ഒ. രാജഗോപാൽ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു ബി.ജെ.പി. നേതാവും മുൻ കേന്ദ്രമന്ത്രിയും, എം.എൽ.എ. യുമാണ് ഒ. രാജഗോപാൽ (ജ: സെപ്റ്റംബർ 15, 1929 - ). 1992 മുതൽ 2004 വരെ മദ്ധ്യപ്രദേശിൽ നിന്നും രാജ്യസഭയെ പ്രതിനിധീകരിച്ചു. ആർ.എസ്സ്.എസ്സിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം 1998-ലെ വാജ്പേയി മന്ത്രിസഭയിൽ റയിൽവേ സഹമന്ത്രിയായിരുന്നു. ഇപ്പോൾ നേമം മണ്ഡലത്തെ പ്രതിനിഥീകരിക്കുന്ന നിയമസഭാംഗം ആണ്

ഒ. രാജഗോപാൽ
റേയിൽവെ, നിയമം, പാർലമെന്ററികാര്യം, വിദേശകാര്യം വകുപ്പുകളുടെ കേന്ദ്ര സഹമന്ത്രി
ഓഫീസിൽ
ഒക്ടോബർ 13 1999 – മേയ് 22 2004
പ്രധാനമന്ത്രിഅടൽ ബിഹാരി വാജ്പേയി
രാജ്യസഭാംഗം
ഓഫീസിൽ
19922004
മണ്ഡലംമധ്യപ്രദേശ്
കേരള നിയമസഭ അംഗം
ഓഫീസിൽ
മേയ് 21 2016 – മേയ് 3 2021
മുൻഗാമിവി. ശിവൻകുട്ടി
പിൻഗാമിവി. ശിവൻകുട്ടി
മണ്ഡലംനേമം
വ്യക്തിഗത വിവരങ്ങൾ
ജനനം (1929-09-15) 15 സെപ്റ്റംബർ 1929  (94 വയസ്സ്)
പുതുക്കോട്
രാഷ്ട്രീയ കക്ഷിബി.ജെ.പി
പങ്കാളിശാന്ത രാജൻ
കുട്ടികൾവിവേകാനന്ദ്, ശ്യാമപ്രസാദ്
മാതാപിതാക്കൾ
  • മാധവൻ നായർ (അച്ഛൻ)
  • കുഞ്ഞിക്കാവ് അമ്മ (അമ്മ)
വസതികവടിയാർ
As of സെപ്റ്റംബർ 24, 2020
ഉറവിടം: നിയമസഭ

അഭിഭാഷക ജോലി ഉപേക്ഷിച്ചാണ്‌ ഇദ്ദേഹം മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായത്. ചലച്ചിത്രസംവിധായകൻ ശ്യാമപ്രസാദ് ഇദ്ദേഹത്തിന്റെ മകനാണ്‌.

ആദ്യകാല ഘട്ടം

1929 സെപ്റ്റംബർ 15- ന് പാലക്കാട് ജില്ലയിലെ പുതുക്കോട് പഞ്ചായത്തിൽ ഓലഞ്ചേരി വീട്ടിൽ മാധവൻ നായരുടെയും കുഞ്ഞിക്കാവ് അമ്മയുടെയും മകനായി ജനിച്ചു.പ്രാഥമികവിദ്യാഭ്യാസം നേടിയത് കണക്കന്നൂർ എലിമെന്ററി സ്കൂളിലും മഞ്ഞപ്ര അപ്പർ പ്രൈമറി സ്കൂളിലും ആയിട്ടായിരുന്നു.അതിനുശേഷം പാലക്കാട് വിക്റ്റോറിയ കോളേജിൽ പഠനം തുടർന്നു.പിന്നീട് ചെന്നൈയിൽ നിന്നു നിയമബിരുദം നേടിയതിനു ശേഷം 1956 മുതൽ പാലക്കാട് ജില്ലാ കോടതിയിൽ അഭിഭാഷകജോലി ആരംഭിച്ചു.

ജനസംഘകാലഘട്ടം

ദീൻ ദയാൽ ഉപാധ്യായയിൽ പ്രചോദിതനായ അദ്ദേഹം പഠനശേഷം ജനസംഘത്തിന്റെ പ്രവർത്തനങ്ങളിൽ ആകർഷിക്കപ്പെടുകയും ജനസംഘപ്രവർത്തകനായി മാറുകയും ചെയ്തു.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും വോട്ടുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടും
2016നേമം നിയമസഭാമണ്ഡലംഒ. രാജഗോപാൽബി.ജെ.പി., എൻ.ഡി.എ., 67,813വി. ശിവൻകുട്ടിസി.പി.ഐ.എം., എൽ.ഡി.എഫ്., 59,142വി. സുരേന്ദ്രൻ പിള്ളജനതാദൾ (യുനൈറ്റഡ്), 13,860
2014തിരുവനന്തപുരം ലോക്‌സഭാമണ്ഡലംശശി തരൂർകോൺഗ്രസ് (ഐ.), യു.ഡി.എഫ്., 297806ഒ. രാജഗോപാൽബി.ജെ.പി., എൻ.ഡി.എ., 282336ബെന്നറ്റ് എബ്രാഹംസി.പി.ഐ., എൽ.ഡി.എഫ്., 248941
2004തിരുവനന്തപുരം ലോക്‌സഭാമണ്ഡലംപി.കെ. വാസുദേവൻ നായർസി.പി.ഐ., എൽ.ഡി.എഫ്. 286057വി.എസ്. ശിവകുമാർകോൺഗ്രസ് (ഐ.), യു.ഡി.എഫ്. 231454ഒ. രാജഗോപാൽബി.ജെ.പി., എൻ.ഡി.എ. 228052
1999തിരുവനന്തപുരം ലോക്‌സഭാമണ്ഡലംവി.എസ്. ശിവകുമാർകോൺഗ്രസ് (ഐ.) യു.ഡി.എഫ്. 288390കണിയാപുരം രാമചന്ദ്രൻസി.പി.ഐ. എൽ.ഡി.എഫ്. 273905(1. ഒ. രാജഗോപാൽ) (2.ഇ.ജെ. വിജയമ്മ)(1.ബി.ജെ.പി. 158221) (2. സ്വതന്ത്ര സ്ഥാനാർത്ഥി 19652)
1991തിരുവനന്തപുരം ലോക്‌സഭാമണ്ഡലംഎ. ചാൾസ്കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 334272ഇ.ജെ. വിജയമ്മസി.പി.ഐ., എൽ.ഡി.എഫ്. 290602ഒ. രാജഗോപാൽബി.ജെ.പി. 80566

രാജ്യസഭാംഗത്വം

  • 1998-2004 : ബി.ജെ.പി., മധ്യപ്രദേശ്
  • 1992-1998 : ബി.ജെ.പി., മധ്യപ്രദേശ്

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഒ._രാജഗോപാൽ&oldid=4072036" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ