ഓം ബിർള

ബൽറാം ജാക്കറിന് ശേഷംതുടർച്ചയായി രണ്ടാം തവണയും ലോക്‌സഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നആദ്യത്തെ ലോക്‌സഭാംഗവും രാജസ്ഥാനിൽ നിന്നുള്ളബി.ജെ.പിയുടെ മുതിർന്ന നേതാവുമാണ് ഓം ബിർള.(ജനനം : 23 നവംബർ 1962) മൂന്ന് തവണ വീതം ലോക്സഭയിലും രാജസ്ഥാൻ നിയമസഭയിലും അംഗമായ ഓം ബിർളനിലവിൽ 2014 മുതൽ രാജസ്ഥാനിലെ കോട്ട മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായി തുടരുന്നു.[1][2][3]

ഓം ബിർള
ലോക്‌സഭ സ്പീക്കർ
ഓഫീസിൽ
2024-തുടരുന്നു, 2019-2024
മുൻഗാമിസുമിത്ര മഹാജൻ
ലോക്സഭാംഗം
ഓഫീസിൽ
2024, 2019, 2014
മണ്ഡലംകോട്ട
വ്യക്തിഗത വിവരങ്ങൾ
ജനനം (1962-11-23) 23 നവംബർ 1962  (61 വയസ്സ്)
കോട്ട, രാജസ്ഥാൻ
രാഷ്ട്രീയ കക്ഷിബി.ജെ.പി
പങ്കാളിഅമിതാ
കുട്ടികൾ2 daughters
As of 26 ജൂൺ, 2024
ഉറവിടം: hindustan times

ജീവിത രേഖ

രാജസ്ഥാനിലെ കോട്ട ജില്ലയിലെ ഒരു മർവാരി ബനിയ ഹിന്ദു കുടുംബത്തിൽശ്രീകൃഷ്ണ ബിർളയുടേയും ശകുന്തള ദേവിയുടേയും മകനായി1962 നവംബർ 23ന് ജനനം.പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷംകോട്ട ഗവ.കൊമേഴ്സ് കോളേജിൽ നിന്ന് എം.കോം ബിരുദം നേടി.

രാഷ്ട്രീയ ജീവിതം

സ്കൂൾ പഠനകാലത്ത് വിദ്യാർത്ഥി യൂണിയൻ പ്രസിഡൻ്റായിരുന്ന ഓം ബിർള1980-ൽ ആർ.എസ്.എസിൽ ചേർന്നതോടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. യുവമോർച്ചയുടെ സംസ്ഥാന നേതാവും അഖിലേന്ത്യ ഉപാധ്യക്ഷനുമായിരുന്ന ഓം ബിർള2003 മുതൽ 2014 വരെ രാജസ്ഥാൻനിയമസഭാംഗമായിരുന്നു.

2014-ൽ കോട്ട മണ്ഡലത്തിൽ നിന്ന് വിജയിച്ച് ആദ്യമായി ലോക്‌സഭാംഗമായബിർള 2019, 2024 ലോക്‌സഭ തിരഞ്ഞെടുപ്പുകളിലും കോട്ടയിൽ നിന്ന് വിജയിച്ചു. 2019-ൽ ആദ്യമായി ലോക്‌സഭ സ്പീക്കറായ ബിർളയെ 2024-ൽ വീണ്ടും ലോക്‌സഭ സ്പീക്കറായി തിരഞ്ഞെടുത്തു.

2 തവണ ലോക്‌സഭ സ്പീക്കറായികാലാവധി പൂർത്തിയാക്കിയകോൺഗ്രസ് നേതാവ് ബൽറാം ജാക്കറിന് ശേഷം രണ്ടാം തവണയും ലോക്‌സഭ സ്പീക്കറാവുന്ന ആദ്യത്തെയാളാണ്ഓം ബിർള.

1952, 1967, 1976 ലോക്‌സഭകൾക്ക് ശേഷം ഇത് നാലാം തവണയാണ്ഒരു സ്പീക്കറെ തന്നെ വീണ്ടുംലോക്സഭാംഗമായി തിരഞ്ഞെടുക്കുന്നത്.

സ്പീക്കർ കാലാവധി പൂർത്തിയായതിന് ശേഷം വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നആദ്യ ലോക്സഭാംഗമാണ് ഓം ബിർള.

2019-ൽ ആദ്യമായി സ്പീക്കർ സ്ഥാനത്ത് എത്തിയ ശേഷം അദ്ദേഹം പാർലമെൻ്റിൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിരുന്നു.

  • ലോക്‌സഭാംഗങ്ങൾ സംസാരിക്കുന്ന വീഡിയോ ക്ലിപ്പിംഗുകൾ അവർക്ക് നൽകി
  • ലോക്സഭാംഗങ്ങൾക്ക് പാർലമെൻ്റിലെ ചർച്ചയ്ക്ക് മുൻപ് കാര്യങ്ങൾ വിശദീകരിക്കാനുള്ള അവസരം നൽകി.ഇത് ചർച്ച ഒന്നുകൂടി സുഗമമാക്കാൻ സഹായിക്കും
  • പഴയ ബ്രിട്ടീഷ് കൊളോണിയൽ ശേഷിപ്പ് നിലനിൽക്കുന്ന പഴയ പാർലമെൻ്റിൽ നിന്ന് പുതിയ പാർലമെൻ്റായ സെൻട്രൽ വിസ്തയിലേക്കുള്ള മാറ്റമാണ് സ്പീക്കർ എന്ന നിലയിൽ ഓം ബിർളയെ പ്രശസ്തനാക്കിയത്

പ്രധാന പദവികളിൽ

  • 2024 : ലോക്‌സഭ സ്പീക്കർ (2)
  • 2024 : ലോക്സഭാംഗം,കോട്ട (3)
  • 2019-2024 : ലോക്‌സഭ സ്പീക്കർ (1)
  • 2019 : ലോക്സഭാംഗം,കോട്ട (2)
  • 2014 : ലോക്സഭാംഗം,കോട്ട (1)
  • 2013 : നിയമസഭാംഗം, കോട്ട സൗത്ത്
  • 2008 : നിയമസഭാംഗം, കോട്ട സൗത്ത്
  • 2004-2008 : ബിജെപി, പാർലമെൻററി പാർട്ടി സെക്രട്ടറി നിയമസഭ
  • 2003 : നിയമസഭാംഗം, കോട്ട സൗത്ത്
  • 1997-2003 : ദേശീയ ഉപാധ്യക്ഷൻ, യുവമോർച്ച
  • 1991-1997 : സംസ്ഥാന അധ്യക്ഷൻ, യുവമോർച്ച
  • 1987-1991 : ജില്ലാ പ്രസിഡൻ്റ്, യുവമോർച്ച
  • 1980 : ആർ.എസ്.എസ്, അംഗം[4]

സ്വകാര്യ ജീവിതം

  • ഭാര്യ : അമിതാ ബിർള
  • മക്കൾ
  • ആകാൻഷ
  • അഞ്ജലി [5][6]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഓം_ബിർള&oldid=4093989" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ