ഐ.എൻ.എസ്. വിക്രമാദിത്യ

ഐ.എൻ.എസ്. വിക്രമാദിത്യ (സംസ്കൃതം, Vikramāditya "സൂര്യനോളം ധൈര്യശാലി" എന്നാണ് അർത്ഥം[note 1]) പരിഷ്കരിച്ച കീവ് ക്ലാസ് വിമാനവാഹിനിക്കപ്പലാണ്. ഇത് 2013 നവംബർ 16-ന് ഇന്ത്യൻ നാവികസേനയിൽ പ്രവേശിച്ചു. ബി.സി. ഒന്നാം നൂറ്റാണ്ടിൽ ഉജ്ജൈനി ഭരിച്ചിരുന്ന വിക്രമാദിത്യൻ എന്ന ബുദ്ധിശക്തിക്കും ധൈര്യത്തിനും മഹാമനസ്കതയ്ക്കും പേരുകേട്ട രാജാവിന്റെ പേരാണ് ഈ കപ്പലിനു നൽകിയത്.


ഐ.എൻ.എസ്. വിക്രമാദിത്യ സെവ്മാഷ് ഷിപ്പ് യാർഡിൽ നിന്ന് പരീക്ഷണ ഓട്ടത്തിനായി പോകുന്നു
Career (ഇന്ത്യ)
Name:ഐ.എൻ.എസ്. വിക്രമാദിത്യ
Namesake:വിക്രമാദിത്യ
Builder:‌ബ്ലാക്ക് സീ ഷിപ്പ്‌യാർഡ്, മൈകൊളായിവ്, ഉക്രൈൻ
Cost:2350 കോടി ഡോളർ[1]
Laid down:1978 ഡിസംബർ
Launched:1982 ഏപ്രിൽ 17
Commissioned:2013 നവംബർ
Status:Sea Trials
General characteristics
Class and type:പരിവർത്തനം ചെയ്ത കീവ് ക്ലാസ്സ്
Type:വിമാനവാഹിനി
Displacement:45,400 tons of loaded displacement[2][3]
Length:283 metres (928 ft) (ആകെ)
Beam:51 metres (167 ft)
Draught:10.2 metres (33 ft)
Propulsion:4 ഷാഫ്റ്റുകളുള്ള ഗിയർ സംവിധാനത്തോടുകൂടിയ ആവി ടർബൈൻ, 140,000 ഹോഴ്സ്പവർ
Speed:32 knots (59 km/h)
Range:4,000 nautical miles (7,400 km)[4]
Endurance:13,500 nautical miles (25,000 km) at 18 knots (33 km/h)[5]
Crew:1,400[6]
Armament:8 സി.എ.ഡി.എസ്.-എൻ.-1 കഷ്താൻ സി.ഐ.ഡബ്ല്യൂ.എസ്. തോക്കുകൾ
Aircraft carried:
  • 16 മിഗ് 29 വിമാനം[7]

10 ഹെലിക്കോപ്റ്ററുകൾ:

  • കെ.എ.-28 ഹെലിക്കോപ്റ്ററുകൾ എ.എസ്.ഡബ്ല്യൂ
  • കെ.എ.-31 ഹെലിക്കോപ്റ്ററുകൾ എയർബോൺ ഏർലി വാണിംഗ്[8]
  • എച്ച്.എ.എൽ. ധ്രുവ്

ആദ്യം ബാകു എന്ന പേരിൽ നിർമിച്ച് 1987-ൽ കമ്മീഷൻ ചെയ്യപ്പെട്ടതാണ് ഈ കപ്പൽ. സോവിയറ്റ് നാവികസേനയിലും (സോവിയറ്റ് യൂണിയന്റെ തകർച്ചവരെ) പിന്നീട് റഷ്യൻ നാവികസേനയിലുമാണ് ഈ കപ്പൽ സേവനമനുഷ്ടിച്ചത്. 1996-ൽ ശീതയുദ്ധത്തിനുശേഷമുള്ള സമയത്ത് പ്രവർത്തിപ്പിക്കാനുള്ള ചെലവ് അനാവശ്യമാണെന്ന തോന്നലിനാൽ ഈ കപ്പൽ ഡീകമ്മീഷൻ ചെയ്യുകയായിരുന്നു.[9][10][11] 2004 ജനുവരി 20-ന് 2350 കോടി ഡോളറിന് ഇന്ത്യ ഈ കപ്പൽ വാങ്ങുകയുണ്ടായി.[1] കടലിലെ പരീക്ഷണ ഓട്ടം കപ്പൽ വിജയകരമായി പൂർത്തിയാക്കി.[12]

കുറിപ്പുകൾ

അവലംബം

ഗ്രന്ഥസൂചിക

  • Verma, Bharat (2011). Indian Defence Review Vol. 26.3 Jul-sep 2011. Lancer Publication. ISBN 817062231X.
  • Brien, Terry (2012). Twenty Twenty Gk Eng 2012. Tata McGraw-Hill Education. ISBN 1259001199.

പുറത്തേയ്ക്കുള്ള കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ