ഒസാസ് ഇഗോദാരോ

അമേരിക്കന്‍ നൈജീരിയൻ ചലച്ചിത്ര നടി

ഒരു നൈജീരിയൻ അമേരിക്കൻ നടിയും നിർമ്മാതാവും, ആതിഥേയയും, മനുഷ്യസ്‌നേഹിയുമാണ് ഒസാസ് ഇഗോദാരോ.(ജനനം. ഒസാരിമെൻ മാർത്ത എലിസബത്ത് ഇഗോദാരോ; ഒക്ടോബർ 26) 2010-ൽ മിസ് ബ്ലാക്ക് യു‌എസ്‌എ മത്സരത്തിൽ വിജയിച്ച അവർ മലേറിയയ്‌ക്കെതിരായ പോരാട്ടത്തിൽ ഫണ്ട് ശേഖരിക്കുന്നതിനും അവബോധം വളർത്തുന്നതിനും ദ ജോയ്ഫുൾ ജോയ് ഫൗണ്ടേഷൻ സ്ഥാപിച്ചു.[1][2]കൂടാതെ, 2014-ലെ ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡ്ദാനച്ചടങ്ങിൽ അവർ സഹആതിഥേയത്വം വഹിച്ചു. ടിൻസൽ എന്ന സോപ്പ് ഓപ്പറയിൽ അദന്ന (ഡാനി) എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അവർ 2014-ലെ എലോയ് അവാർഡിലെ മികച്ച ടിവി നടിക്കുള്ള പുരസ്കാരം നേടി. [3][4] 2018-ലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ നോളിവുഡ് നടിയായി ഒസാസ് മാറി.[5]

ഒസാസ് ഇഗോദാരോ
Ighodaro co-hosting the Africa Magic Viewers Choice Awards in Lagos (2014)
ജനനം
ഒസാരിമെൻ മാർത്ത എലിസബത്ത് ഇഗോഡാരോ

October 26th
ദേശീയതനൈജീരിയൻ-അമേരിക്കൻ
കലാലയം
  • പെൻ‌സിൽ‌വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി
  • ആക്ടേഴ്സ് സ്റ്റുഡിയോ ഡ്രാമ സ്കൂൾ
    അറ്റ് പേസ് യൂണിവേഴ്സിറ്റി
തൊഴിൽ
  • നടി
  • ഹോസ്റ്റ്
  • മനുഷ്യസ്നേഹി
  • നിർമ്മാതാവ്
സജീവ കാലം2005–present
ജീവിതപങ്കാളി(കൾ)
ഗ്ബെംരൊ അജിബദെ
(m. 2015⁠–⁠2019)
കുട്ടികൾ1
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ആദ്യകാലജീവിതം

അമേരിക്കയിലെ ന്യൂയോർക്കിലെ ബ്രോങ്ക്സിൽ എഡോ സ്റ്റേറ്റിൽ നിന്നുള്ള നൈജീരിയൻ മാതാപിതാക്കൾക്ക് ഇഗോഡാരോ ജനിച്ചു. പെൻ‌സിൽ‌വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബ്രോഡ്കാസ്റ്റിങ് ജേണലിസത്തിൽ അവർ ആദ്യ ബിരുദം നേടുകയും പേസ് യൂണിവേഴ്സിറ്റിയിലെ ആക്ടേഴ്സ് സ്റ്റുഡിയോ നാടക സ്കൂളിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. വെറും ആറുമാസം ചെലവഴിച്ച് അമേരിക്കയിലേക്ക് മടങ്ങാനുള്ള പദ്ധതിയുമായി 2012-ൽ അവർ നൈജീരിയയിലേക്ക് മാറുകയും ടിൻസൽ TV പരമ്പരയിൽ അഭിനയിക്കുന്നതിനിടെ മറ്റു പല ജോലികളും ചെയ്തു. അവർ മാൾട്ടിന ഡാൻസ് ഓൾ റിയാലിറ്റി ഷോയിൽ ആതിഥേയത്വം വഹിച്ചിരുന്നു.[6][7] അവർ ജോയ്ഫുൾ ജോയ് ഫൗണ്ടേഷന്റെ സ്ഥാപകയുമാണ്.[8][9] കൂടാതെ ആൽഫ കാപ്പ ആൽഫ സോറോറിറ്റിയിലെ അംഗവുമാണ്.

ഇഗോദാരോയും ഫോളു സ്റ്റോംസും ചേർന്ന് 2019 ഒക്ടോബറിൽ എംടിവി ഷുഗയുടെ നാലാമത്തെ പരമ്പരയിൽ പങ്കെടുത്തു.[10]

സ്വകാര്യ ജീവിതം

2015 ജൂണിൽ അവർ ഗ്ബെൻറോ അജിബാഡെയെ വിവാഹം കഴിച്ചു. [11]2016-ൽ അവർക്ക് ആദ്യത്തെ കുട്ടിയുണ്ടായി. താമസിയാതെ അവർ വിവാഹമോചനം നേടി.[12]

ഫിലിമോഗ്രാഫി

2014 ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡിന് ആതിഥേയത്വം വഹിക്കുന്ന ഒസാസ് ഇഗോദാരോ, വിംബായ് മതിൻ‌ഹിരി, ഐ കെ ഒസാകിയോദുവ

സിനിമകൾ

YearTitleRole
2020നമസ്‌തേ വഹാല[13]പ്രീമോ
2020ബാഡ് കമെന്റ്സ്ഹിൽഡ
2020മാമാ ഡ്രാമമേന
2020രത്‌നിക്സാറാ ബെല്ലോ
2019യുവർ എക്സലൻസികാൻഡി
2019ബ്ലിംഗ് ലാഗോസിയൻസ്ഡെമിഡൺ
2018കിങ് ഓഫ് ബോയ്സ്സേഡ് ബെല്ലോ
2018മേരി മെൻ: ദി റീയൽ യോരൂബ ഡെമൺസ്ചിഡിൻമ
2018ന്യൂമണിഏഞ്ചല നവാചുക്വ
2016എ വാൽക് ഇൻ ദി വിൻഡ്മേരി
2016എൻട്രീറ്റ്മാർഗരറ്റ്
2016പുട്ട് എ റിങ്ങ് ഓൺ ഇറ്റ്എക്കി
2015ഗ്ബൊമൊ ഗ്ബൊമൊ എക്സ്പ്രസ്Cassandra
2015വേർ ചിൽഡ്രൺ പേനിയാ
2015ദി ഡിപ്പാർട്ട്മെന്റ്Tolu [14]
2011റെസ്റ്റ്ലെസ് സിറ്റിഅഡിനികെ
2009ദി ടെസ്റ്റെഡ്ഷീന
2008കാഡില്ലാക് റിക്കോർഡ്സ്വീട്ടുജോലിക്കാരി
2008എക്രോസ് എ ബ്ലഡീഡ് ഓഷൻനഫീസ
2006കില്ല സീസൺഷിനെയ്

ടെലിവിഷൻ

YearTitleRole
2020സ്മാർട്ട് മണി വുമൺ TV സീരീസ്സൂരി
2020അസിസ്റ്റന്റ് മാഡംസ്ചിയോമ
2019എംടിവി ഷുഗസർജന്റ് ആലീസ് ഇയാനു
2018EVE (Africa Magic)സിൽവിയ
2013-2015മാൾട്ടിന ഡാൻസ് ആൾഹോസ്റ്റ്
2012-2014ടിൻസൽഅദന്ന
2013പാരലെൽസ്- ദി വെബ്സീരീസ്രൂത്ത്
201212 സ്റ്റെപ്സ് ടു റിക്കവറിജെല്ലി ബീൻ
2010മീറ്റ് ദി ബ്രൗൺസ്നഴ്സ് മിലീൻ
2006കൺവിക്ഷൻകൂട്ടുകാരി

തിയേറ്റർ

  • ഫെല & കലകുട്ട ക്വീൻസ്
  • ഫോർ കളേർഡ് ഗേൾസ് (Nigerian adaptation)
  • അണ്ടർഗ്രൗണ്ട്
  • ഡോളോറസ്
  • ഹി സഡ് ഷി സഡ്
  • ഹൗ സ്വീറ്റ്
  • പ്ലാറ്റാനോസ് വൈ കോളാർഡ് ഗ്രീൻസ്
  • റിവെഞ്ച് ഓഫ് എ കിങ്
  • ജോ ടർണേഴ്സ് കം ആന്റ് ഗോൺ
  • കളേർഡ് മ്യൂസിയം

അവലംബം

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഒസാസ്_ഇഗോദാരോ&oldid=3679975" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ