കലാഭവൻ ഷാജോൺ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാള ചലച്ചിത്ര അഭിനേതാവും സംവിധായകനുമാണ് ഷാജി ജോൺ എന്ന കലാഭവൻ ഷാജോൺ (ജനനം:30 നവംബർ 1977)2013-ൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയിലെ നെഗറ്റീവ് ടച്ചുള്ള കോൺസ്റ്റബിൾ സഹദേവൻ എന്ന കഥാപാത്രം ഷാജോണിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. [1]2019-ൽ പ്രിഥിരാജ് നായകനായി അഭിനയിച്ച ബ്രദേഴ്സ് ഡേ എന്ന സിനിമ സംവിധാനം ചെയ്തു കൊണ്ട് മലയാള സിനിമ സംവിധാന രംഗത്തും സാന്നിധ്യമറിയിച്ചു.

കലാഭവൻ ഷാജോൺ
ജനനം
ഷാജി ജോൺ

(1977-11-30) 30 നവംബർ 1977  (46 വയസ്സ്)
തൊഴിൽചലച്ചിത്ര നടൻ,സംവിധായകൻ, മിമിക്രി ആർട്ടിസ്റ്റ്
സജീവ കാലം1998–present
ജീവിതപങ്കാളി(കൾ)ഡിനി
കുട്ടികൾഹന്ന ,യോഹാൻ

ജീവിതരേഖ

കേരള പോലീസിലെ റിട്ട.എ.എസ്.ഐ ആയിരുന്ന ഇ.എസ്.ജോണിൻ്റെയും നഴ്സായി വിരമിച്ച റെജീനയുടേയും മകനായി 1977 നവംബർ 30-ന് കോട്ടയത്ത് ജനിച്ചു. മിമിക്രി കലാകാരനായിരുന്ന സഹോദരൻ ഷിബു ജോണിനോടൊപ്പം കോട്ടയത്തെ ചെറുകലാ സമിതികളിൽ മിമിക്രി ചെയ്ത് മിമിക്രി രംഗത്തേക്ക് എത്തിയ ഷാജോൺ കലാഭവനിൽ അംഗമായതോടെയാണ് കലാരംഗത്ത് സജീവമാകുന്നത്. ഇതോടെ ഷാജി ജോൺ എന്ന പേര് കലാഭവൻ ഷാജോൺ എന്നാക്കി മാറ്റി.

1998-ൽ കലാഭവൻ മണി നായകനായി അഭിനയിച്ച മൈ ഡിയർ കരടി എന്ന സിനിമയായിരുന്നു ആദ്യ ചിത്രം. പിന്നീട് നിരവധി ചെറുവേഷങ്ങളിൽ കോമഡി റോളുകൾ അഭിനയിച്ചു.

2012-ലെ മൈ ബോസ് എന്ന ചിത്രത്തിൽ നായകനായ ദിലീപിൻ്റെ കൂട്ടുകാരനായി ആദ്യാവസാനം വേഷമിട്ടു. സിനിമ ഹിറ്റായതോടെ വലിയ വേഷങ്ങൾ ഷാജോണിനെ തേടിയെത്തി.

2012-ലെ താപ്പാന എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പവും 2013-ൽ ലേഡീസ് & ജൻ്റിൽമെൻ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പവും മുഴുനീള കോമഡി വേഷവും ചെയ്തു.

2013-ൽ മോഹൻലാൽ നായകനായി അഭിനയിച്ച ജിത്തു ജോസഫ് സംവിധാനം നിർവഹിച്ച ദൃശ്യം എന്ന സിനിമയാണ് ഷാജോണിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്.പതിവ് കോമഡി വേഷങ്ങൾക്ക് പകരം ഗൗരവക്കാരനായ നെഗറ്റീവ് ടച്ചുള്ള ക്യാരക്ടർ വേഷമായ ദൃശ്യത്തിലെ കോൺസ്റ്റബിൾ സഹദേവന് 2013-ലെ കേരള സംസ്ഥാന ഫിലിം അവാർഡിലെ സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു.

2019-ൽ പ്രിഥിരാജ് സുകുമാരൻ നായകനായി അഭിനയിച്ച ബ്രദേഴ്സ് ഡേ എന്ന സിനിമ സംവിധാനം ചെയ്ത് മലയാള സിനിമ സംവിധായക രംഗത്തും ശ്രദ്ധേയനായി[2] [3][4][5][6]

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം കലാഭവൻ ഷാജോൺ

  • ബ്രദേഴ്സ് ഡേ 2019


ആലപിച്ച ഗാനങ്ങൾ

  • മായേ മായേ നീയെൻ...
  • ഞങ്ങളുടെ വീട്ടിലെ അതിഥികൾ 2014

സ്വകാര്യ ജീവിതം

  • ഭാര്യ : ഡിനി ജോൺ
  • മക്കൾ : ഹന്ന, യോഹാൻ

അഭിനയിച്ച ചലച്ചിത്രങ്ങൾ

വർഷംചിത്രംകഥാപാത്രംകുറിപ്പുകൾ
2001അപരന്മാർ നഗരത്തിൽ
ഈ പറക്കും തളികപോലീസ് കോൺസ്റ്റബിൾ
2002ചിരിക്കുടുക്കഡോ. ശങ്കർ
കാശില്ലാതേയും ജീവിക്കാം
ബാംബൂ ബോയ്സ്പോലീസ്
നമ്മൾ
അഖിലലൈൻമാൻ
2003തിളക്കംപാപ്പാൻ
സി.ഐ.ഡി. മൂസപോലീസ് കോൺസ്റ്റബിൾ
2004താളമേളംശരവണൻ
റൺവേപരമശിവത്തിന്റെ കൂട്ടുകാരൻ
രസികൻ
2005കൊച്ചിരാജാവ്
രാജമാണിക്യം
2006അച്ഛനുറങ്ങാത്ത വീട്
തുറുപ്പുഗുലാൻ
കിസാൻ
2007ഇൻസ്പെക്ടർ ഗരുഡ്പോലീസ് കോൺസ്റ്റബിൾ
കാക്കിസുരാജ്
2008അണ്ണൻ തമ്പി
മാജിക് ലാമ്പ്
പച്ചമരത്തണലിൽമുരുകൻ
ക്രേസി ഗോപാലൻ
2009ഹെയ്‌ലസാകുട്ടായി
വെള്ളത്തൂവൽ
ഈ പട്ടണത്തിൽ ഭൂതം
ഡൂപ്ലിക്കേറ്റ്മൈക്കാട്ട് മൂസ്സ്
സ്വ.ലേ.
ശംഭുകുമാരൻ
2010ഇൻ ഗോസ്റ്റ് ഹൗസ് ഇൻവാൻ ഡ്രൈവർ
കന്മഴ പെയ്യും മുൻപേഖാദർ
പാപ്പീ അപ്പച്ചാ
കാര്യസ്ഥൻ
ശിക്കാർ
എൽസമ്മ എന്ന ആൺകുട്ടി
മേരിക്കുണ്ടൊരു കുഞ്ഞാട്
2011കുടുംബശ്രീ ട്രാവൽസ്സുമൻ
പ്രിയപ്പെട്ട നാട്ടുകാരേമണി
ക്രിസ്ത്യൻ ബ്രദേഴ്സ്
ജനപ്രിയൻ
ഡോക്ടർ ലൗ
ഉലകം ചുറ്റും വാലിഭൻ
മഹാരാജ ടാക്കീസ്
ആഴക്കടൽബോസ്കോ
2012കുഞ്ഞളിയൻ
ഉന്നം
മാസ്റ്റേഴ്സ്
മായാമോഹിനിശിശുബാലൻ
ജോസേട്ടന്റെ ഹീറോചന്ദ്രൻ
മുല്ലമൊട്ടും മുന്തിരിച്ചാറും
നമുക്ക് പാർക്കാൻമോഹനൻ
താപ്പാന
ഭൂപടത്തിൽ ഇല്ലാത്ത ഒരിടം
മാന്ത്രികൻശേഖരൻ കുട്ടി
മൈ ബോസ്അലി
ചാപ്റ്റേഴ്സ്ബസ് കണ്ടക്ടർ
2013ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ്ASI സിങ്കംപുലി രാജു
72 മോഡൽS.R.പവനൻ
ശൃംഗാരവേലൻവാസു
കഥവീട്ജോണി
ലേഡീസ് & ജൻ്റിൽമെൻമണി
കമ്മത്ത് & കമ്മത്ത്കള്ളൻ പത്രോസ്
സൗണ്ട് തോമസാബു
ദൃശ്യംകോൺസ്റ്റബിൾ സഹദേവൻ
2014മാന്നാർ മത്തായി 2ബാബുമോൻ
പ്രെയ്സ് ദി ലോർഡ്ഫാ.ആൻറണി
റിംഗ്മാസ്റ്റർഡോ.മുത്തു
ഉത്സാഹക്കമ്മറ്റിബാബുമോൻ
ഗർഭശ്രീമാൻഗോപാലകൃഷ്ണൻ
ഞങ്ങളുടെ വീട്ടിലെ അതിഥികൾരാജൻ
മൈലാഞ്ചി മൊഞ്ചുള്ള വീട്ഇസ്മായീൽ
കസിൻസ്വീരപ്പഗൗണ്ടർ
2015ഭാസ്കർ ദി റാസ്കൽഅബ്ദുൾ റസാക്ക്
രുദ്രസിംഹാസനംഅബ്ദുള്ള
ഉറുമ്പുകൾ ഉറങ്ങാറില്ലകാർലോസ്
അമർ അക്ബർ അന്തോണിജഡായു സാബു
വിശ്വാസം അതല്ലേ എല്ലാംഫ്രാങ്ക്ളിൻ
രാജമ്മ @ യാഹൂപവിത്രൻ നായർ
2016പാവാടഎൽദോ
ഒപ്പംമധു
കട്ടപ്പനയിലെ ഹൃതിക് റോഷൻഡയറക്ടർ ജയിംസ് ആൻറണി
2017മുന്തിരിവള്ളികൾ തളിർക്കുമ്പോൾമോനായി
ഒരു മെക്സിക്കൻ അപാരതഷിയാസ്
ദി ഗ്രേറ്റ് ഫാദർസത്യൻ
അഡ്വവഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻവിനായക ഹെഗ്ഡേ
രാമലീലതോമസ് ചാക്കോ
പരീത് പണ്ടാരി
ഷെർലക് ടോംസ്സുഗുണൻ മാസ്റ്റർ
2018കല്ലായ് എഫ്.എം.അബ്ദുള്ള കോയ
ഒരായിരം കിനാക്കളാൽഷാജഹാൻ
കൈതോല ചാത്തൻ
നോൺസെൻസ്പി.റ്റി. സാർ
ജോണി ജോണി യെസ് പാപ്പാചവറംപ്ലാക്കൽ ജോസ്
തട്ടിൻപുറത്ത് അച്യുതൻഎസ്.ഐ. ജസ്റ്റിൻ ജോൺ
2.0മിനിസ്റ്റർതമിഴ്
2019ഇരുപത്തിയൊന്നാം നൂറ്റാണ്ട്
ലൂസിഫർഅലോഷി ജോസഫ്
ഉണ്ടഎസ്.പി. സാം
ബ്രദേഴ്സ് ഡേപോലീസ് ഓഫീസർസംവിധാനം ചെയ്ത സിനിമ
2020ഷൈലോക്ക്‌പ്രതാപ വർമ്മ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കലാഭവൻ_ഷാജോൺ&oldid=3802783" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ