കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നുകൾ

കണ്ണിലൊഴിക്കുന്ന സലൈൻ അടങ്ങിയ മരുന്ന്

കണ്ണിൽ ഒഴിക്കുന്ന സലൈൻ അടങ്ങിയ മരുന്നുകളാണ് കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നുകൾ അല്ലെങ്കിൽ ഐ ഡ്രോപ്പ്സ് എന്ന് അറിയപ്പെടുന്നത്. ചികിത്സിക്കുന്ന അവസ്ഥയെ ആശ്രയിച്ച്, അവയിൽ സ്റ്റിറോയിഡുകൾ, ആന്റിഹിസ്റ്റാമൈൻസ്, സിമ്പതോമൈമെറ്റിക്സ്, ബീറ്റ റിസപ്റ്റർ ബ്ലോക്കറുകൾ, പാരസിമ്പതോമൈമെറ്റിക്സ്, പാരസിംപത്തോളിറ്റിക്സ്, പ്രോസ്റ്റാഗ്ലാൻഡിൻസ്, നോൺ-സ്റ്റിറോയ്ഡൽ ആൻ്റി ഇൻഫ്ലമേറ്ററി മരുന്നുകൾ (എൻ‌എസ്‌ഐ‌ഡികൾ), ആൻറിബയോട്ടിക്കുകൾ, ആന്റിഫംഗലുകൾ അല്ലെങ്കിൽ ടോപ്പിക്കൽ അനസ്തെറ്റിക്സ് എന്നിവ അടങ്ങിയിരിക്കാം. തുള്ളിമരുന്നുകളിൽ മരുന്ന് ഘടകങ്ങൾ അടങ്ങിയിട്ടില്ലാത്ത, കണ്ണുനീരിന് പകരം ഉപയോഗിക്കുന്നവയും ഉണ്ട്.

ഈ തുള്ളിമരുന്നുകൾ പ്രിസർവേറ്റീവുകളില്ലാതെ ഒറ്റ ഉപയോഗത്തിനായി പാക്കേജുചെയ്തവവാണ്

വായിലൂടെ കഴിക്കുന്ന മരുന്നുകളേക്കാൾ കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്, മാത്രമല്ല തുള്ളിമരുന്ന് ഒഴിച്ചയുടൻ അൽപനേരം ലാക്രിമൽ പങ്റ്റം (അതായത് കണ്ണിന്റെ ആന്തരിക മൂലയിൽ അമർത്തിയാൽ) അത്തരം അപകടസാധ്യത കുറയ്ക്കാനും കഴിയും. കണ്ണിലെ ചൊറിച്ചിൽ, ചുവപ്പ് എന്നിവ തടയാനും തുള്ളിമരുന്നുകൾ ഉപയോഗിക്കുന്നു.

അണുവിമുക്തമായ സിംഗിൾ-യൂസ് പ്രീ-ലോഡഡ് പ്ലാസ്റ്റിക് ആപ്ലിക്കേറ്ററുകൾ വികസിപ്പിക്കുന്നതിനുമുമ്പ്, കണ്ണ് തുള്ളിമരുന്നുകൾ റബ്ബർ ബൾബുള്ള ഗ്ലാസ് പൈപ്പറ്റ് ആയ 'ഐ ഡ്രോപ്പർ' ഉപയോഗിച്ച് ആണ് ഒഴിച്ചിരുന്നത്.

ഷെൽഫ് ലൈഫ്

തുറന്നാൽ ഉണ്ടാകുന്ന മലിനീകരണം തടയുന്നതിനായി മിക്ക തുള്ളിമരുന്നു കുപ്പികളിലും പ്രിസർ‌വേറ്റീവുകൾ‌ അടങ്ങിയിട്ടുണ്ടെങ്കിലും ഇവ മലിനീകരണം അനിശ്ചിതമായി തടയില്ല. മരുന്ന് ബാക്കിയുണ്ടെങ്കിലും തുറന്ന് മൂന്നുമാസത്തിൽ കൂടുതൽ ഒരു മരുന്ന് ഉപയോഗിക്കരുതെന്ന് നേത്രരോഗവിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു.[1] പ്രിസർവേറ്റീവുകളില്ലാത്ത തുള്ളിമരുന്നുകൾ സാധാരണയായി ഒറ്റ ഉപയോഗത്തിനായുള്ള ട്യൂബുകളിൽ പാക്കേജുചെയ്യുന്നു.

തരങ്ങളും ഉപയോഗങ്ങളും

കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നുകളുടെ വ്യത്യസ്ത ഫാർമക്കോളജിക്കൽ ക്ലാസുകൾ അവയുടെ മൂടിയിലെ വ്യത്യസ്ത വർണ്ണങ്ങൾ ഉപയോഗിച്ച് തിരിച്ചറിയാൻ കഴിയും. ഉദാഹരണത്തിന്, ആന്റി-അലർജി തുള്ളിമരുന്നുകളിൽ നിന്ന് വ്യത്യസ്തമായ നിറത്തിലായിരിക്കും ഡൈലേറ്റിംഗ് ഡ്രോപ്പുകളുടെ മൂടിയുടെ നിറം.

റിൻസ് ഐ ഡ്രോപ്പ്സ്

കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നുകളിൽ ചിലപ്പോൾ മരുന്ന് ഘടകങ്ങളൊന്നും ഉണ്ടാകണമെന്നില്ല, അവ കണ്ണിന്റെ ഉപരിതലം നനവുള്ളതാക്കാനുള്ള കണ്ണുനീരിന് പകരമുള്ള ദ്രാവകങ്ങൾ മാത്രമാണ്.

മരുന്ന് അഡ്മിനിസ്ട്രേഷൻ

വരണ്ട കണ്ണുകൾ

വൈവിധ്യമാർന്ന കൃത്രിമ കണ്ണുനീർ തുള്ളിമരുന്നുകൾ ഉണ്ട്. അവ ബൈകാർബണേറ്റ് അയോണുകൾ, ഹൈപ്പോടോണിസിറ്റി, വിസ്കോസിറ്റി, പ്രിസർവേറ്റീവ് ഇല്ലാത്തത് എന്നിങ്ങനെ വിവിധ തരങ്ങൾ ഉണ്ട്. അവയെല്ലാം വ്യത്യസ്തമായി പ്രവർത്തിക്കുന്നു, അതിനാൽ ഏറ്റവും മികച്ചത് കണ്ടെത്തുന്നതിന് വ്യത്യസ്ത മരുന്നുകൾ പരീക്ഷിക്കേണ്ടി വന്നേക്കാം.[2]

സ്റ്റിറോയിഡ്, ആൻറിബയോട്ടിക് തുള്ളിമരുന്നുകൾ

നേത്ര അണുബാധയ്ക്ക് ചികിത്സിക്കാൻ സ്റ്റിറോയിഡ്, ആൻറിബയോട്ടിക് കണ്ണ് തുള്ളിമരുന്നുകൾ ഉപയോഗിക്കുന്നു. ഇവയ്ക്ക് പ്രോഫൈലാക്റ്റിക് ഗുണങ്ങളുണ്ട്. ഇവ നേത്ര ശസ്ത്രക്രിയയ്ക്കുശേഷം അണുബാധ തടയുന്നതിനും ഉപയോഗിക്കുന്നു. നിർദ്ദേശിക്കപ്പെടുന്ന മുഴുവൻ സമയവും തടസ്സങ്ങളില്ലാതെ അവ ഉപയോഗിക്കണം. മരുന്നുകളുടെ ഉപയോഗം നിർത്തിയാൽ അണുബാധ വീണ്ടും സംഭവിക്കാം.[3]

ഗ്ലോക്കോമ

ഗ്ലോക്കോമ കൈകാര്യം ചെയ്യുന്നതിന് ഉപയോഗിക്കുന്ന തുള്ളിമരുന്നുകൾ കണ്ണിലെ അക്വസ് ദ്രാവകം നന്നായി പുറന്തള്ളാനും കണ്ണ് നിർമ്മിക്കുന്ന ദ്രാവകത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു, ഇത് കണ്ണിന്റെ മർദ്ദം കുറയ്ക്കുന്നു. അവയിൽ അടങ്ങിയിരിക്കുന്ന സജീവ ഘടകങ്ങൾക്കനുസരിച്ച് അവയെ പ്രോസ്റ്റാഗ്ലാൻഡിൻ അനലോഗ്സ്, ബീറ്റ ബ്ലോക്കറുകൾ, ആൽഫ അഗോണിസ്റ്റുകൾ, കാർബോണിക് ആൻ‌ഹൈഡ്രേസ് ഇൻ‌ഹിബിറ്ററുകൾ എന്നിങ്ങനെ തരംതിരിക്കുന്നു. ഒന്നിൽ കൂടുതൽ മരുന്നുകൾ ആവശ്യമുള്ള രോഗികൾക്ക് കോമ്പിനേഷൻ മരുന്നുകളും ലഭ്യമാണ്.[4]

അലർജികൾ

ചില തുള്ളിമരുന്നുകളിൽ ഹിസ്റ്റാമൈൻ ആന്റഗോണിസ്റ്റ് അല്ലെങ്കിൽ നോൺ-സ്റ്റിറോയ്ഡൽ ആന്റി ഇൻഫ്ലമേറ്ററി മരുന്ന് (എൻ‌എസ്‌ഐ‌ഡികൾ) അടങ്ങിയിരിക്കാം, ഇത് വായുവിലുള്ള എയറോസോളൈസ്ഡ് പൊടിപടലങ്ങൾ ഉൾപ്പെടെയുള്ള അലർജിയുണ്ടാക്കുന്നവയ്ക്കുള്ള ഒപ്റ്റിക്കൽ മാസ്റ്റ് സെൽ പ്രതികരണങ്ങളെ അടിച്ചമർത്തുന്നു.

ചെങ്കണ്ണ്

ബാക്ടീരിയ മൂലമുണ്ടാകുന്ന ചെങ്കണ്ണ് ചികിത്സിക്കാൻ ആന്റി ബയോട്ടിക്കുകൾ ഉപയോഗിക്കാം എന്നാൽ അവ വൈറസ് മൂലമോ ഫംഗസ് മൂലമോ ഉള്ള ചെങ്കണ്ണ് ചികിത്സയിൽ ഉപയോഗപ്രദമല്ല. അലർജിക് കൺജങ്ക്റ്റിവിറ്റിസിന്റെ കാര്യത്തിൽ, ടിയർ ഫിലിമിൽ അടങ്ങിയിരിക്കുന്ന പ്രകോപിപ്പിക്കുന്ന അലർജികളെ നേർപ്പിക്കാൻ കൃത്രിമ കണ്ണുനീർ തുള്ളിമരുന്നുകൾ സഹായിക്കും.[5]

മിഡ്രിയാറ്റിക് കണ്ണ് തുള്ളിമരുന്നുകൾ

കണ്ണ് പരിശോധനയുടെയോ ചികിത്സയുടെയോ ഭാഗമായി കണ്ണിന്റെ പ്യൂപ്പിൾ വലുതാക്കുന്നതിന് ഉപയോഗിക്കുന്ന മ്രുന്നുകളാണ് മിഡ്രിയാറ്റിക്സ്. ഇത് ഉപയോഗിച്ചാൽ കണ്ണ് അസ്വസ്ഥതക്കും ഫോട്ടോഫോബിയക്കും കാരണമാകും.

റഷ്യയും ഇറ്റലിയും ഉൾപ്പടെയുള്ള ചില രാജ്യങ്ങളിൽ ട്രോപികാമൈഡ് എന്ന മിഡ്രിയാറ്റിക് തുള്ളിമരുന്ന് ഒരു പരിധിവരെ വിലകുറഞ്ഞ റക്രിയേഷണൽ മരുന്നായി ഉപയോഗിക്കുന്നു.[6] മറ്റ് ആന്റികോളിനർജിക്കുകളെപ്പോലെ, റക്രിയേഷണൽ ആയി ഉപയോഗിക്കുമ്പോൾ, ട്രോപികാമൈഡ് ഒരു ഡെലിറിയന്റ് ആയി പ്രവർത്തിക്കുന്നു. ട്രോപികാമൈഡിന്റെ ഇന്റവീനസ് കുത്തിവയ്പ്പ് (സാധാരണ ചെയ്യുന്നത്) മന്ദഗതിയിലുള്ള സംസാരം, അബോധാവസ്ഥ, പ്രതികരണശേഷിക്കുറവ്, ഭ്രമാത്മകത, വൃക്ക വേദന, ഡിസ്ഫോറിയ, ഹൈപ്പർതേർമിയ, ആത്മഹത്യാ പ്രവണത, സൈക്കോമോട്ടോർ അജിറ്റേഷൻ, ടാക്കിക്കാർഡിയ, തലവേദന എന്നിവക്ക് കാരണമാകും.[6]

പാർശ്വ ഫലങ്ങൾ

ഒരാൾ കണ്ണിൽ തുള്ളിമരുന്ന് പ്രയോഗിക്കുന്നു

സ്റ്റിറോയിഡ്, ആൻറിബയോട്ടിക് തുള്ളിമരുന്നുകൾ ആദ്യം ഉപയോഗിക്കുമ്പോൾ ഒന്നോ രണ്ടോ മിനിറ്റ് നീറ്റലുണ്ടാകാം, നീറ്റൽ തുടരുകയാണെങ്കിൽ, വൈദ്യോപദേശം തേടണം. കൂടാതെ, കാഴ്ച പ്രശ്നങ്`അൾ ഉണ്ടായാലും വൈദ്യോപദേശം തേടേണ്ടതാണ്. മരുന്നുകളുടെ അലർജി പ്രതിപ്രവർത്തനത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം. ചില മരുന്നുകൾ ചിലരിൽ ചുണങ്ങു, ചൊറിച്ചിൽ, നീർവീക്കം, തലകറക്കം, ശ്വസിക്കുന്നതിൽ ബുദ്ധിമുട്ട് എന്നിവയുണ്ടാക്കാൻ സാധ്യതയുണ്ട്.[3] ദീർഘകാല സ്റ്റിറോയിഡ് ഉപയോഗം സ്റ്റിറോയിഡ്-ഇൻഡ്യൂസ്ഡ് ഗ്ലോക്കോമ, തിമിരം എന്നിവയുൾപ്പെടെ നിരവധി പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുന്നു.[7]

പ്രോസ്റ്റാഗ്ലാൻഡിൻ അനലോഗുകൾ ഐറിസ് നിറത്തിലും കണ്പോളകളുടെ ചർമ്മത്തിലും മാറ്റങ്ങൾ, കണ്പീലികളുടെ വളർച്ച, നീറ്റൽ, കാഴ്ച മങ്ങൽ, കണ്ണ് ചുവപ്പ്, ചൊറിച്ചിൽ, പൊള്ളൽ എന്നിവയ്ക്ക് കാരണമായേക്കാം. കുറഞ്ഞ രക്തസമ്മർദ്ദം, പൾസ് നിരക്ക് കുറയുക, ക്ഷീണം, ശ്വാസം മുട്ടൽ, അപൂർവ സന്ദർഭങ്ങളിൽ ലിബിഡോ, വിഷാദം എന്നിവ ബീറ്റ ബ്ലോക്കറുകളുടെ പാർശ്വഫലങ്ങളിൽ ഉൾപ്പെടുന്നു. ആൽഫ അഗോണിസ്റ്റുകൾ കണ്ണ് നീറ്റൽ, ക്ഷീണം, തലവേദന, മയക്കം, വരണ്ട വായ, മൂക്ക് എന്നിവയ്ക്ക് കാരണമാകും, മാത്രമല്ല അവയ്ക്ക് അലർജി പ്രതിപ്രവർത്തനത്തിനുള്ള സാധ്യത കൂടുതലാണ്. കാർബോണിക് ആൻ‌ഹൈഡ്രേസ് ഇൻ‌ഹിബിറ്ററുകൾ‌ നീറ്റലുൾപ്പടെയുള്ള കണ്ണിന്റെ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു.[8]

ലൂബ്രിക്കന്റ് കണ്ണ് തുള്ളിമരുന്നുകൾ ഉപയോഗിച്ചാലും ചില പാർശ്വഫലങ്ങൾക്ക് കാരണമായേക്കാം, കണ്ണിന് വേദനയോ കാഴ്ചയിൽ മാറ്റങ്ങളോ ഉണ്ടായാൽ ഡോക്ടറെ സമീപിക്കേണ്ടതാണ്. 

ഇതും കാണുക

അവലംബം

പുറം കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ