കാറ്റിൽ ഈഗ്രറ്റ്

കാറ്റിൽ ഈഗ്രറ്റ് (Bubulcus ibis) കോസ്മോപൊളിറ്റൻ (ടാക്സോൺ) ശ്രേണിയിൽപ്പെട്ട ഹെറോണുകളുടെ വർഗ്ഗത്തിൽപ്പെടുന്ന ഇവ ഉഷ്ണമേഖലാപ്രദേശങ്ങളിലും ഉപോഷ്ണമേഖലാപ്രദേശങ്ങളിലും കൂടാതെ മറ്റുചൂടുള്ള എല്ലാ പ്രദേശങ്ങളിലും കണ്ടുവരുന്നു. കൂടുതലും കന്നുകാലികളോടൊപ്പമാണ് ഇവയെ കാണാൻ കഴിയുന്നത്. മൃഗങ്ങളുടെ പരിസരങ്ങളിലെ പുല്ലുകളിലും തറയിലും കാണപ്പെടുന്ന കീടങ്ങളെ ഭക്ഷിക്കുന്ന സ്വഭാവം ഉള്ളതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരു ലഭിച്ചത്.[2] 1877- ൽ ഇതിനെ ആദ്യമായി കണ്ടെത്തിയത് അമേരിക്കയിൽ നിന്നാണ്. ആഫ്രിക്കയിൽ നിന്നും പറന്നു വന്നതാകാമെന്ന് കരുതുന്നു. [3]

കാറ്റിൽ ഈഗ്രറ്റ്
Breeding-plumaged adult of nominate subspecies
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain:Eukaryota
കിങ്ഡം:Animalia
Phylum:കോർഡേറ്റ
Class:Aves
Order:Pelecaniformes
Family:Ardeidae
Genus:Bubulcus
Bonaparte, 1855
Species:
B. ibis
Binomial name
Bubulcus ibis
(Linnaeus, 1758)
Subspecies

B. i. ibis (Linnaeus, 1758)
B. i. coromandus (Boddaert, 1783)
B. i. seychellarum (Salomonsen, 1934)

Range of B. ibis      breeding     non-breeding     year-round
Synonyms

Ardea ibis Linnaeus, 1758
Ardeola ibis (Linnaeus, 1758)
Bubulcus bubulcus
Buphus coromandus (Boddaert, 1783)
Cancroma coromanda (Boddaert, 1783)
Egretta ibis (Linnaeus, 1758)
Lepterodatis ibis (Linnaeus, 1758)

മോണോടൈപിക് ജീനസായ ബുബുൾകസിലെ ഒരേ ഒരു അംഗമാണിത്. വെസ്റ്റേൺ കാറ്റിൽ ഈഗ്രറ്റ്, ഈസ്റ്റേൺ കാറ്റിൽ ഈഗ്രറ്റ് എന്നിവ ഇവയുടെ രണ്ട് ഉപവർഗ്ഗങ്ങളാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കാറ്റിൽ ഈഗ്രറ്റിന്റെ തൂവലുകളുടെ സാമ്യതയനുസരിച്ച് ഈഗ്രറ്റയിലെ ഈഗ്രറ്റുകളേക്കാൾ ഇവ കൂടുതൽ അടുത്ത ബന്ധം കാണിക്കുന്നത് ആർഡിയയിലെ ഹെറോണുകളോടാണ്.

കാറ്റിൽ ഈഗ്രറ്റുകൾ ഒന്നിച്ചുചേർന്ന് ഒറ്റ കൂട്ടമായി കാണപ്പെടുന്നതിനെ ഈഗ്രറ്റുകളുടെ സ്റ്റാംപീഡ് ("stampede") എന്നാണ് അറിയപ്പെടുന്നത്. പ്രധാനമായും വടക്കേ അമേരിക്ക, തെക്കെ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ആസ്ട്രേലിയ എന്നീ പ്രദേശങ്ങളിൽ ഇവ കാണപ്പെടുന്നുണ്ടെങ്കിലും ഇവ ഈ മേഖലകളിൽ സ്ഥിരമായി തങ്ങാറില്ല. നീരൊഴുക്കുള്ള പ്രദേശങ്ങൾ, ചതുപ്പുനിലങ്ങൾ, പുൽപ്രദേശങ്ങൾ, പുൽത്തകിടികൾ എന്നിവ തേടി ഇവ സഞ്ചരിക്കുന്നു. 19-ാംനൂറ്റാണ്ടിനു മുമ്പ് ഇവ ആഫ്രിക്കയിലല്ലാതെ മറ്റൊരു പ്രദേശത്തും നിലനിന്നിരുന്നില്ല. ഇവയുടെ ഉത്ഭവം മധ്യ ആഫ്രിക്കയിലാണ് എന്നുവിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും പിന്നീട് ഇവ ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യാപിച്ചിരിക്കാം എന്നു കരുതുന്നു. ഇവയുടെ മേഖല ഫ്ലോറിഡയിൽ വ്യാപിച്ചതിനുശേഷം അവിടെ നിന്ന് ഇവ യഥേഷ്ടം ആഫ്രിക്കയിലും അവിടെ നിന്ന് തെക്കൻ അമേരിക്കയിലേയ്ക്കും സഞ്ചരിക്കാൻ തുടങ്ങി.[4]

1877-ൽ ഇത് എങ്ങനെയോ തെക്കൻ അമേരിക്കയുടെ വടക്കുകിഴക്കൻ ഭാഗത്ത് എത്തിച്ചേരുകയായിരുന്നു. 1941-ൽ അവ യുണൈറ്റഡ് സ്റ്റെയ്റ്റ്സിലെത്തുകയും അവിടെ വ്യാപകമാകാനും തുടങ്ങി. 1953 ആയപ്പോഴേയ്ക്കും അവിടെ അവ കൂടുകൂട്ടി കോളനിയാകുകയും ചെയ്തു. 50 വർഷങ്ങൾക്കുശേഷം വടക്കേ അമേരിക്കയിൽ ഹെറോണുകളുടെ ഒരു വലിയകൂട്ടം അവിടെ ആയിത്തീരുകയും ചെയ്തു. ഏറ്റവും പ്രായമുളള കാറ്റിൽ ഈഗ്രറ്റിന് 17 വർഷം പ്രായമുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു. 1979 -ൽ ഇതിനെ പിടിച്ച ഉടൻ തന്നെ പെൻസിൽവാനിയയിലേക്ക് സ്വതന്ത്രമാക്കി.[5]

ടാക്സോണമി

അസോള ഭട്ടി വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ പോത്തിന്റെ പുറത്തിരിക്കുന്ന കാറ്റിൽ ഈഗ്രറ്റ്

1758-ൽ ലിനേയസ് അദ്ദേഹത്തിന്റെ സിസ്റ്റെമ നാച്യറേയിൽ കാറ്റിൽ ഈഗ്രറ്റിനെ കുറിച്ച് ആദ്യമായി വിവരണം നല്കിയിരിക്കുന്നത് ആർഡിയ ഐബിസ് എന്നാണ്.[6] 1855-ൽ ഇതിനെ ഇപ്പോഴത്തെ ജീനസിലേക്ക് മാറ്റിയത് ജീവശാസ്ത്രജ്ഞനായ ചാൾസ് ലൂസിയൻ ബോണോപാർട്ട് ആയിരുന്നു.[7]

കുഞ്ഞിനു തീറ്റ കൊടുക്കുന്ന അമ്മപക്ഷി (അപെൻഹ്യൂൽ മൃഗശാല)

ജീനസ് നാമമായ ബുബുൾകസ് ലാറ്റിനിൽ കന്നുകാലികളെ മേയ്ക്കുന്നവൻ എന്നാണ് ഇതുപോലെ ഇംഗ്ലീഷ് പേരിലും കന്നുകാലികളുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു.[8] ഗ്രീക്കും ലാറ്റിൻ വാക്കുമായ ഐബിസ് ആദ്യം മറ്റൊരു ജലപക്ഷിയായ സാക്രഡ് ഐബിസിനെയാണ് സൂചിപ്പിച്ചിരുന്നത്. [9]എന്നാൽ ഇത് ഈ വർഗ്ഗത്തിൽ തെറ്റായിട്ടാണ് കാണിക്കുന്നത്. [10]കാറ്റിൽ ഈഗ്രറ്റ് കൂടുതലും അടുത്ത ബന്ധം കാണിക്കുന്നത് ആർഡിയ ജീനസിനോടാണ്. ഗ്രേറ്റ് ഈഗ്രറ്റും (A. alba), ഹെറോൺ ഇനങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. മറ്റു ഭൂരിഭാഗം വർഗ്ഗങ്ങളും ജീനസ് ഈഗ്രറ്റയിലുൾപ്പെടുത്തിയിരിക്കുന്നു.[11] ലിറ്റിൽ ബ്ലു ഹെറോൺ (Egretta caerulea), ലിറ്റിൽ ഇഗ്രെറ്റ്സ് (Egretta garzetta), സ്നോവി ഇഗ്രെറ്റ്സ് (Egretta thula) എന്നീ അപൂർവ്വ സങ്കരയിനങ്ങളെയും രേഖപ്പെടുത്തിയിട്ടുണ്ട്.[12]

കാറ്റിൽ ഈഗ്രറ്റിന് വെസ്റ്റേൺ കാറ്റിൽ ഈഗ്രറ്റ് (B. ibis), ഈസ്റ്റേൺ കാറ്റിൽ ഈഗ്രറ്റ് (B. coromandus) എന്നീ രണ്ടു ജിയോഗ്രഫിക്കൽ റേസസ് കാണപ്പെടുന്നു. എംസിഅല്ലൻ, ബ്രൂസ് എന്നിവർ ചേർന്ന് രണ്ടു വിഭാഗങ്ങളെയും വേർതിരിച്ചു. [13] ബേർഡ്സ് ഓഫ് സൗത്ത് ഏഷ്യ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് അടുത്തകാലത്തുള്ള മിക്ക ഗ്രന്ഥകാരും ഇതിനെ കോൺസ്പെസെഫിക് ആയിട്ടാണ് പരിഗണിച്ചിരുന്നത്.[14]

ഉപവർഗ്ഗങ്ങൾ

വിവരണം

അപൂർവ്വമായി ചില അവസരങ്ങളിൽ മാത്രം ഇവ ജലോപരിതലത്തിൽത്തന്നെ കാണപ്പെടുന്നു.[18] ചെറിയ ദ്വീപിലോ തീരദേശത്തിനരികിലുള്ള ദ്വീപിലോ വൃക്ഷങ്ങളുള്ള തടാകത്തിന്റെയോ നദീതീരത്തോ ചതുപ്പുകളിലൊ ഇവയെ കാണപ്പെടുന്നു. ചില അവസരങ്ങളിൽ ഇവ മറ്റു തണ്ണീർത്തടങ്ങളിൽ കാണുന്ന പക്ഷികൾ, ഐബിസ്, ഹെറോൺ, ഈഗ്രറ്റ്, നീർക്കാക്ക എന്നീ പക്ഷികളോടൊപ്പം കണ്ടുവരുന്നു. നഗരങ്ങളിലെ ചപ്പുചവറുകൾ കൂട്ടിയിടുന്ന സ്ഥലങ്ങളിലും ഇവയെ കണ്ടു വരുന്നു.[19] കാറ്റിൽ ഈഗ്രറ്റ് സ്നോവി ഈഗ്രറ്റിനേക്കാൾ ഉയരം കുറഞ്ഞ ബലിഷ്ഠമായ ഹെറോൺ ആണ്. പ്രജനനകാലത്ത് ഇവയുടെ തല, നെഞ്ച്, മുതുക് എന്നിവയ്ക്ക് ഇളംമഞ്ഞ നിറമാണ്. പ്രജനനമല്ലാത്തപ്പോൾ വർഷം മുഴുവനും വെളളനിറമാണ്. സാധാരണ കാലുകൾക്കും ചുണ്ടുകൾക്കും മഞ്ഞനിറമാണ്. എന്നാൽ പ്രജനനകാലത്ത് ഈ നിറം മാറി പിങ്ക് നിറമാകുന്നു.[20] 88–96 സെ.മീ. (35–38 ഇഞ്ച്) ചിറകുവിസ്താരവും, 46–56 സെ.മീ. (18–22 ഇഞ്ച്) നീളവും, 270–512 ഗ്രാം (9.5–18.1 oz). ശരീരഭാരവും ഇവയ്ക്കുണ്ട്.[21] കാറ്റിൽ ഈഗ്രറ്റ് ഗ്രീൻ ഹെറോണുകളേക്കാൾ വലിപ്പം കാണിക്കുന്നു. [22]

പ്രജനനം

കാറ്റിൽ ഈഗ്രറ്റിൻറെ മുട്ട

തെക്കൻ ഏഷ്യയിലെ ഇവയുടെ പ്രജനനകാലം വ്യത്യസ്തപ്പെട്ടു കാണുന്നു.[23] വടക്കേ ഇന്ത്യയിൽ കൂടുനിർമ്മാണം നടത്തുന്നത് മൺസൂണിനു തൊട്ടുമുമ്പുള്ള മേയ് മാസത്തിലാണ്.[24] ആസ്ട്രേലിയയിലെ പ്രജനനകാലം നവംബർ മുതൽ ജനുവരി ആദ്യം വരെയാണ്.[25] വടക്കേ അമേരിക്കയിലെ പ്രജനനകാലം അവസാനിക്കുന്നത് എപ്രിൽ മുതൽ ഒക്ടോംബർ വരെയാണ്.[26] സെയ്‌ഷെൽസിൽ ബുബുൽകസ് ഐ.സെയ്‌ഷെല്ലാരം (B.i. seychellarum) എന്ന ഉപവർഗ്ഗത്തിന്റെ പ്രജനനകാലം എപ്രിൽ മുതൽ ഒക്ടോംബർ വരെയാണ്.[27]

2–4 മുട്ടകൾ വരെ ഇടുന്ന ഇവ 4 ആഴ്ചയോളം അടയിരുന്നാണ് മുട്ടകൾ വിരിയിക്കുന്നത്. 2–3 ആഴ്ചകൾ കഴിയുമ്പോൾ കുഞ്ഞുങ്ങൾക്ക് ചിറകുമുളയ്ക്കാൻ തുടങ്ങുന്നു. ഉഷ്ണകാലത്ത് ഇവ യുഎസ് ഗൾഫ് തീരദേശസംസ്ഥാനങ്ങളിലും, മധ്യ അമേരിക്കയിലും, കരീബിയൻ ഭാഗങ്ങളിലും ചിലവഴിക്കുന്നു.

ചിത്രശാല

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കാറ്റിൽ_ഈഗ്രറ്റ്&oldid=3949356" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ