എസിമ്മെട്രിക് ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ

ഡി.എസ്.എൽ. സങ്കേതങ്ങൾ
ഏകകം
എ.ഡി.എസ്.എൽ.ANSI T1.413 Issue 2
ITU G.992.1 (G.DMT)
ITU G.992.2 (G.Lite)
എ.ഡി.എസ്.എൽ.2ITU G.992.3/4
ITU G.992.3 Annex J
ITU G.992.3 Annex L
എ.ഡി.എസ്.എൽ.2+ITU G.992.5
ITU G.992.5 Annex M
എച്ച്.ഡി.എസ്.എൽ.ITU G.991.1
എച്ച്.ഡി.എസ്.എൽ.2 
IDSL 
എം.എസ്.ഡി.എസ്.എൽ. 
പി.ഡി.എസ്.എൽ. 
RADSL 
എസ്.ഡി.എസ്.എൽ 
എസ്.എച്ച്.ഡി.എസ്.എൽITU G.991.2
യു.ഡി.എസ്.എൽ 
വി.ഡി.എസ്.എൽITU G.993.1
വി.ഡി.എസ്.എൽ2ITU G.993.2

ചെമ്പ് കൊണ്ടുള്ള ടെലഫോൺ കമ്പിയിലൂടെ വളരെ വേഗത്തിൽ വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് അസിമെട്രിക് ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ(Asymmetric Digital Subscriber Line) അഥവാ എ.ഡി.എസ്.എൽ.‍‍. പ്രായോഗികമായി ഡൌൺലോഡിങ്ങിന് 2 Mbps ഉം അപ്ലോഡിങ്ങിന് 512 Kbps ഉം വേഗത ഈ സാങ്കേതിക വിദ്യ പ്രദാനം ചെയ്യുന്നു.[1]

എഡിഎസ്എൽ കണക്ഷൻ ഉണ്ടാക്കാൻ ഗേറ്റ് വേ ഉപയോഗിക്കുന്നു. The model pictured is also a wireless access point, hence the antenna.

വിശദീകരണം

4 KHz വരെയുള്ള ആവൃത്തിയുള്ള തരംഗങ്ങളാണ് ശബ്ദവിനിമയത്തിനായി ടെലഫോൺ ലൈനിൽ ഉപയോഗിക്കുന്നത്. ഉപയോഗിക്കാതെ ബാക്കി കിടക്കുന്ന ആവൃത്തികളാണ് ഡാറ്റാ കൈമാറാൻ ഉപയോഗിക്കുന്നത്. മൈക്രോഫിൽറ്ററാണ് ടെലഫോൺ ലൈനിലൂടെ ഡാറ്റായും ശബ്ദവും കൈമാറാൻ സഹായിക്കുന്നത്. ഡിഎസ്എൽ മോഡത്തിനു മുമ്പായി ഒരു സ്പ്ലിറ്റർ ഉപയോഗിച്ച് ടെലഫോൺ കേബിളിനെ രണ്ടായി വിഭജിക്കുന്നു. ഒരു ലൈൻ ടെലഫോണിലേക്കും മറ്റേത് മോഡത്തിലേക്കും. മോഡത്തിലേക്കുള്ള ലൈൻ ഒരു മൈക്രോഫിൽറ്റർ ഉപയോഗിച്ച് 4 KHz വരെയുള്ള ആവൃത്തി പരിധി ഇവിടെ വെച്ച് ഫിൽറ്റർ ചെയ്ത് നീക്കും.

ഉപഭോക്താവും സെർവറും തമ്മിൽ സംവദിക്കാൻ അപ്സ്ട്രീം ബാൻഡും സെർവറും ഉപഭോക്താവും തമ്മിൽ സംവദിക്കാൻ ഡൌൺസ്ട്രീം ബാൻഡും ഉപയോഗിക്കുന്നു. 25.875 KHz മുതൽ 138 KHz വരെ അപ് ലോഡിങ്ങിനും 138 KHz മുതൽ 1104 KHz വരെ ഡൌൺലോഡിങ്ങിനും ഉപയോഗിക്കുന്നു. ഉപഭോക്താവിൽ നിന്ന് വരുന്ന ഡാറ്റാ സ്വീകരിക്കുന്നത് എഡിഎസ്എൽ സേവന ദാതാവിൻറെ പക്കലുള്ള ഡിഎസ്എൽ ആക്സ്സസ് മൾട്ടിപ്ലെക്സ്സർ(ഡിസ്ലാം) എന്ന ഉപകരണമാണ്.

എഡിഎസ്എൽ സ്റ്റാൻഡേർഡുകൾ

സ്റ്റാൻഡേർഡ് നെയിംപൊതുവായ പേര് Downstream rate  Upstream rate 
ANSI T1.413-1998 Issue 2ADSL8 Mbit/s1.0 Mbit/s
ITU G.992.1ADSL (G.DMT)12 Mbit/s1.3 Mbit/s
ITU G.992.1 Annex AADSL over POTS12 Mbit/s1.3 MBit/s
ITU G.992.1 Annex BADSL over ISDN (IDSL)12 Mbit/s1.8 MBit/s
ITU G.992.2ADSL Lite (G.Lite)1.5 Mbit/s0.5 Mbit/s
ITU G.992.3/4ADSL212 Mbit/s1.0 Mbit/s
ITU G.992.3 Annex JADSL212 Mbit/s1.0 Mbit/s
ITU G.992.3 Annex L[2]RE-ADSL25 Mbit/s0.8 Mbit/s
ITU G.992.5ADSL2+24 Mbit/s1.0 Mbit/s
ITU G.992.5 Annex MADSL2+M24 Mbit/s3.5 Mbit/s

ഇതു കൂടി കാണുക

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ