ഹോമർട്ടൻ കോളജ്, കേംബ്രിഡ്ജ് ബ്രിസ്റ്റൽ ഓൾഡ് വിക് തീയേറ്റർ സ്കൂൾ
തൊഴിൽ
നടി
സജീവ കാലം
2000–ഇതുവരെ
ജീവിതപങ്കാളി(കൾ)
Ed Sinclair
(m. 2001)
കുട്ടികൾ
3
പുരസ്കാരങ്ങൾ
Full list
സാറ കരോളിൻ ഒലിവിയ കോൾമാൻ (ജനനം: 30 ജനുവരി 1974) ഒരു ഇംഗ്ലീഷ് നടി ആണ്. മികച്ച നടിക്കുള്ള അക്കാദമി അവാർഡ് ജേതാവായ അവർ അതുകൂടാതെ നാല് ബാഫ്റ്റ അവാർഡുകളും രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകളും കരസ്ഥമാക്കി. ഒരു തവണ പ്രൈം ടൈം എമ്മി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
ബ്രിസ്റ്റോൾ ഓൾഡ് വിക് തിയേറ്റർ സ്കൂളിൽ നിന്ന് ബിരുദം നേടിയ കോൾമാൻ ടെലിവിഷൻ രംഗത്തെ പ്രവർത്തനങ്ങളിലൂടെ ആണ് അറിയപ്പെട്ടു തുടങ്ങിയത്. പീപ് ഷോ (2003-2015) എന്ന ചാനൽ 4 കോമഡി പരമ്പരയിൽ സോഫി ചാപ്മാൻ അവതരിപ്പിച്ചാണ് ശ്രദ്ധിക്കപ്പെട്ടത്. ഗ്രീൻ വിങ് (2004-2006), ബ്യൂട്ടിഫുൾ പീപ്പിൾ (2008-2009), റെവ്. (2010-2014), ട്വന്റി ട്വൽവ് (2011-2012) എന്നിവയാണ് മറ്റു കോമഡി കഥാപാത്രങ്ങൾ. ദാറ്റ് മിച്ചൽ ആൻഡ് വെബ് ലുക്ക് (2006-2008) പരിപാടിയിൽ പീപ്ഷോയിൽ സഹപ്രവർത്തകരായിരുന്ന ഡേവിഡ് മിച്ചൽ, റോബർട്ട് വെബ്ബ് എന്നിവരോടൊപ്പം വിവിധ വേഷങ്ങൾ അവതരിപ്പിച്ചു.
2013 ൽ ട്വന്റി ട്വൽവ് എന്ന പരമ്പരയിലെ മികച്ച കോമഡി അവതരണത്തിന് ബാഫ്റ്റ അവാർഡ് നേടി. 2013 ൽ തന്നെ അക്ക്യൂസ്ഡ് എന്ന പരമ്പരയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ബാഫ്റ്റ അവാർഡും കോൾമാൻ നേടി. 2014 ൽ ഐടിവി അവതരിപ്പിച്ച ബ്രോഡ്ചർച്ച് എന്ന ക്രൈം പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ബാഫ്റ്റ അവാർഡും കോൾമാൻ നേടി. ദ നൈറ്റ്സ് മാനേജർ എന്ന ത്രില്ലർ പരമ്പരയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം കരസ്ഥമാക്കുകയും എമ്മി പുരസ്കാരത്തിന് നാമനിർദ്ദേശിക്കപ്പെടുകയും ചെയ്തു.
ചലച്ചിത്രരംഗത്തു പാഡി കോൺസിഡൈനിന്റെ ഡ്രാമ ചലച്ചിത്രം "ടിരാനൊസോർ" (2011) എന്ന ചിത്രത്തിലെ അഭിനയത്തിന് കോൾമാൻ നിരൂപകപ്രശംസ നേടി. ഹോട്ട് ഫസ് (2007), ദി അയൺ ലേഡി (2011), ഹൈഡ് പാർക്ക് ഓൺ ഹഡ്സൺ (2012), ലോക്ക് (2013), ദ തേർറ്റീൻത് ടെയ്ൽ (2013), ദി ലോബ്സ്റ്റർ (2015) എന്നിവയാണ് മറ്റു ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ. 2018 ൽ ഇറങ്ങിയ ദി ഫേവൊറിറ്റ് എന്ന ചിത്രത്തിൽ ആൻ രാജ്ഞി ആയി അഭിനയിച്ചതിന് മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം, ബാഫ്റ്റ പുരസ്കാരവും, അക്കാദമി അവാർഡ് എന്നിവ നേടുകയും ചെയ്തു.