കിയോഷി ഷിഗ

കിയോഷി ഷിഗ (ജീവിതകാലം: ഫെബ്രുവരി 7, 1871 - ജനുവരി 25, 1957) ഒരു ജാപ്പനീസ് ഭിഷഗ്വരനും ബാക്ടീരിയോളജിസ്റ്റുമായിരുന്നു. ധാരാളം ശാസ്ത്രീയ കണ്ടുപിടുത്തങ്ങളിലേക്ക് നയിച്ച മികച്ച വിദ്യാഭ്യാസവും തൊഴിൽപരിചയവുമുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. 1897-ൽ, അതിസാരത്തിന് കാരണമാകുന്ന ഷിഗെല്ല ഡിസന്റീരിയ സൂക്ഷ്മാണുക്കളെ കണ്ടെത്തി തിരിച്ചറിഞ്ഞ അദ്ദേഹം ഈ ബാക്ടീരിയ ഉൽ‌പാദിപ്പിക്കുന്ന ഷിഗാ ടോക്സിൻ തിരിച്ചറിഞ്ഞതിന്റെ പേരിലും അംഗീകാരം നേടി. ക്ഷയം, ട്രൈപനോസോമിയാസിസ് തുടങ്ങിയ രോഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ അദ്ദേഹം ജീവാണുശാസ്‌ത്രത്തിലും രോഗപ്രതിരോധശാസ്ത്രത്തിലും വളരെയധികം മുന്നേറ്റം നടത്തിയിരുന്നു.

കിയോഷി ഷിഗ
കിയോഷി ഷിഗ 1924ൽ
ജനനം(1871-02-07)ഫെബ്രുവരി 7, 1871
സെൻഡായി, മിയാഗി, ജപ്പാൻ
മരണംജനുവരി 25, 1957(1957-01-25) (പ്രായം 85)
സെൻഡായി, ജപ്പാൻ
ദേശീയതജപ്പാൻ
തൊഴിൽMedical Researcher
അറിയപ്പെടുന്നത്Discovery of Shigella

സ്വകാര്യജീവിതം

ജപ്പാനിലെ മിയാഗി പ്രിഫെക്ചറിലെ സെൻഡായിയിലാണ് കിയോഷി ഷിഗ ജനിച്ചത്. സടോ എന്ന യഥാർത്ഥ കുടുംബപ്പേരുണ്ടായിരുന്ന അദ്ദേഹം മാതൃ കുടുംബത്തിന്റെ സംരക്ഷണയിൽ വളർന്നശേഷം മാതാവിന്റെ ആദ്യനാമമായ ഷിഗ തന്റെ പേരിനോട് ചേർത്തു.[1] ജപ്പാനിലെ വ്യാവസായിക യുഗത്തിലും പുനരുദ്ധാരണം കാലഘട്ടത്തിലുമാണ് ഷിഗ വളർന്നത്. കാലം മാറിക്കൊണ്ടിരിക്കവേ അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടു.[2] 1900 ൽ ഇച്ചിക്കോ ഷിഗയെ വിവാഹം കഴിച്ച കിയോഷി ഷിഗയ്ക്ക് തുടർന്നുള്ള വർഷങ്ങളിൽ എട്ട് മക്കളുണ്ടാകുകയും ചെയ്തു.[3] ഇക്കാലത്ത് കുടുംബത്തിൽ നിരവധി ബുദ്ധിമുട്ടുകളെ അദ്ദേഹം നേരിട്ടു. 1944 ൽ വയറ്റിലെ ക്യാൻസർ ബാധയാൽ ഭാര്യയെ നഷ്ടപ്പെട്ട ഷിഗയുടെ മൂത്തപുത്രനെ ഒരു നാവിക യാത്രയ്ക്കിടെ പ്രക്ഷുബ്ധമായ കടൽ കവർന്നപ്പോൾ മറ്റൊരു മകൻ ക്ഷയരോഗത്താലും മരണമടഞ്ഞിരുന്നു.[4]

ഔദ്യോഗികജീവിതം

കിയോഷി ഷിഗ ഹൈസ്കൂൾ പഠനത്തിന് ശേഷം 1896 ൽ ടോക്കിയോ ഇംപീരിയൽ സർവകലാശാലയിലെ മെഡിക്കൽ സ്കൂളിൽ ചേർന്നു.[5] സർവ്വകലാശാലയിൽവച്ച് റോബർട്ട് കോച്ചിന്റെ പിൻഗാമികളിലൊരാളും ബാക്ടീരിയോളജി, രോഗപ്രതിരോധശാസ്ത്രം എന്നിവയെക്കുറിച്ച് പഠനം നടത്തുകയും ചെയ്തിരുന്ന ലോകപ്രശസ്ത ജാപ്പനീസ് ശാസ്ത്രജ്ഞൻ കിറ്റാസാറ്റോ ഷിബാസാബുറയെ പരിചയപ്പെട്ടു.[6] കിറ്റാസാറ്റോയോടും അദ്ദേഹത്തിന്റെ ജോലിയോടുമുള്ള ഷിഗയുടെ ആകർഷണം കിറ്റാസറ്റോ ഷിബാസബുറയുടെ നിയന്ത്രണത്തിലുള്ള പകർച്ചവ്യാധി സംബന്ധമായ വിഷയങ്ങൾ പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ജോലിയിൽ തുടരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.[7] ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ, 1897 ൽ ഏകദേശം 90,000 ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും മരണനിരക്ക് 30 ശതമാനം വരെ എത്തിയതുമായ ഒരു കടുത്ത പകർച്ചവ്യാധിയുടെ സമയത്ത്, വയറിളക്കത്തിന് കാരണമാകുന്ന സൂക്ഷ്മജീവിയായ ഷിഗെല്ല ഡിസന്റീരിയയെ കണ്ടെത്തിയതിലൂടെ അദ്ദേഹം പ്രശസ്തനായി.[8][9] ബാക്ടീരിയയ്ക്ക് ഷിഗെല്ല എന്ന് അദ്ദേഹത്തിന്റെ പേരും അത് ഉൽ‌പാദിപ്പിക്കുന്ന ജൈവിക വിഷത്തിന് ഷിഗാ ടോക്സിൻ എന്ന പേരും നൽകി. ഷിഗെല്ല ബാക്ടീരിയ കണ്ടെത്തിയതിനുശേഷം, 1901 മുതൽ 1905 വരെയുള്ള കാലത്ത് അദ്ദേഹം ജർമ്മനിയിൽ പോൾ എർലിചിനൊപ്പം പ്രവർത്തിച്ചു.[10] ജപ്പാനിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം കിറ്റാസാറ്റോയുമായി പകർച്ചവ്യാധികളെക്കുറിച്ചുള്ള തന്റെ പഠനം പുനരാരംഭിച്ചു.[11] 1920 ൽ കിയോ സർവ്വകലാശാലയിൽ അദ്ദേഹം പ്രൊഫസറായി നിയമിതനായി.[12] 1929 മുതൽ 1931 വരെ, കെയ്‌ജോയിലെ (സിയോൾ) കെയ്‌ജോ ഇംപീരിയൽ യൂണിവേഴ്‌സിറ്റി പ്രസിഡന്റും കൊറിയയിലെ ജാപ്പനീസ് ഗവർണർ ജനറലിന്റെ മുതിർന്ന മെഡിക്കൽ ഉപദേഷ്ടാവായിരുന്നു ഷിഗ.[13] 1944 ൽ ഓർഡർ ഓഫ് കൾച്ചർ പുരസ്കാരത്തിന്റെ സ്വീകർത്താവായിരുന്നു ഷിഗ. 1957-ൽ മരണമടഞ്ഞ അദ്ദേഹത്തിന് ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സേക്രഡ് ട്രെഷർ ബഹുമതിയും ലഭിച്ചു. നിരവധി നേട്ടങ്ങൾക്കൊപ്പം 1957-ൽ മരണശേഷം പോലും വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്ന ബാക്ടീരിയോളജി, ഇമ്മ്യൂണോളജി എന്നിവയെക്കുറിച്ചുള്ള പാഠപുസ്തകങ്ങളും ഷിഗ എഴുതിയിട്ടുണ്ട്.[14]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കിയോഷി_ഷിഗ&oldid=3566155" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ