എസ്. എൻ. സ്വാമി
- ലേഖനം
- സംവാദം
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
എസ്.എൻ. സ്വാമി | |
---|---|
ജനനം | |
തൊഴിൽ | തിരക്കഥാകൃത്ത് |
സജീവ കാലം | 1985– |
മലയാളചലച്ചിത്രരംഗത്തെ പ്രമുഖനായ തിരക്കഥാകൃത്താണ് എസ്.എൻ. സ്വാമി. കുറ്റാന്വേഷണ ചിത്രങ്ങൾക്ക് പ്രശസ്തനായ ഇദ്ദേഹം നാല്പതോളം മലയാളചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.
സി.ബി.ഐ. ചലച്ചിത്രപരമ്പര (ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സി.ബി.ഐ., നേരറിയാൻ സി.ബി.ഐ.), കൂടും തേടി, ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ, ഓഗസ്റ്റ് 1, ധ്രുവം തുടങ്ങിയവയാണ് എസ്.എൻ. സ്വാമിയുടെ പ്രശസ്തമായ ചിത്രങ്ങൾ. സംവിധായകൻ കെ. മധുവിനൊപ്പമാണ് അദ്ദേഹം ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളത്. മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർ സി.ബി.ഐ., പെരുമാൾ, മോഹൻലാൽ അവതരിപ്പിച്ച സാഗർ ഏലിയാസ് ജാക്കി, അലി ഇമ്രാൻ തുടങ്ങിയ മലയാളസിനിമാ ചരിത്രത്തിലെ ഏറെ പ്രശസ്തമായ കഥാപാത്രങ്ങൾ സൃഷ്ടിച്ചത് ഇദ്ദേഹമാണ്. [1]
മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പുതിയ നിയമം എന്ന സിനിമയിലൂടെ ഈയിടെ അഭിനയരംഗത്തും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ഇദ്ദേഹം തിക്കഥയെഴുതിയ സിനിമകളിൽ പ്രധാന കതാപാത്രമായി ഏറ്റവും അധികം തവണ പ്രത്യക്ഷപ്പെട്ടത് മമ്മൂട്ടിയാണ്, 26 സനിമകളിൽ. ഇന്ത്യയിലെ തന്നെ മറ്റൊരു സൂപ്പർ താരമായ മോഹൻലാൽ 10 സമിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അഭിനയിച്ച 2 സിനിമകൾക്കും സ്വാമി തിരക്കഥ എഴുതിയിട്ടുണ്ട്. 8 സുരേഷ് ഗോപി ചിത്രങ്ങളും സ്വാമിയുടെ തൂലികയിൽ പിറന്നിട്ടുണ്ട്. സ്വാമിയുടെ തിരക്കഥയിൽ പിറന്ന സിനിമകളിൽ ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്തത് കെ. മധുവാണ്, 14 എണ്ണം. രണ്ടാം സ്ഥാനം ജോഷിയ്ക്കാണ്, 5.[2]
Award | Year | Project | Category | Outcome |
---|---|---|---|---|
മൂവി സ്ട്രീറ്റ് ഫിലിം അവാർഡ്സ് | 2019 | സിനിമ ജീവിതത്തിലെ സമഗ്രസംഭവനയ്ക്ക് | ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് | ഫലകം:വിജയി |
വർഷം | ചലച്ചിത്രം | സംവിധായകൻ |
---|---|---|
2013 | ലോക്പാൽ | ജോഷി |
2011 | ഓഗസ്റ്റ് 15 | ഷാജി കൈലാസ് |
2010 | ജനകൻ | സഞ്ജീവ് എൻ.ആർ. |
2009 | സാഗർ ഏലിയാസ് ജാക്കി റീലോഡഡ് | അമൽ നീരദ് |
2009 | രഹസ്യ പോലീസ് | കെ. മധു |
2007 | ജന്മം | ജോഷി |
2006 | ബാബ കല്യാണി | ഷാജി കൈലാസ് |
2006 | ബൽറാം v/s താരാദാസ് | ഐ.വി. ശശി |
2005 | നേരറിയാൻ സി.ബി.ഐ. | കെ. മധു |
2004 | സേതുരാമയ്യർ സി.ബി.ഐ. | കെ. മധു |
2004 | അഗ്നിനക്ഷത്രം | കരീം |
2001 | നരിമാൻ | കെ. മധു |
1998 | ദി ട്രൂത്ത് | ഷാജി കൈലാസ് |
1997 | ഒരാൾ മാത്രം | സത്യൻ അന്തിക്കാട് |
1996 | ആയിരം നാവുള്ള അനന്തൻ | തുളസീദാസ് |
1995 | ഒരു അഭിഭാഷകന്റെ കേസ് ഡയറി | കെ. മധു |
1994 | സൈന്യം | ജോഷി |
1993 | ധ്രുവം | ജോഷി |
1991 | അടയാളം | കെ. മധു |
1991 | അപൂർവ്വം ചിലർ | കലാധരൻ |
1991 | ചാഞ്ചാട്ടം | തുളസീദാസ് |
1990 | പരമ്പര | സിബി മലയിൽ |
1990 | കളിക്കളം | സത്യൻ അന്തിക്കാട് |
1989 | മൗനം സമ്മതം | കെ. മധു |
1989 | അടിക്കുറിപ്പ് | കെ. മധു |
1989 | കാർണിവൽ | പി.ജി. വിശ്വംഭരൻ |
1989 | ജാഗ്രത | കെ. മധു |
1989 | നാടുവാഴികൾ | ജോഷി |
1988 | ചരിത്രം | ജി.എസ്. വിജയൻ |
1988 | മൂന്നാം മുറ | കെ. മധു |
1988 | ഊഹക്കച്ചവടം | കെ. മധു |
1988 | ഓഗസ്റ്റ് 1 | സിബി മലയിൽ |
1988 | ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് | കെ. മധു |
1987 | ഇരുപതാം നൂറ്റാണ്ട് | കെ. മധു |
1986 | ഗീതം | സാജൻ |
1986 | സ്നേഹമുള്ള സിംഹം | സാജൻ |
1986 | അകലത്തെ അമ്പിളി | ജേസി |
1985 | കണ്ടു കണ്ടറിഞ്ഞു | സാജൻ |
1985 | ഒരു നോക്കു കാണാൻ | സാജൻ |
1985 | കൂടും തേടി | പോൾ ബാബു |