ഒജിബ്‌‌വാ

അമേരിക്കൻ ഐക്യനാടുകളിലെ ഒരു അമേരിക്കൻ ഇന്ത്യൻ ജനവർഗ്ഗമാണ് ഒജിബ്‍വാ എന്ന പേരിൽ അറിയപ്പെടുന്നത്. അമേരിക്കൻ ഐക്യനാടുകളിലേയും കാനഡയിലേയും വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഈ തദ്ദേശീയ അമേരിന്ത്യൻ ജനവർഗം ചിപ്പിവാ ഇന്ത്യൻസ് എന്നപേരിലും അറിയപ്പെടുന്നു. അൽഗോങ്കിയൻ ഭാഷാരൂപം ആണ് ഇവർ സംസാരിക്കുന്നത്.[1] സെയിന്റ് മേരീസ് നദിക്കും മിഷിഗണിനും സമീപമുള്ള ഒതുങ്ങിയ ഒരു പ്രദേശത്താണ് ഇവർ ആദ്യകാലത്ത് താമസിച്ചിരുന്നത്. തങ്ങളുടെ തുകൽ വ്യാപാരം അഭിവൃദ്ധിപ്പെട്ടതോടുകൂടി ഈ ജനവർഗം പടിഞ്ഞാറോട്ടു നീങ്ങി. ഇവർ നല്ല യുദ്ധവീരന്മാരാണ്. ഞൊറിവുകളും ചുളിവുകളും ഉണ്ടാകുന്നതുവരെ പൊരിക്കുക എന്നർഥമുള്ള ഒജിബ്‌‌വാ എന്ന പദം അവരുടെ മൃദുലചർമ പാദുകങ്ങളിലെ ഞൊറിവുകളെയും തുന്നൽ വേലകളെയും സൂചിപ്പിക്കുന്നു. ഇവരെ ചിപ്പിവാ എന്നു വിളിക്കുന്നത് അമേരിക്കൻ ബ്യൂറോ ഒഫ് എത്‌‌നോളജി ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്.[2]

ഒജിബ്‌‌വാ
ഒജിബ്‌‌വായിലെ ജനങ്ങളുടെ ചിഹ്നം
Regions with significant populations
United States, Canada
Languages
English, Ojibwe
Religion
Catholicism, Methodism, Midewiwin
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Ottawa, Potawatomi and other Algonquian peoples

അമേരിക്കൻ ഐക്യനാടുകളിലെ തദ്ദേശീയ ഇന്ത്യൻ‌ ജനസംഖ്യയുടെ നല്ലൊരുശതമാനം ഒജിബ്‌‌വാകളാണ്. മിഷിഗൺ, മിനസോട്ടാ, മൊണ്ടാനാ, നോർത്ത് ഡക്കോട്ട, വിസ്കോൺസിൻ തുടങ്ങിയ സംസ്ഥാനങ്ങളാണ് പ്രധാനമായും ഇവരുടെ അധിവാസ കേന്ദ്രങ്ങൾ. 1960-ൽ യു. എസ്സിൽ ഇവരുടെ ജനസംഖ്യ ഏകദേശം 30,000 ത്തോളമായിരുന്നു. കാനഡയിൽ ഒണ്ടാറിയോയിലും മാനിട്ടോബായിലും ഒജിബാകൾ ധാരാളമുണ്ട്. കാനഡയിൽ ഇവരുടെ സംഖ്യ 20,000 ത്തിലധികം വരും.[3]

ഒജിബ്‌‌വാ കുടിൽ

ആദ്യകാലങ്ങളിൽ വേട്ടയാടിയും വനാന്തരങ്ങളിൽ അലഞ്ഞ് കായ്കനികൾ ശേഖരിച്ചും ജീവിതം നയിച്ചുപോന്ന ഈ വനവാസികൾ ഇന്ന് സമകാലീന ലോകവുമായി വളരെയധികം പൊരുത്തപ്പെട്ടു പോകുന്ന ജീവിതരീതിയാണ് സ്വീകരിച്ചിരിക്കുന്നത്. പണ്ടു കാലം മുതൽക്കു തന്നെ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളുമായി ഇഴുകിച്ചേർന്നു പോകുന്നതിനുള്ള അവരുടെ കഴിവ് പ്രഖ്യാതമാണ്. ഒരു കാലത്തും അവർ രാഷ്ടീയമായി ഐകരൂപ്യം വന്ന ഒരു ജനതയായിരുന്നില്ല.[4]

19-ം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഹെൻറി ആർ. സ്കൂൾ ക്രാഫ്റ്റ് ഒജിബ്‌‌വാകളുടെ പുരാണേതിഹാസങ്ങളെ കുറിച്ചു നടത്തിയ പഠനത്തെ ആസ്പദമാക്കി, ദി സോങ് ഒഫ് ഹിയാവത (1855) എന്ന പേരിൽ ലോങ്ങ് ഫെല്ലോ എഴുതിയ റൊമാന്റിക് കാവ്യം സാഹിത്യത്തിൽ ഒജിബ്‌‌വാകൾക്ക് വളരെയധികം പ്രസിദ്ധി ഉണ്ടാക്കികൊടുത്തു[5]

ചിത്രങ്ങൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഒജിബ്‌‌വാ&oldid=3651056" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ