കിയാന, അലാസ്ക

കിയാന, വടക്കുപടിഞ്ഞാറേ ആർട്ടിക് ബറോയിലുള്ള അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്. 2010ലെ സെൻസസിൽ പട്ടണത്തിലെ ജനസംഖ്യ 361 ആണ്. കിയാന എന്ന പദം മൂന്നു നദികൾ ഒന്നിക്കുന്നയിടം എന്നാണ്. കിയാന അനേക നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ ഇനുപ്യാറ്റ് എസ്കിമോകൾ വസിച്ചിരുന്ന പ്രദേശമാണ്.

Kiana

Katyaak
City
Aerial view of Kiana and the Kobuk River.
Aerial view of Kiana and the Kobuk River.
Location in Northwest Arctic Borough and the state of Alaska.
Location in Northwest Arctic Borough and the state of Alaska.
CountryUnited States
StateAlaska
BoroughNorthwest Arctic
IncorporatedJune 30, 1964[1]
ഭരണസമ്പ്രദായം
 • MayorDaniel Douglas[2]
 • State senatorDonald Olson (D)
 • State rep.Benjamin Nageak (D)
വിസ്തീർണ്ണം
 • ആകെ0.2 ച മൈ (0.6 ച.കി.മീ.)
 • ഭൂമി0.2 ച മൈ (0.6 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
92 അടി (28 മീ)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99749
Area code907
FIPS code02-39300

കാലാവസ്ഥ

ശീതകാലത്തെ കിയാനായിലെ താപനില -10 ഡിഗ്രി താഴെ മുതൽ 15 ഡിഗ്രി മുകളിൽ വരെയാണ്. ഇവിടുത്തെ രേഖപ്പെടുത്തപ്പെട്ട കൂടിയ തണുപ്പ് -54 ഡിഗ്രിയായിരുന്നു. വാർഷിക മഞ്ഞുവീഴ്ച്ച 60 ഇഞ്ചാണ്. വർഷ്ത്തിൽ 16 ഇഞ്ച് മഴ ലഭിക്കുന്നു. മെയ് മാസം അവസാനം മുതൽ ഒക്ടോബര് ആദ്യം വരെ കോബുക് നദി ബോട്ടുകൾക്കും ബാർജുകൾക്കും സഞ്ചരിക്കാൻ സാധിക്കുംവിധം ഗതാഗതയോഗ്യമാണ്. ബാക്കി മാസങ്ങളിൽ നദി തണുത്തുറഞ്ഞു കിടക്കും. ഇക്കാലത്ത് ഗ്രാമങ്ങളിൽ നിന്നു ഗ്രാമങ്ങളിലേയ്ക്കു സഞ്ചരിക്കുവാൻ ഹിമശകടങ്ങൾ ഉപയോഗപ്പെടുത്തുന്നു.

1800 കളിൽ കിയാനയിലെ ഇനുപ്യാക് എസ്കിമോകൾ കോബുക്ക് നദിയ്ക്കു് നെടുനീളത്തിലുള്ള ഭാഗത്ത് അധിവസിച്ചിരുന്നു. വർഷം മുഴുവൻ ഗ്രാമവാസികൾ വീടുകൾക്കു സമീപമുള്ള പ്രദേശത്തു നിന്നു മീൻ പിടിക്കുകയും മൃഗങ്ങളെ വേട്ടയാടുകയും ചെയ്യാറുണ്ടായിരുന്നു. ഇടയ്ക്കിടെ മൃഗങ്ങളും മത്സ്യങ്ങളും സമൃദ്ധമായി ഇടങ്ങളിലേയ്ക്ക് അവർ സഞ്ചരിക്കാറുമുണ്ടായിരുന്നു. മണ്ണോടുകൂടി വെട്ടിയെടുത്ത പുൽക്കട്ട ഉപയോഗിച്ചുള്ള വീടുകളിലായിരുന്നു ഇനുപ്യാക്കുകൾ വസിച്ചിരുന്നത്. ഈ വീടുകളിൽ അവർ സ്ഥിരതാമസമുറപ്പിക്കാറില്ലായിരുന്നു. ഭക്ഷണവും മൃഗങ്ങളും സുലഭമായുള്ള ഇടങ്ങളിലേയ്ക്ക് അവർ അലഞ്ഞു സഞ്ചരിക്കുകയായിരുന്നു പതിവ്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കിയാന,_അലാസ്ക&oldid=3063188" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ