കാല കച്ചാ ഗ്യാങ്

ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തെ സംഘടിത ക്രിമിനൽ സംഘമാണ് കാല കച്ചാ ഗ്യാങ്. കാലെ കച്ഛേ വാലെ, കാലെ കച്ഛേ ഗ്യാങ് എന്ന പേരിലും ഈ സംഘം അറിയപ്പെടുന്നുണ്ട്. കൊള്ളയും പിടിച്ചു പറിയും നടത്തുന്ന ഈ സംഘം പിടിക്കപ്പെടാതിരിക്കാനായി പോലീസ് യൂണിഫോമോ കറുത്ത അടിവസ്ത്രങ്ങളോ ധരിച്ചാണ് കുറ്റകൃതൃങ്ങൾ നടത്തുന്നത്. ശരീരത്തിൽ ഗ്രീസ് പോലെയുള്ള എണ്ണകൾ തേച്ചാണ് ഇവർ മോഷണം നടത്തുക.[1]

ഇത്തരത്തിലുള്ള നിരവധി സംഘങ്ങൾ പഞ്ചാബിൽ സജീവമാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളെയാണ് ഇത്തരം സംഘങ്ങൾ ലക്ഷ്യമിടുന്നത്. ഭീഷണിപ്പെടുത്തിയും കൊള്ളയടിക്കുകയാണ് ഇവരുടെ രീതി.

2014ൽ മൊഹാലി പോലീസ് ഇത്തരം ഒരു സംഘത്തിന്റെ കവർച്ചാ ശ്രമം പരാജയപ്പെടുത്തിയിരുന്നു. ഒരു ഫാക്ടറി കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ 12 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവങ്ങൾ

- 2007 മെയിൽ ഇത്തരം ഒരു സംഘം പഞ്ചാബിലെ ലധോവൽ പ്രദേശത്തെ ഒരു കുടുംബത്തെ ആക്രമിച്ച് രണ്ടു പേരെ ബലാൽസംഗം ചെയ്ത്, സ്വർണാഭരണങ്ങളുമായി കടന്നു കളഞ്ഞു.[2]

- 2007 ജൂണിൽ കാലെ കച്ചേ സംഘം ഒരു കർഷകനെ കൊപ്പെടുത്തി അദ്ദേഹത്തിന്റെ ഭാര്യയുടെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തു. [3]

- 2002 ഒക്ടോബർ 3ന് മോഗയിലെ ഒരു മൃഗ ഡോക്ടറേയും രണ്ടു കുടുംബാംഗങ്ങളേയും ആക്രമിച്ച് കൊള്ള നടത്തി.[4]

ഇതുംകൂടി കാണുക

കച്ചാ ബനിയൻ ഗ്യാങ്

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കാല_കച്ചാ_ഗ്യാങ്&oldid=3628176" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ