കളനാശിനി

കളസസ്യങ്ങളെ നശിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന രാസസംയുക്തങ്ങൾ ആണ് കളനാശിനികൾ (Herbicide). കൃഷിയിടങ്ങളിലെ അനാവശ്യ സസ്യങ്ങളെ നശിപ്പിക്കുന്നതിനും നിർമ്മാണ മേഖലകൾ, കളിക്കളങ്ങൾ തുടങ്ങിയവയിലെ മുഴുവൻ സസ്യങ്ങളെയും ഉന്മൂലനം ചെയ്യുന്നതിനുമായാണ് ഇത്തരം രാസസംയുക്തങ്ങൾ ഉപയോഗിക്കുന്നത്. റെയിൽപാളങ്ങളുമായി ബന്ധപ്പെട്ട ഇടങ്ങളിൽ നിന്നും സസ്യങ്ങളെ പൂർണ്ണമായി നശിപ്പിക്കാൻ കളനാശിനികൾ തളിക്കാറുണ്ട്. ആധുനിക കളനാശിനികൾ പലതും സസ്യഹോർമോണുകൾ ആണ്. ഇവ, നിശ്ചിത സസ്യങ്ങളുടെ വളർച്ചയെ മുരടിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നു. ചില സസ്യങ്ങൾ പ്രകൃതിദത്തമായി തന്നെ കളനാശിനികൾ സൃഷ്ടിക്കുന്നുണ്ട്. അല്ലീലോപ്പതി (allelopathy) എന്നറിയപ്പെടുന്ന ഇന്ന് ഈ സവിശേഷത കാറ്റാടിമരം, അക്കേഷ്യ തുടങ്ങിയ സസ്യങ്ങൾ പ്രകടിപ്പിക്കുന്നു.

കളനാശിനി പ്രയോഗിച്ച് ഉണക്കിയ കളകൾ

ചരിത്രം

രാസകീടനാശിനികളുടെ കണ്ടെത്തലിനും ഉപയോഗത്തിനും മുൻപ് തന്നെ, മറ്റു പല മാർഗങ്ങളിലൂടെയും കളകളെ നിയന്ത്രിക്കുന്നതിന് ശ്രമിച്ചിരുന്നു. കളപറിക്കുന്നതിന് പുറമേ, മണ്ണിന്റെ പി എച്ച് മൂല്യത്തിൽ മാറ്റം വരുത്തുക, ലവണാംശം മാറ്റം വരുത്തുക തുടങ്ങിയവയായിരുന്നു കളനശീകരണത്തിന് മുമ്പ് ഉപയോഗിച്ചിരുന്ന മാർഗങ്ങൾ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് തന്നെ കളനാശിനികളുടെ നിർമ്മാണത്തിലും ഉപയോഗത്തിലും ഗവേഷണങ്ങൾ നടന്നിരുന്നുവെങ്കിലും വ്യാപകമായ പഠനം നടന്നത് ലോകമഹായുദ്ധ കാലഘട്ടത്തിലാണ്. കാർഷികമേഖലകളിൽ കളനാശിനികൾ ഉപയോഗിച്ച് കൃഷി നശിപ്പിച്ച് ശത്രുരാജ്യത്തിന് ഏൽപ്പിക്കാവുന്ന സാമ്പത്തികത്തകർച്ചയായിരുന്നു ഇതിന്റെ ലക്ഷ്യം.

ആദ്യ കൃത്രിമ കളനാശിനി

2,4-D.

2,4-D ആയിരുന്നു ആദ്യമായി കണ്ടെത്തിയ കളനാശിനി[1]. W. G. Templeman ഇംപീരിയൽ കെമിക്കൽ ഇൻഡസ്ട്രീസിൽ ഇത് നിർമ്മിച്ചു [2].

പ്രയോഗരീതി

  • മണ്ണിലൂടെ:

മണ്ണിൽ പ്രയോഗിക്കപ്പെടുന്ന കളനാശിനി വേര് വഴി സസ്യ ശരീരത്തിലെത്തുന്നു. Trifluralin ഇത്തരത്തിൽ പ്രയോഗിക്കപ്പെടുന്ന ഇനമാണ്.

  • ഇലകളിലൂടെ:

ഇലകളിൽ പതിക്കുന്ന കളനാശിനി സസ്യകലകളിലേക്ക് അഗിരണം ചെയ്യപ്പെടുകയും അവ നശിക്കുകയും ചെയ്യുന്നു. Glyphosate, 2,4-D എന്നിവ ഇങ്ങനെ പ്രയോഗിക്കപ്പെടുന്നു..[3]

ദുരുപയോഗം

പാരിസ്ഥിതിക പ്രശ്നങ്ങൾ

ആരോഗ്യ പ്രശ്നങ്ങൾ

കളനാശിനികളുടെ പട്ടിക

  • 2,4-D
  • Aminopyralid
  • Atrazine
  • Clopyralid
  • Dicamba
  • Glufosinate ammonium
  • Fluazifop
  • Fluroxypyr
  • Glyphosate
  • Imazapyr
  • Imazapic
  • Imazamox
  • Linuron
  • MCPA (2-methyl-4-chlorophenoxyacetic acid)
  • Metolachlor
  • Paraquat
  • Pendimethalin
  • Picloram
  • Sodium chlorate
  • Triclopyr
  • Trifluralin

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കളനാശിനി&oldid=3256865" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ