കെയ്റ്റ് പെറുഗിനി

കാതറിൻ എലിസബത്ത് മാക്രെഡി പെറുഗിനി (മുമ്പ്, ഡിക്കൻസ്; ജീവിതകാലം: 29 ഒക്ടോബർ 1839 - 9 മെയ് 1929) വിക്ടോറിയൻ കാലഘട്ടത്തിലെ ഒരു ഇംഗ്ലീഷ് ചിത്രകാരിയും പ്രശസ്ത സാഹിത്യകാരനായിരുന്ന ചാൾസ് ഡിക്കൻസിന്റെ ഇളയ പുത്രിയുമായിരുന്നു.[1]

കെയ്റ്റ് പെറുഗിനി
Charles Perugini's portrait of his wife Kate
ജനനം
Catherine Elizabeth Macready Dickens

(1839-10-29)29 ഒക്ടോബർ 1839
London, England
മരണം9 മേയ് 1929(1929-05-09) (പ്രായം 89)
London, England
ദേശീയതBritish
വിദ്യാഭ്യാസംBedford College
അറിയപ്പെടുന്നത്Painting
ജീവിതപങ്കാളി(കൾ)
Charles Allston Collins
(m. 1860⁠–⁠1873)

Charles Edward Perugini, second husband
Dora, by Kate Perugini (1892)

ജീവിതരേഖ

കാതറിൻ ഡിക്കൻസ് എന്ന പേരിൽ ജനിച്ച് കേറ്റ് അല്ലെങ്കിൽ കേറ്റി എന്ന വിളിപ്പേരും സമ്പാദിച്ച അവൾ, ചാൾസ് ഡിക്കൻസിന്റെ അക്കാലത്തു ജീവിച്ചിരിപ്പുണ്ടായിരുന്ന ഏറ്റവും ഇളയ മകളായിരുന്നു. സഹോദരങ്ങളുടെ വാക്കുകൾ പ്രകാരം പിതാവിന്റെ പ്രിയപ്പെട്ട കുട്ടിയായിരുന്നു കാതറിൻ.[2]  തന്റെ സുഹൃത്തും നടനുമായിരുന്ന വില്യം ചാൾസ് മാക്രെഡിയുടെ പേരിലാണ് ഡിക്കൻസ് അവളെ നാമകരണം ചെയ്തത്. ഒരു പെൺകുട്ടിയെന്ന നിലയിൽ, അവളുടെ അതികോപത്തിന്റെ പേരിൽ "ലൂസിഫർ ബോക്സ്" എന്ന വിളിപ്പേരും അവൾക്കുണ്ടായിരുന്നു.

ചാൾസ് കല്ലിഫോർഡ് ഡിക്കൻസ് (ജനുവരി 6, 1837), മാമി ഡിക്കൻസ് (മാർച്ച് 6, 1838), വാൾട്ടർ ലാൻഡർ (ഫെബ്രുവരി 8, 1841), ഫ്രാൻസിസ് ജെഫ്രി (ജനുവരി 15, 1844), ആൽഫ്രഡ് ഡി ഓർസെ ടെന്നിസൺ (ഒക്ടോബർ 28, 1845), സിഡ്നി സ്മിത്ത് ഹാൽഡിമണ്ട് (ഏപ്രിൽ 18, 1847), ഡോറ ആനി ഡിക്കൻസ് (ഓഗസ്റ്റ് 16, 1850), എഡ്വേഡ് ബൾവർ ലിറ്റൺ (മാർച്ച് 13, 1852) എന്നിവർ കേറ്റിന്റെ സഹോദരങ്ങളായിരുന്നു.

കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം അവൾ വ്യാപകമായി യാത്ര ചെയ്യുകയും പിതാവിന്റെ വിശാലമായ അമേച്വർ നാടകനിർമ്മാണങ്ങളിൽ അവൾ ഒരു നടിയായി അവതരിപ്പിക്കപ്പെടുകയും ചെയ്തു. ഇതിൽ 1857 ൽ വിക്ടോറിയ രാജ്ഞിയുടെ മുമ്പാകെ അവതരിപ്പിക്കപ്പെട്ട വിൽക്കി കോളിൻസിന്റെ ദി ഫ്രോസൺ ഡീപ്പിലെ പ്രകടനവും ഉൾപ്പെടുന്നു. കേറ്റ് ഡിക്കൻസ് ബ്രിട്ടനിലെ സ്ത്രീകൾക്ക് ഉന്നത പഠനത്തിനുള്ള ആദ്യത്തെ സ്ഥാപനമായ ബെഡ്ഫോർഡ് കോളേജിലാണ് വിദ്യാഭ്യാസം നിർവ്വഹിച്ചത്.

അവളുടെ ആദ്യ ഭർത്താവ് ചാൾസ് ഓൾസ്റ്റൺ കോളിൻസ് കലാകാരനും എഴുത്തുകാരനും അതുപോലെതന്നെ വിൽക്കി കോളിൻസിന്റെ ഇളയ സഹോദരനുമായിരുന്നു. 1860 ലാണ് അവർ വിവാഹിതരായത്. 1873 ൽ ക്യാൻസർ ബാധയെത്തുടർന്ന് അദ്ദേഹം മരണമടഞ്ഞതോടെ കേറ്റ് മറ്റൊരു കലാകാരനായ ചാൾസ് എഡ്വേർഡ് പെറുഗിനിയെ വിവാഹം കഴിച്ചു. ഛായാചിത്രങ്ങളും പൊതുഗണത്തിലുള്ള ചിത്രങ്ങളും വിജയകരമായി ചിത്രീകരിച്ച അവൾ ചിലപ്പോഴൊക്കെ പെറുഗിനിയുമായി സഹകരിച്ചും ചിത്രരചന നടത്തിയിരുന്നു. 1877 ൽ റോയൽ അക്കാദമി ഷോകളിൽ അവർ തന്റെ രചനകൾ പ്രദർശിപ്പിക്കാൻ തുടങ്ങി. പെറുഗിനി കുടുംബം കലാപരമായ സമൂഹത്തിൽ സജീവമായിരുന്നതു കൂടാതെ ജെ. എം. ബാരി, ജോർജ്ജ് ബെർണാർഡ് ഷാ എന്നിവരുമായും അവരുടെ കാലഘട്ടത്തിലെ മറ്റ് പ്രശസ്തരുമായും സൌഹൃദബന്ധം നിലനിർത്തിയിരുന്നു.[3] ആദ്യ ഭർത്താവിനെപ്പോലെ, ചിത്രകലയ്‌ക്കൊപ്പം ചില സാഹിത്യശ്രമങ്ങളും അവർ പിന്തുടർന്നു.[4][5][6]

1880-ൽ സർ ജോൺ എവററ്റ് മില്ലൈസ് തന്റെ "ഏറ്റവും ശ്രദ്ധേയമായ ഛായാചിത്രങ്ങളിൽ"[7] ഒന്നിൽ അവളെ മാതൃകയാക്കി വരച്ചു. മില്ലൈസ് മുമ്പുതന്നെ അവളെ തന്റെ ബ്ലാക്ക് ബ്രൺസ്വിക്കർ (1860) എന്ന ചിത്രത്തിന് ഒരു മാതൃകയായി ഉപയോഗിച്ചിരുന്നു.

1893-ൽ ഇല്ലിനോയിയിലെ ചിക്കാഗോയിൽ ലോക കൊളംബിയൻ എക്‌സ്‌പോസിഷന്റെ ഭാഗമായി നടന്ന പ്രദർശനത്തിൽ പാലസ് ഓഫ് ഫൈൻ ആർട്സ്, ദി വുമൺസ് ബിൽഡിംഗ് എന്നിവിടങ്ങളിൽ പെറുഗിനി അവളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.[8]

അവളുടേയും പെറുഗിനിയുടേയും കുട്ടിയായിരുന്ന ലിയോനാർഡ് റാൽഫ് ഡിക്കൻസ് പെറുഗിനി 1876 ജൂലൈ 24 ന് ഏഴാമത്തെ വയസ്സിൽ അന്തരിച്ചു. ഡിക്കൻസ് ആന്റ് ഡോട്ടർ എന്ന തന്റെ പുസ്തകത്തിനായി നടി എല്ലെൻ ടെർനാനുമായി ഡിക്കൻസിന്റെ ബന്ധം വെളിപ്പെടുത്തുന്നതിനായി ജീവചരിത്രകാരൻ ഗ്ലാഡിസ് സ്റ്റോറി ശേഖരിച്ച വസ്തുതകളുടെ പ്രാഥമിക ഉറവിടം കേറ്റ് ആയിരുന്നു.[9]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കെയ്റ്റ്_പെറുഗിനി&oldid=4076343" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ