഐ.എം.ഐ.എം : 7 (2.22%)
  • സി.പി.ഐ : 1 (0.07)

2018 നിയമസഭ

  • ബി.ആർ.എസ് : 88 (46.87%)
  • കോൺഗ്രസ് : 19 (28.43%)
  • ടി.ഡി.പി : 2 (3.51%)
  • ബി.ജെ.പി : 1 (6.98%)

2014 നിയമസഭ

  • ടി.ആർ.എസ് : 63 (52.94%)
  • കോൺഗ്രസ് : 21 (17.65%)
  • ടി.ഡി.പി : 15 (12.61%)
  • എ.ഐ.എം.ഐ.എം : 7 (5.88%)
  • ബി.ജെ.പി : 5 (4.20%)
  • മറ്റുള്ളവർ : 5 (4.20%)

സ്വകാര്യ ജീവിതം

  • ഭാര്യ : കെ.ശോഭ
  • മക്കൾ :
  • കെ.ടി.രാമറാവു
  • കെ.കവിത

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ