കായംകുളം കായൽ

വേമ്പനാട് കായലിന്‌ തെക്ക് വശത്ത് കാർത്തികപ്പള്ളി മുതൽ പന്മന വരെ വ്യാപിച്ചുകിടക്കുന്ന കായലാണ്‌ കായംകുളം കായൽ. കേരളത്തിലെ പ്രധാന കായലുകളിലൊന്നായ[1] ഇതിന്‌ 51.1 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 30 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ ശരാശരി വീതിയുമുണ്ട്.[2] കായംകുളം ജലോത്സവം ഈ കായലിൽ വച്ചാണ് നടക്കുന്നത്. കായംകുളത്തെ ആറാട്ടുപുഴയുമായി ബന്ധിപ്പിക്കുന്ന കൊച്ചിയുടെ ജെട്ടി പാലം ഈ കായലിനു കുറുകെ കടന്നുപോകുന്നു. കായംകുളം പൊഴിമുഖം വഴി ഈ കായൽ അറബിക്കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ആറാട്ടുപുഴ പഞ്ചായത്തിനും ആലപ്പാട് പഞ്ചായത്തിനുമിടയിലാണ് ഈ പൊഴി.[൧][3]

Kayamkulam Kayal in Puthupally

ആലപ്പാട് പഞ്ചായത്തിന്റെ കിഴക്കുവശത്തുള്ള അതിർത്തിയാണ് കായംകുളം കായൽ.[3]

ചരിത്രം

കായംകുളം കായൽ പണ്ട് ഫലഭൂയിഷ്ഠമായ കൃഷിയിടമായിരുന്നുവെന്നും മാർത്താണ്ഡവർമ്മ കായംകുളം രാജാവിനെ യുദ്ധത്തിൽ തോൽപ്പിച്ചതിന്റെ നൈരാശ്യം നിമിത്തം കായംകുളം രാജാവ് തന്റെ നാവികപടയാളികളായ ആറാട്ടുപുഴയിലെ അരയന്മാരെക്കൊണ്ട് പൊഴി മുറിപ്പിച്ച് അതിലൂടെ സമുദ്രജലം കയറ്റിവിട്ട് കൃഷിയിടം കൃഷിയോഗ്യമല്ലാതാക്കിയെന്നും അഭിപ്രായമുണ്ട്.[4]

വികസനപദ്ധതികൾ

കായംകു‌ളത്തിന്റെയും പരിസരപ്രദേശങ്ങളുടെയും വിനോദസഞ്ചാര മേഖലാ വികസനം മുന്നിൽ കണ്ടുകൊണ്ട് 2007ൽ 109.9 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു.[5] പദ്ധതിയുടെ നടത്തിപ്പിൽ അപാകങ്ങൾ ഉള്ളതായി ആരോപണമുണ്ടായിട്ടുണ്ട്.[6] നടപ്പാക്കാനുദ്ദേശിച്ചിരുന്ന പദ്ധതികൾ ഇവയാണ്:

  • കായംകുളം കായലിനെയും ദേശീയ ജലപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഉപജലപാത
  • ഹൗസ്ബോട്ട് ടെർമിനൽ
  • ജല കായിക ഇനങ്ങൾക്കായുള്ള കേന്ദ്രം
  • ഉല്ലാസ മേഖല
  • ഗാലറി
  • സുനാമി സ്മാരകം
  • മ്യൂസിയം
  • സൈക്ലിംഗ് ട്രാക്ക്
  • പൊങ്ങിക്കിടക്കുന്ന റെസ്റ്റോറന്റ്
  • സാഹസിക ഇനങ്ങൾക്കുള്ള മേഖല എന്നിവയാണ് പദ്ധതിയിലെ ലക്ഷ്യങ്ങൾ.

സംസ്കാരത്തിൽ

കായംകുളം കൊച്ചുണ്ണി തന്റെ ഭാര്യാമാതാവിനെ കൊല ചെയ്ത് ശവശരീരം കായങ്കുളം കായലിൽ താഴ്ത്തിയതായി ഐതിഹ്യമാലയിൽ പ്രസ്താവനയുണ്ട്.[7]

കുറിപ്പുകൾ

  • ^ കായലിന്റെയും കടലിന്റെയും ഇടയിലുള്ള മണൽത്തിട്ടയെയാണ് പൊഴി എന്നു പറയുന്നത്

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കായംകുളം_കായൽ&oldid=3628115" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ