ഓഗസ്റ്റ് 5 - കോപ്പിയാപ്പോ ഖനിയപകടം:ചിലിയിലെ കോപ്പിയപ്പോയിലെ സാൻ ജോസ് ഖനിയിലുണ്ടായ അപകടത്തിൽ 33 തൊഴിലാളികൾ ഖനിക്കുള്ളിലകപ്പെട്ടു.അതിസാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെ 69 ദിവസങ്ങൾക്കു ശേഷം 2010 ഒക്ടോബർ 13നു 33 പേരെയും രക്ഷപെടുത്തി.
ഓഗസ്റ്റ് 7 – പനാമയിൽ നിന്നുള്ള എണ്ണക്കപ്പൽ സെന്റ് കിറ്റ്സിൽ നിന്നുള്ള കപ്പലുമായി കൂട്ടിയിടിച്ച് മുംബൈ തീരത്ത് 88,040 ലിറ്ററോളം എണ്ണ ചോർന്നു[3].
ഓഗസ്റ്റ് 12– ബ്ലാക്ക്ബെറി സേവനങ്ങളിൽ ഇടപെടാനുള്ള അവകാശം നൽകിയില്ലെങ്കിൽ ഓഗ്സ്റ്റ് 31നകം കമ്പനി ഇന്ത്യയിൽ നിന്നു പിൻവാങ്ങേണ്ടി വരുമെന്ന് ഗവണ്മെന്റ് അന്ത്യശാസനം നൽകി.[4]
ഓഗസ്റ്റ് 27-മാവോയിസ്റ്റ് നേതാവ് ഉമാകാന്ത മഹാതോ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു[5].
അവലംബം
August 2010 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.