ഓക്സിജൻ മാസ്ക്ക്

(ഓക്സിജൻ മാസ്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഓക്സിജൻ മാസ്ക് ഒരു സംഭരണ ടാങ്കിൽ നിന്നും ശ്വാസകോശത്തിലേക്ക് ശ്വസന ഓക്സിജൻ കൈമാറുന്നതിനുള്ള ഒരു മാർഗ്ഗമാണ്. ഓക്സിജൻ മാസ്കുകൾ മൂക്കും വായയും (ഓറൽ നാസൽ മാസ്ക്) അല്ലെങ്കിൽ മുഖം മുഴുവനായോ (പൂർണ്ണ-മുഖംമൂടി) മൂടുന്നതാകാം. അവ പ്ലാസ്റ്റിക്, സിലിക്കൺ അല്ലെങ്കിൽ റബ്ബർ എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതാകാം . ചില സാഹചര്യങ്ങളിൽ, മാസ്കിന് പകരം ഒരു നേസൽ കാനുല വഴിയും ഓക്സിജൻ വിതരണം ചെയ്യാം.

മെഡിക്കൽ ആവശ്യത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക് ഓക്സിജൻ മാസ്കുകൾ

മെഡിക്കൽ ആവശ്യത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക് ഓക്സിജൻ മാസ്കുകൾ പ്രധാനമായും ഉപയോഗിക്കുന്നത് ഓക്സിജൻ തെറാപ്പിക്കുവേണ്ടി ആരോഗ്യപ്രവർത്തകരാണ്. അവ ഒറ്റപ്രാവശ്യം ഉപയോഗിക്കാവുന്നവയായതിനാൽ വൃത്തിയാക്കാനുള്ള ചെലവും അണുബാധ മൂലമുള്ള അപകടസാധ്യതകളും കുറവാണെന്നതാണ് ഇതിനു കാരണം. മാസ്കിന്റെ രൂപകൽപ്പനയ്ക്ക് ഓക്സിജൻ ആവശ്യമായ ചികിത്സാസാഹചര്യങ്ങളിൽ വിതരണം ചെയ്യുന്ന ഓക്സിജന്റെ കൃത്യതയെ നിർണ്ണയിക്കാൻ കഴിയും. മുറിക്കുള്ളിലെ വായുവിൽ 21% അല്ലെങ്കിൽ അതിനു മുകളിലോ ഉള്ള ശതമാനത്തിൽ കാണപ്പെടുന്ന ഓക്സിജൻ രോഗചികിത്സയ്ക്ക് പലപ്പോഴും അത്യാവശ്യമായി വരുന്നു. എന്നാൽ ഈ ഉയർന്ന ശതമാനത്തിൽ ഓക്സിജൻ ചികിത്സയ്ക്കുപയോഗിച്ചു കഴിഞ്ഞാൽ വളരെയധികം അത് ഒരു രോഗിയുടെ ആരോഗ്യത്തിന് ഹാനികരമാണ്. ഇത് കാലക്രമേണ ഓക്സിജൻ ആശ്രയത്ത്വത്തിനും കാലക്രമേണ രോഗിയുടെ അന്ധതയ്ക്കു വരെ ഇതു കാരണമാകാം. ഇക്കാരണങ്ങളാൽ ഓക്സിജൻ തെറാപ്പി സസൂക്ഷ്മമായാണ് നിരീക്ഷിക്കപ്പെടുന്നത്. മാസ്‌ക്കുകൾ ഭാരം കുറഞ്ഞതും ഇലാസ്റ്റിറ്റഡ് ഹെഡ്‌ബാൻഡ് അല്ലെങ്കിൽ ഇയർ ലൂപ്പുകൾ ഉപയോഗിച്ചോ ഘടിപ്പിക്കപ്പെട്ടവയായിരിക്കും. ആരോഗ്യപ്രവർത്തകർക്ക് രോഗിയുടെ ആരോഗ്യനില വിലയിരുത്തുന്നതിനായി രോഗിയുടെ മുഖം കാണാനും ഓക്സിജൻ മാസ്ക് ധരിക്കുമ്പോൾ ചില രോഗികൾ അനുഭവിക്കുന്ന ക്ലോസ്ട്രോഫോബിയ കുറയ്ക്കാനും ഇവ സുതാര്യമായിരിക്കും. ശസ്ത്രക്രിയയ്ക്കു വിധേയമാകുന്ന ബഹുഭൂരിപക്ഷം രോഗികളും ചില ഘട്ടങ്ങളിൽ ഓക്സിജൻ മാസ്ക് ധരിക്കും; അതിനു പകരമായി ചില നേസൽ കാനുലയും ധരിക്കാറുണ്ട്, പക്ഷേ ഈ രീതിയിൽ വിതരണം ചെയ്യുന്ന ഓക്സിജൻ കൃത്യത കുറഞ്ഞതും പരിമിതമായ ഗാഢതയിലുള്ളതുമായിരിക്കും.

സെൽഫ്-കണ്ടൈൻഡ് ബ്രീത്തിംഗ് അപ്പാരറ്റസ് (എസ്‌സി‌ബി‌എ)

അഗ്നിശമനസേനാംഗങ്ങളും അടിയന്തിരസേവന മേഖലയിൽ പ്രവർത്തിക്കുന്നവരും മുഖം പൂർണ്ണമായി മൂടുന്ന മുഖംമൂടികൾ ഉപയോഗിക്കുന്നു. ഇത് അവർക്ക് ശ്വസിക്കാനായി വായുവും കണ്ണ്, മുഖം എന്നിവയ്ക്ക് സംരക്ഷണവും നൽകുന്നു. [1] ഈ മാസ്കുകൾ ധരിക്കുന്നയാളുടെ പുറകുവശത്തുള്ള ടാങ്കുമായി സാധാരണയായി ഘടിപ്പിച്ചിരിക്കും. അതിനാലാണ് അവയെ സെൽഫ്-കണ്ടൈൻഡ് ബ്രീത്തിംഗ് അപ്പാരറ്റസ്(എസ്‌സി‌ബി‌എ) എന്ന് വിളിക്കുന്നത്. [2] തീപിടുത്തത്തിനു കാരണമാകാൻ സാധ്യതയുള്ളതുമായതിനാൽ ഓപ്പൺ സർക്യൂട്ട് എസ്‌സി‌ബി‌എകൾ സാധാരണയായി ഓക്സിജൻ നൽകാറില്ല. റിബ്രീത്തർ എസ്‌സി‌ബി‌എകളാണ് ഓക്സിജൻ ലഭിക്കാൻ വേണ്ടി ഉപയോഗിക്കുന്നത്. ഇവ ഏറ്റവും ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമാണ്. മാത്രവുമല്ല മറ്റ് തരത്തിലുള്ള റീബ്രീത്തറുകളേക്കാൾ ലളിതമായ ഒരു സംവിധാനമാണ് ഇതിൽ ഉപയോഗിക്കുന്നതും.

ബഹിരാകാശയാത്രികർക്കായി പ്രത്യേക മാസ്കുകൾ

ഇവ മാസ്ക്കുകളാണ്. ഓക്സിജനോ മറ്റ് ശ്വസനവാതകങ്ങളോ നൽകുന്നതും മുഖം മുഴുവനുമായി മൂടുന്നതുമായ പ്രത്യേകതരം മാസ്കുകളാണിവ. ബഹിരാകാശ നടത്തത്തിന് (ഇവി‌എ) മുമ്പ് രക്തത്തിൽ നിന്നും നൈട്രജനെ നീക്കംചെയ്യാനായി ബഹിരാകാശയാത്രികരാണ് ഇത് ഉപയോഗിക്കുന്നു. 

വളർത്തുമൃഗങ്ങൾക്ക് പ്രത്യേക മാസ്കുകൾ

വളർത്തുമൃഗങ്ങളെ ഓക്സിജൻ നൽകി രക്ഷിക്കാനുള്ള നൽകുന്ന പ്രത്യേകതരം സ്നൗട്ട് മാസ്കുകൾ ഉണ്ട്. [3] [4] [5]

മുങ്ങൽ വിദഗ്ധർക്ക് ഓക്സിജൻ വിതരണം ചെയ്യാനുള്ള സംവിധാനം

മുങ്ങൽ വിദഗ്ധർ അവമർദ്ദനത്തിന്റെ ത്വരിതപ്പെടുത്തലിനുവേണ്ടി (accelerated decompression) ശുദ്ധമായ ഓക്സിജൻ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ആഴം കുറഞ്ഞയിടങ്ങളിൽ ഉയർന്ന അളവിൽ ഓക്സിജൻ വിഷലിപ്തതയുടെ (oxygen toxicity) സാധ്യത ഉള്ളതുകൊണ്ട് ഓക്സിജൻ റീബ്രീത്തറുകളും ഉപയോഗിക്കാറുണ്ട്. വെള്ളത്തിനടിയിൽ അവമർദ്ദനത്തിന്റെ (decompression) സമയത്ത് ഓക്സിജൻ ലഭ്യമാക്കാൻ റിബ്രീത്തർ, ഓപ്പൺ സർക്യൂട്ട് ഡൈവിംഗ് റെഗുലേറ്റർ, മുഖം മുഴുവൻ മൂടുന്ന മാസ്ക് അല്ലെങ്കിൽ ഡൈവിംഗ് ഹെൽമെറ്റ് എന്നിവയാണ് ഉപയോഗിക്കുന്നത്. [6]

ഇതും കാണുക

അവലംബങ്ങൾ

 

"https:https://www.search.com.vn/wiki/index.php?lang=ml&q=ഓക്സിജൻ_മാസ്ക്ക്&oldid=3802495" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ