എ പ്ലേസ് ഇൻ ദി സൺ

എ പ്ലേസ് ഇൻ ദി സൺ തിയോഡോർ ഡ്രെയ്‌സറിന്റെ 1925-ലെ നോവലായ ആൻ അമേരിക്കൻ ട്രാജഡിയെയും 1926-ലെ ഇതേ പേരിലുള്ള നാടകത്തെയും അടിസ്ഥാനമാക്കി 1951-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ നാടകീയ ചലച്ചിത്രമാണ്.  രണ്ട് സ്ത്രീകളുമായി സങ്കീർണ്ണ പ്രണയത്തിലേർപ്പെട്ട  ഒരു തൊഴിലാളിവർഗ യുവാവിന്റെ കഥയാണ് ഇത് പറയുന്നത് ഒരാൾ തന്റെ ധനികനായ അമ്മാവന്റെ ഫാക്ടറിയിൽ ജോലിചെയ്യുന്നവളും, മറ്റെയാൾ സുന്ദരിയായ വരേണ്യവർഗ്ഗ് വനിതയുമായിരുന്നു. 1931-ൽ ആൻ അമേരിക്കൻ ട്രാജഡി എന്ന പേരിൽ നോവലിന്റെ മറ്റൊരു ചലച്ചിത്രാവിഷ്കാരം സൃഷ്ടിക്കപ്പെട്ടിരുന്നു. ഈ കൃതിയും മറ്റു സൃഷ്ടികളുമെല്ലാംതന്നെ 1906-ൽ ചെസ്റ്റർ ഗില്ലെറ്റ് നടത്തിയ ഗ്രേസ് ബ്രൗൺ എന്ന വനിതയുടെ യഥാർത്ഥ കൊലപാതകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിക്കപ്പെട്ടവയായിരുന്നു. 1908ൽ ഗില്ലറ്റിനെ കൊലപാതകത്തിൻറെ പേരിൽ വിചാരണ നടത്തി വൈദ്യുതക്കസേരയിലിരുത്തിവധിക്കുകയും ചെയ്തു.[1]

എ പ്ലേസ് ഇൻ ദി സൺ
Theatrical release poster
സംവിധാനംജോർജ് സ്റ്റീവൻസ്
നിർമ്മാണംജോർജ് സ്റ്റീവൻസ്
തിരക്കഥമൈക്കൽ വിൽസൺ
ഹാരി ബ്രൗൺ
അഭിനേതാക്കൾMontgomery Clift
എലിസബത്ത് ടെയ്‌ലർ
ഷെല്ലി വിന്റേഴ്സ്
സംഗീതംഫ്രാൻസ് വാക്സ്മാൻ
ഛായാഗ്രഹണംവില്യം സി മെല്ലർ
ചിത്രസംയോജനംവില്യം ഹോൺബെക്ക്
വിതരണംപാരാമൗണ്ട് പിക്ചേർസ്
റിലീസിങ് തീയതി
  • ഏപ്രിൽ 5, 1951 (1951-04-05) (Cannes Film Festival)
  • ഓഗസ്റ്റ് 14, 1951 (1951-08-14) (Los Angeles)
രാജ്യംയു.എസ്.
ഭാഷഇംഗ്ലീഷ്
ബജറ്റ്$2.3 ദശലക്ഷം
സമയദൈർഘ്യം122 മിനിട്ടുകൾ
ആകെ$7 ദശലക്ഷം

ഹാരി ബ്രൗണിന്റെയും മൈക്കൽ വിൽസണിന്റെയും തിരക്കഥയിൽ നിന്ന് ജോർജ്ജ് സ്റ്റീവൻസ് സംവിധാനം ചെയത് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ മോണ്ട്ഗോമറി ക്ലിഫ്റ്റ്, എലിസബത്ത് ടെയ്‌ലർ, ഷെല്ലി വിന്റേഴ്‌സ് എന്നിവരും സഹ വേഷങ്ങളിൽ ആൻ റിവറെ, റെയ്മണ്ട് ബർ എന്നിവരും അഭിനയിച്ചു. റെയ്മണ്ട് ബറിന്റെ പ്രകടനം ടെലിവിഷൻ പരിപാടികളുടെ നിർമ്മാതാവ് ഗെയിൽ പാട്രിക്കിനെ ആകർഷിക്കുകയും പിന്നീട് പെറി മേസൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=എ_പ്ലേസ്_ഇൻ_ദി_സൺ&oldid=3737201" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ