ഏപ്രിൽ ലൗവ്(ചിത്രകല)

ആര്‍തര്‍ ഹ്യൂഗ്സിന്റെ ചിത്രം

1855 മുതൽ 1856 വരെ പ്രീ-റാഫേലൈറ്റ് ചിത്രകാരനായ ആർതർ ഹ്യൂഗ്സ് ചിത്രീകരിച്ച ഒരു എണ്ണച്ചായചിത്രമാണ് ഏപ്രിൽ ലവ്.[1] "ദി മില്ലേഴ്സ് ഡാട്ടർ" എന്ന ടെന്നിസന്റെ കവിതയിൽ നിന്ന് ആണ് ഈ ചിത്രം ചിത്രീകരിക്കുന്നതിനുള്ള സ്രോതസ്സ് ഉപയോഗിച്ചിരിക്കുന്നതായി കാണുന്നത്.[1]

April Love
കലാകാരൻArthur Hughes
വർഷം1855–1856
MediumOil on canvas
അളവുകൾ89 cm × 50 cm (35 in × 19.5 in)
സ്ഥാനംTate Britain, London

വില്യം മോറിസ് ഏറ്റെടുത്ത ഈ ചിത്രം, 1909-ൽ ലണ്ടനിലെ ടേറ്റ് ഗാലറി (ഇപ്പോൾ ടേറ്റ് ബ്രിട്ടൺ) വാങ്ങുകയും ഇന്നത്തെ ടേറ്റ് ശേഖരത്തിൽ തന്നെ ഈ ചിത്രം നിലനിൽക്കുകയും ചെയ്യുന്നു.[2]

പ്രകൃതിയോടും സ്ത്രീകളോടും മൃദു സമീപനം കണ്ടെത്തുന്ന വ്യത്യസ്തമായ പ്രീ-റാഫേലൈറ്റ് ശൈലിയെ ഈ ചിത്രം എടുത്തു കാണിക്കുന്നു. തിളങ്ങുന്ന നിറങ്ങളേയും ചുവന്ന തലമുടിയുള്ള സ്ത്രീകളേയും അതുപോലെ പ്രകൃതിയുടെയും പ്രതീകാത്മകതയുടെയും പ്രാധാന്യം ഊന്നിപ്പറയുന്നു. 1800 കളുടെ അവസാനത്തിൽ വ്യവസായവൽക്കരണത്തിനുള്ള പ്രതികരണമായിട്ടാണ് ഇത് കാണപ്പെടുന്നത്.

ഈ പെയിന്റിംഗ് ഒരു യുവ ദമ്പതിയുടെ വൈകാരിക പ്രതിസന്ധിയുടെ നിമിഷത്തെ ചിത്രീകരിക്കുന്നു. ആൺരൂപം വളരെക്കുറച്ച് മാത്രമേ ദൃശ്യമാകുന്നുള്ളൂ. യുവാവിൻറെ തല യുവതിയുടെ ഇടതുഭാഗത്ത് കുനിഞ്ഞു നിൽക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. സ്ത്രീ, മരത്തിൽ നിന്ന് കൊഴിഞ്ഞുവീണ പൂക്കളെ താഴോട്ടുനോക്കി നിൽക്കുന്നു. വസന്തകാലത്തിന്റെ അവസാനം, ആദ്യകാല യുവസ്നേഹം എന്നിവയെ കൊഴിഞ്ഞുവീണ പൂക്കൾ സൂചിപ്പിക്കുന്നു. ചിത്രത്തിലെ മാതൃക 1855-ൽ ഹ്യൂസ് വിവാഹം കഴിച്ച ട്രൈഫെന ഫോർഡ് ആയിരുന്നു.

പ്രീ-റാഫേലൈറ്റ് ശൈലി

1848-ൽ വില്യം ഹോൽമാൻ ഹണ്ട്, ജോൺ എവെറെറ്റ് മില്ലെയ്സ്, ഡാന്റെ ഗബ്രിയേൽ റോസെറ്റി തുടങ്ങിയവർ ചേർന്ന് 1848-ൽ സ്ഥാപിച്ച ഇംഗ്ലീഷ് ചിത്രകാരൻമാരുടെയും കവികളുടെയും കലാകാരന്മാരുടെയും ഒരു സംഘടന ആയിരുന്നു പ്രീ-റാഫേലൈറ്റ് ബ്രദേഴ്സ്. ഇതിലെ കലാകാരന്മാർ വികസിപ്പിച്ച ശൈലിയാണ് പ്രീ-റാഫേലൈറ്റ് ശൈലി. പിന്നീട് മധ്യകാലഘട്ടത്തിൽ റോസെറ്റിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള എഡ്വേർഡ് ബേൺ-ജോൺസ്, ഇരുപതാം നൂറ്റാണ്ടിലെ ജോൺ വില്യം വാട്ടർഹൗസ് പോലുള്ള കലാകാരന്മാരുടെ ഇടയിലേയ്ക്ക് ഈ ശൈലി വ്യാപിപ്പിച്ചു. [3][4]പ്രീ-റാഫേലൈറ്റ് ശൈലിയിലാണ് ഏപ്രിൽ ലവ് ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രകാരൻറെ വിവരണം

ആർതർ ഹ്യൂഗ്സ്

ആർതർ ഹ്യൂഗ്സ് (1832 ജനുവരി 27 - 22 ഡിസംബർ 1915) പ്രീ-റാഫേലൈറ്റ് ബ്രദർഹുഡുമായി ബന്ധപ്പെട്ട ഒരു ഇംഗ്ലീഷ് വ്യാഖ്യാതാവും ചിത്രകാരനുമായിരുന്നു. 1855-ൽ ഹ്യൂസ് ട്രിഫെന ഫൂർഡിനെ വിവാഹം ചെയ്തു. ട്രിഫെന ഏപ്രിൽ ലൗവ് ചിത്രത്തിൻറെ മാതൃകയായിരുന്നു. 1915-ൽ ലണ്ടനിലെ ക്യൂ ഗ്രീനിൽ ഹ്യൂഗ്സ് അന്തരിച്ചു.[5] ക്യൂവിലുള്ള മിക്ക പഴയവീടുകളും ഗ്രീനിനു ചുറ്റും ആണ് നിർമ്മിച്ചിരിക്കുന്നത്. ക്യൂ ഗാർഡനിലേക്ക് നോക്കുന്ന ക്യൂ റോഡിന്റെ കിഴക്കുവശത്താണ് ക്യൂ ഗ്രീൻ നിർമ്മിച്ചിരിക്കുന്നത്.

700-ലധികം പെയിന്റിംഗുകളും ഡ്രോയിംഗുകളും, 750 പുസ്തകങ്ങളുടെ ചിത്രങ്ങളും അദ്ദേഹത്തിൻറെ സംഭാവനകളിൽപ്പെടുന്നു. 1921-ൽ ട്രിഫെന ഹ്യൂഗ്സ് മരിച്ചതിനെത്തുടർന്ന് അവരുടെ മകൾ എമിലി ഒരു ചെറിയ വീട്ടിലേയ്ക്ക് മാറേണ്ടിവന്നു. തത്ഫലമായി, സ്ഥലസൗകര്യം കുറവായിരുന്നതിനാൽ അവരുടെ പിതാവിന്റെ ശേഷിച്ചിരുന്ന തയ്യാറെടുപ്പ് സ്കെച്ചുകൾ, സ്വകാര്യരേഖകൾ, എഴുത്തുകൾ എല്ലാം നശിപ്പിക്കേണ്ടി വന്നു. ഇംഗ്ലീഷ് ചിത്രകാരനായ ആർതർ ഫോവാർഡ് ഹ്യൂഗ്സിന്റെ[6] പിതാവും എഡ്വേർഡ് റോബർട്ട് ഹ്യൂഗ്സിന്റെ അമ്മാവനും ആയിരുന്നു അദ്ദേഹം. റിച്ചമണ്ട് സെമിത്തേരിയിൽ ഹ്യൂഗ്സിനെ സംസ്കരിച്ചു.[7]

ഏപ്രിൽ ലവ്, ദ ലോംഗ് എൻഗേജ്മെന്റ് എന്നിവ അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ചിത്രങ്ങളാണ്. ഇവ രണ്ടും പ്രണയവും സൗന്ദര്യവും പകർന്ന ചിന്താഗതിക്കാരായ ദമ്പതികളെ ചിത്രീകരിക്കുന്നു. ജോൺ എവെറെറ്റ് മില്ലെയ്സിന്റെ മുൻകാല "കപ്പിൾ" എന്ന ചിത്രം ഈ ചിത്രത്തിന് പ്രചോദിതരായിരുന്നെങ്കിലും നവയൗവനം പുതുക്കുന്ന പ്രകൃതിയുടെ മഹത്ത്വം മനസ്സിലാക്കുന്നതിനേക്കാൾ യുവാക്കൾക്കുണ്ടാകുന്ന പുതുമ നിലനിർത്താൻ കഴിയാത്ത മാനുഷികതയുടെ മാനസികാവസ്ഥയ്ക്ക് വളരെ പ്രാധാന്യം കൊടുക്കുന്നു.

അവലംബം

.
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ