എ റോസ്
- ലേഖനം
- സംവാദം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
A Rose | |
---|---|
![]() | |
കലാകാരൻ | Thomas Anshutz |
വർഷം | 1907 |
Medium | Oil on canvas |
Subject | Rebecca H. Whelen |
അളവുകൾ | 147.3 cm × 111.4 cm (58.0 in × 43.9 in) |
സ്ഥാനം | Metropolitan Museum of Art, New York City |
Accession | 1993.324 |
അമേരിക്കൻ കലാകാരൻ തോമസ് അൻഷുത്സ് വരച്ച ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാല ചിത്രമാണ് എ റോസ്. ഈ ചിത്രത്തിൽ റെബേക്ക എച്ച്. വീലൻ എന്ന യുവതി റോസ് നിറമുള്ള വസ്ത്രം ധരിച്ച് കസേരയിൽ ഇരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. പെയിന്റിംഗ് - ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ കലാപരമായ തീമുകൾക്കനുസൃതമായി - ഒരു സ്ത്രീയെയും അവരുടെ വസ്ത്രധാരണത്തെയും ഒരു റോസ് പുഷ്പവുമായി താരതമ്യപ്പെടുത്തുന്നു. മാത്രമല്ല യുവതി ബുദ്ധിപരമായും വൈകാരികമായും ജാഗ്രത പുലർത്തുന്നുവെന്ന ബോധവും നൽകുന്നു. പെൻസിൽവാനിയ അക്കാദമി ഓഫ് ഫൈൻ ആർട്സിന്റെ ട്രസ്റ്റിയുടെ മകളായിരുന്നു വീലൻ. അൻഷട്ട്സ് ദീർഘകാല അധ്യാപകനായിരുന്നു.[1]
അൻഷിറ്റ്സിന്റെ ചിത്രങ്ങളെ അദ്ദേഹത്തിന്റെ സമകാലികരായ തോമസ് എക്കിൻസ് (പ്രത്യേകിച്ച് എക്കിൻസിന്റെ 1900 ഛായാചിത്രം ദി തിങ്കർ: പോട്രയിറ്റ് ഓഫ് ലൂയിസ് എൻ. കെന്റൺ), ഡീഗോ വെലസ്ക്വസ് എന്നിവരുടെ ചിത്രവുമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്.[2]
എ റോസ് മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് കാണപ്പെടുന്നത്.[1]