കാൽസ്യം കാർബൈഡ്

രാസസം‌യുക്തം

ഒരു രാസസംയുക്തമാണ് കാൽസ്യം കാർബൈഡ് (ഇംഗ്ലീഷ്: calcium carbide); തന്മാത്രാസൂത്രം CaC2. കാൽത്സ്യം സൈനാമൈഡ് , അസറ്റ്‌ലീൻ എന്നീ രാസപദാർത്ഥങ്ങളുടെ നിർമ്മാണത്തിന് വാണിജ്യപരമായി ഉപയോഗിക്കുന്ന സംയുക്തമാണ് ഇത്[3].കാർബൈഡ് വിളക്കിനുള്ള അസറ്റിലീൻ ഉണ്ടാക്കുന്നത് കാൽസ്യം കാർബൈഡ് ജലവുമായി ചേർത്ത് രാസപ്രവർത്തനം നടത്തിയിട്ടാണ്.

Calcium carbide
Names
IUPAC name
Calcium carbide
Identifiers
3D model (JSmol)
ChemSpider
ECHA InfoCard100.000.772 വിക്കിഡാറ്റയിൽ തിരുത്തുക
CompTox Dashboard (EPA)
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass0 g mol−1
AppearanceWhite powder to grey/black crystals
സാന്ദ്രത2.22 g/cm3
ദ്രവണാങ്കം
ക്വഥനാങ്കം
rapid hydrolysis
Structure
Tetragonal [1]
Space group
D174h, I4/mmm, tI6
6
Thermochemistry
Std enthalpy of
formation ΔfHo298
−63 kJ·mol−1
Standard molar
entropy So298
70 J·mol−1·K−1
Hazards
Autoignition
temperature
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what is: checkY/☒N?)

സ്വഭാവം

ശുദ്ധമായ കാൽസ്യം കാർബൈഡ് നിറമില്ലാത്ത പദാർത്ഥമാണ്. എന്നാൽ വ്യാവസായികമായി ഉപയോഗിക്കുന്നതിന് തവിട്ട് നിറമേ ഇളം കറുപ്പോ ഉണ്ടായിരിക്കും. ഇവയിൽ 80-85% കാൽസ്യംകാർബൈഡ് അടങ്ങിയിരിക്കുന്നു. ബാക്കി ഭാഗം കാൽസ്യം ഓക്സൈഡ്, കാൽസ്യം ഫോസ്ഫൈഡ്, കാൽസ്യം സൾഫൈഡ്, കാൽസ്യം നൈട്രൈഡ്, സിലിക്കൺ കാർബൈഡ് തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിരിക്കും. ഈർപ്പത്തിന്റെ സാന്നിദ്ധ്യത്തിൽ കാൽസ്യം കാർബൈഡ് വെളുത്തുള്ളി ഗന്ധം പുറപ്പെടുവിക്കുന്നു[4].

നിർമ്മാണം

നീറ്റുകക്കയും കരിയും ചേർന്ന മിശിതം ഒരു ഇലക്ട്രിക് ആർക് ചൂളയിൽ രാസപ്രവർത്തനം നടത്തിയാണ് കാൽസ്യം കാർബൈഡ് നിർമ്മിക്കുന്നത്.

CaO + 3 C → CaC2 + CO

1892-ൽ ടി. എൽ. വിൽസൺ , എച്ച്. മോയ്സ്സൻ എന്നിവർ ഏതാണ്ട് ഒരേ സമയത്ത് സ്വതന്ത്രമായി ഈ മാർഗ്ഗം കണ്ടുപിടിച്ച അന്നു മുതൽ ഇതേ പ്രക്രിയയിലൂടെയാണ് കാൽസ്യം കാർബൈഡ് നിർമ്മാണം നടത്തുന്നത്. ഇന്ധനത്തിന്റെ സാധാരണ ജ്വലനത്തിലൂടെ 2200 ഡിഗ്രി സെന്റി ഗ്രേഡ് താപനില എത്താനാവില്ല എന്നതിനാലാണ് ഗ്രാഫൈറ്റ് ഇലക്ടോഡുകൾ ഉപയോഗിച്ച് ഇലക്ട്രിക് ആർക്ക് ചൂളയിൽ രാസപ്രവർത്തനം നടത്തുന്നത്.

ഘടന

ശുദ്ധമായ കാൽസ്യം കാർബൈഡ് ഖര രൂപത്തിലാണ് ലഭിക്കുന്നത്. സാധാരണ താപനിലയിൽ ഇതിന് C22− ഘടകങ്ങൾ സമാന്തരമായി ചേർന്ന ഹാലൈറ്റ് (Rock Salt) ഘടനയാണ് ഉള്ളത്.


ഉപയോഗം

അസറ്റിലീൻ നിർമ്മാണത്തിന്

കാൽസ്യം കാർബൈഡ് ജലവുമായി പ്രവർത്തിപ്പിച്ച് അസറ്റിലിൻ നിർമ്മിക്കുന്നു. ഫ്രഡറിക് വോളർ 1862 ലാണ് ഈ മാർഗ്ഗം കണ്ടെത്തിയത്.

CaC2 + 2 H2O → C2H2 + Ca(OH)2

എന്നാൽ, ഉന്നതോഷ്മാവിൽ കാൽസ്യം കാർബൈഡ് നീരാവിയുമായി പ്രവർത്തിച്ച് കാൽസ്യം കാർബണേറ്റ്, കാർബൺ ഡയോക്സൈഡ്, ഹൈഡ്രജൻ എന്നിവയുണ്ടാകുന്നു.

കാൽസ്യം സൈനാമൈഡ് നിർമ്മാണം

കാൽസ്യം കാർബൈഡ് ഉന്നതോഷ്മാവിൽ നൈട്രജനുമായി ചേർന്ന് കാൽസ്യം സൈനാമൈഡ് ഉണ്ടാവുന്നു.

CaC2 + N2 → CaCN2 + C

നൈട്രോളിം എന്ന വ്യാവസായിക നാമത്തിൽ അറിയപ്പെടുന്ന കാൽസ്യം സൈനാമൈഡ് ഒരു രാസവളമായി ഉപയോഗിക്കുന്നു.

കാർബൈഡ് വിളക്ക്

Lit carbide lamp

വാഹനങ്ങളുടെ ഹെഡ് ലൈറ്റായി മുൻകാലങ്ങളിൽ കാർബൈഡ് വിളക്കുകൾ ഉപയോഗിച്ചിരുന്നു. കൂടാതെ, വീടുകളിലും ഖനികളിലും രാത്രികാല മൃഗവേട്ടയിലും ഉപയോഗിച്ചിരുന്ന കാർബൈഡ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് കാൽസ്യം കാർബൈഡ് ഉപയോഗിച്ചിരുന്നു. മീഥേൻ വാതകമില്ലാത്ത ഖനികളിൽ ഇപ്പോഴും ഇത്തരം വിളക്കുകൾ ഉപയോഗിച്ച് വരുന്നുണ്ട്[5]. എങ്കിലും സൗകര്യപ്രദമായ ഇലക്ട്രിക് വിളക്കുകളുടെ വരവോടെ കാർബൈഡ് വിളക്കുകളുടെ ഉപയോഗം കുറഞ്ഞു വരുന്നുണ്ട്[6].

പഴം വിപണിയിൽ

പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കുന്നതിന് കാർബൈഡ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പഴുക്കലിന് സഹായിക്കുന്ന അസറ്റിലീൻ ഉൽപാദിപ്പിക്കുന്നതിനാണ് കാർബൈഡ് ചേർക്കുന്നത്. പഴങ്ങൾക്ക് മുകളിൽ കാർബൈഡ് വിതറിയ ശേഷം വെള്ളം തളിക്കുന്നു. രാസപ്രവർത്തന ഫലമായുണ്ടാകുന്ന അസറ്റിലീൻ പാകമാകാത്ത കായകളെപ്പോലും പഴുപ്പിക്കുന്നു[7].കാൽസ്യം കാർബൈഡ് ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിക്കുന്ന പഴങ്ങൾ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ ഇത് ക്രിമിനൽ കുറ്റമായിട്ടാണ് കാണുന്നത്[8], [9].

അവലംബം

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കാൽസ്യം_കാർബൈഡ്&oldid=3778907" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ