കാവളം

മാൽവേസീ സസ്യകുടുംബത്തിൽപ്പെടുന്ന 20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ് കാവളം. (ശാസ്ത്രീയനാമം: Sterculia guttata). പീനാറി, പൊട്ടക്കാവളം, തൊണ്ടി, കാളന്തട്ട, കൈതൊണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന[1] ഈ മരത്തിന്റെ ഇലകൾ വട്ടത്തിലോ ഹൃദയാകൃതിയിലോ ആണ്[2]. മനോഹരമായ പൂക്കളും ഭംഗിയുള്ള കായകളും ഉള്ള ഈ മരത്തിൽ ആൺപൂക്കളാണ് പ്രധാനമായും ഉള്ളത്. പൂക്കളുടെ ദളങ്ങളുടെ ഉൾഭാഗം പർപ്പിൾ കലർന്ന നിറത്തിലും പൂക്കൾ മഞ്ഞ നിറത്തിലുമാണ് കാണപ്പെടുന്നത്.പൂക്കൾക്ക് ചീഞ്ഞ ശവത്തിന്റെ മണമാണ് ഉള്ളത്.പൂക്കൾ കുലയായി കാണപ്പെടുന്നു. കായുടെ പുറം വെൽവെറ്റ് പോലെ തോന്നിക്കുന്നു. കുരുവിൽ നിന്നുമെടുക്കുന്ന രാസപദാർത്ഥത്തിന്‌ കൊതുകിന്റെ കൂത്താടിയെ നശിപ്പിക്കാനുള്ള കഴിവുണ്ട്‌. [3]. വിത്തു വറുത്തു തിന്നാറുണ്ട്. മരത്തിന്റെ തൊലിയിൽ നിന്നും നല്ല നാരു കിട്ടും. മലയണ്ണാൻ ഇത് ആഹാരമാക്കാറുണ്ട്. ചെറിയ ആപ്പിളിന്റെ വലിപ്പമുള്ള ഫലത്തിൽ ഒന്നു മുതൽ അഞ്ചു വരെ അറകളുണ്ട്.

കാവളം
കാവളത്തിന്റെ ഇലയും പൂക്കളും. പേരാവൂരിൽനിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Sterculioideae
Genus:
Species:
S. guttata
Binomial name
Sterculia guttata

പശ്ചിമഘട്ടത്തിലും ഇന്തോ-മലേഷ്യയിലും ഈ മരം സമൃദ്ധമായി വളരുന്നു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 900 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു.

തടി

തടിക്ക് കാതലും വെള്ളയുമുണ്ട്. കാതലിന് ഈടും ഉറപ്പും കുറവാണ്. കളിപ്പാട്ടങ്ങളും പായ്ക്കിങ്ങ് പെട്ടികളും നിർമ്മിക്കാൻ ഉപയോഗിച്ച് വരുന്നു. മരത്തൊലിയിൽ നിന്ന് ഒരിനം നാരും 'കതിരഗം' എന്നറിയപ്പെടുന്ന ഒരിനം പശയും ലഭിക്കുന്നു. ഈ പശ തൊണ്ടവേദനയ്ക്ക് ഉത്തമൗഷദമായി ഉപയോഗിക്കാറുണ്ട്.

കായ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=കാവളം&oldid=3928902" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ