കാശാവ്

ചെടിയുടെ ഇനം

സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലെ നിത്യഹരിത - അർദ്ധ നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് കാശാവ് (ശാ.നാ:Memecylon umbellatum).[1] കായാമ്പൂ കായാവ്, അഞ്നമരം, കനലി, ആനക്കൊമ്പി എന്നീ പേരുകളിലും അറിയപ്പെടുന്നു.[2]

കാശാവ്
കായാമ്പൂ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Memecylon
Species:
M. umbellatum
Binomial name
Memecylon umbellatum
Burm.f.

വിതരണം

ഇന്ത്യയിൽ ദക്ഷിണേന്ത്യയിൽ ഏകദേശം എല്ലായിടത്തും കാണപ്പെടുന്ന ഈ സസ്യം; കേരളത്തിലെ പശ്ചിമഘട്ടത്തിലും കർണ്ണാടകയിലും ശ്രീലങ്കയിലും കാണപ്പെടുന്നു[3]. വർഷത്തിൽ ഒരിക്കൽ പൂക്കുന്ന ഇതിന്റെ പൂവിനെ കായാമ്പൂ എന്നും അറിയപ്പെടുന്നു.

പേരുകൾ

സവിശേഷതകൾ

പത്ത് മുതൽ പതിനഞ്ച് അടിവരെ ഉയരം വക്കുന്ന ഈ ചെടി ഒരു ഔഷധവുമാണ്. വളരെ സാവധാനം വളരുന്ന ഒരു ചെടിയായ ഇതിന്റെ ശിഖരങ്ങൾക്ക് നല്ല കട്ടിയുള്ളതാകയാൽ വിവിധങ്ങളായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു.

രസഗുണങ്ങൾ[4]

  • രസം  : തിക്തം, കഷായം
  • ഗുണം : ലഘു
  • വീര്യം  : ശീതം

കാശാവിന്റെ വേര്, ഇല, കായ്കൾ എന്നിവയാണ് ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്.

ഇതിന്റെ ഇലയ്ക്ക് മധുര രസം ആണ്. ഈ രസം ആഴ്ച്ചകൾ വരെ വിശപ്പ്‌ അറിയാതെ ഇരിക്കാൻ ഉപയോഗിച്ചിരുന്നു.[അവലംബം ആവശ്യമാണ്] യഥാർത്ഥ കാശാവ് വേറെയും പല വിധത്തിൽ കാണപെടുന്നു മരമായി വളരുന്നതും കുറ്റിചെടിയായും ഉണ്ട്.[അവലംബം ആവശ്യമാണ്]

ഉപയോഗങ്ങൾ

കാശാവിൻ കമ്പുകൾ കത്തികളുടെ പിടിയുണ്ടാക്കുന്നതിന് ഉത്തമമാണ്. കന്നു പൂട്ടുന്നവരുടെ വടിക്കും ചെണ്ടക്കോലിനും കാശാവ് കമ്പ് ഉപയോഗിച്ചുവരുന്നു. ജന്തുക്കളുടെ ഉപദ്രവങ്ങൾ തടയുന്നതിനു വേണ്ടി ഉപയോഗിക്കുന്നതിന് വീടുകളിൽ കാശാവിൻ വടി കരുതിവക്കുന്നവരുണ്ട്.

മണ്ണെടുപ്പിനു വേണ്ടി വൻ‌തോതിൽ കുന്നുകൾ ഇടിച്ചു നിരത്തുന്നത് കാശാവിൻ കാടുകളുടെ നിലനില്പിന് ഭീഷണിയായിട്ടുണ്ട്.

ഹിന്ദു ദൈവമായ ശ്രീകൃഷന്റെ നിറത്തിനെ കാശാവ് പൂവിന്റെ നിറവുമായുപമിച്ച് അദ്ദേഹത്തെ കായാമ്പൂ വർണ്ണൻ എന്നു വിളിക്കാറുണ്ട്.

മറ്റു വിശേഷങ്ങൾ

കൂവച്ചെക്കിയും (Memecylon randerianum) കാശാവായി അറിയപ്പെടുന്നു. മരക്കാശാവ് (Memecylon grande) എന്നൊരു ചെറുവൃക്ഷവുമുണ്ട്.[2]

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=കാശാവ്&oldid=4082290" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ