കരിയിലക്കിളി

പൂത്താങ്കീരിയുടെ വർഗക്കാരനും ഏതാണ്ടതേ രൂപവുമുള്ള ഒരു പക്ഷിയാണ് കരിയിലക്കിളി. ചെറിയ കുറ്റിക്കാടുകളിലും പറമ്പുകളിലും ഏഴും എട്ടും വരുന്ന കൂട്ടങ്ങളായിട്ടാണ് ഈ രണ്ടിനം പക്ഷികളെയും കാണപ്പെടുന്നത്. കരിയിലക്കിളിയുടെ ദേഹം ഇരുണ്ട തവിട്ടു നിറമാണ്‌. [2]

Jungle babbler
Turdoides striata striata
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Leiothrichidae
Genus:
Turdoides
Species:
T. striata
Binomial name
Turdoides striata
(Dumont, 1823)
Synonyms

Turdoides striatus
Malacocercus terricolor
Cossyphus striatus
Crateropus canorus

ഈ പക്ഷികൾ പൊതുവേ വലിയ ദൂരം പറക്കാറില്ല. ചെറിയ ദൂരം പറന്ന ശേഷം വല്ല മരക്കൊമ്പിലോ മറ്റോ അല്പ സമയാം ഇരുന്നു വീണ്ടും പറന്നും ഒക്കെയാണ് സഞ്ചാരം.

രാത്രികാലങ്ങളിലും ശത്രുക്കളിൽ നിന്നു രക്ഷ തേടാനും മരങ്ങളെ ആശ്രയിക്കുന്നതൊഴിച്ചാൽ ഈ പക്ഷികൾ അധികസമയവും തറയിലാണ് കഴിച്ചു കൂട്ടാറ്‌. മണ്ണിലും കരിയിലകൾക്കിടയിലും പരതി കിട്ടുന്ന കൃമികീടങ്ങളാണ് പ്രധാന ഭക്ഷണം.

കൂടു കെട്ടാൻ ഇവയ്ക്കു പ്രത്യേക കാലമൊന്നും ഉള്ളതായി തോന്നുന്നില്ല. അധികം ഉയരമില്ലാത്ത വൃക്ഷങ്ങളിൽ കൂടു കെട്ടുന്ന ഇവ സാധാരണ നാലു മുട്ടകളാണിടുന്നത്. വളരെയൊന്നും ഭംഗിയില്ലാതെ, ഒരു കോപ്പയുടെ ആകൃതിയിലാവും കൂട്.

കരിയിലക്കിളിയുടെ കുഞ്ഞുങ്ങൾ

പ്രത്യേക രീതിയിൽ ഉള്ള ശബ്ദത്താൽ ഇവ ജനശ്രദ്ധ നേടാറുണ്ട് .

ശത്രുക്കൾ ശ്രദ്ധയിൽ പെടുമ്പോഴും മരക്കൊമ്പൊ തേങ്ങയോ വീഴുമ്പോഴും ഇവ മുന്നറിപ്പെന്നോണം ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കാറുണ്ട്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കരിയിലക്കിളി&oldid=3692856" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ