എഴുത്താണി വളയൻ

പശ്ചിമഘട്ടത്തിൽ ചിക്മംഗ്ലൂർ മുതൽ അഗസ്ത്യകൂടം വരെ കണ്ടുവരുന്ന ഒരിനം പവിഴപ്പാമ്പാണ് എഴുത്താണിവളയൻ (ശാസ്ത്രീയനാമം: Calliophis bibroni). ഇംഗ്ലീഷിൽ ബിബ്റോൺസ് കോറൽ സ്നേക് എന്നും അറിയപ്പെടുന്നു. തദ്ദേശീയ ഇനമാണിവ.[4]

Calliophis bibroni
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain:Eukaryota
കിങ്ഡം:Animalia
Phylum:കോർഡേറ്റ
Class:Reptilia
Order:Squamata
Suborder:Serpentes
Family:Elapidae
Genus:Calliophis
Species:
C. bibroni
Binomial name
Calliophis bibroni
(Jan, 1858)
Synonyms
  • Elaps bibroni Jan, 1858
  • Elaps ceracinus Beddome, 1864
  • Callophis [sic] ceracinus
    — Beddome, 1867
  • Callophis [sic] bibronii
    Boulenger, 1890
  • Calliophis bibroni — Slowinski, Boundy & Lawson, 2001[2][3]

വിവരണം

50 മുതൽ 88 സെന്റീമീറ്റർ വരെ നീളം വയ്ക്കുന്നു. വളർച്ചയെത്തിയ പാമ്പുകൾക്കു കറുപ്പുനിറം കലർന്ന് ബ്രൗൺ നിറത്തിലുള്ള വളയങ്ങളുണ്ട്. അടിഭാഗത്തായി ഓറഞ്ച് നിറം കാണപ്പെടുന്നു. തലയുടെ ഭാഗം വട്ടത്തിലായിരിക്കും.[4]

1858-ൽ ഫ്രഞ്ച് സുവോളജിസ്റ്റ് ഗബ്രിയേൽ ബിബ്റോൺസ് ആണ് ഈ ഇനം പാമ്പിനെ ആദ്യമായി കണ്ടെത്തിയത്. ഏതെങ്കിലും ജീവി ആക്രമിക്കാൻ വരുമ്പോൾ തല ഉടലിന് അടിയിൽ താഴ്ത്തി വാൽചുരുട്ടി കിടക്കുന്നു. മണ്ണിനടിയിലും കാട്ടിലെ ഇലക്കൂടുകളുടെ അടിയിലുമാണ് കൂടുതൽ സമയവും വസിക്കുന്നത്. മഴ കൂടുതലുള്ളപ്പോൾ പുറത്തിറങ്ങി സഞ്ചരിക്കുന്നു. രാത്രികാലങ്ങളിലാണ് ഇര തേടി സഞ്ചരിക്കുന്നത്. ചെറുപാമ്പുകളേയും തവളകളേയും പ്രധാനമായി ഭക്ഷണമാക്കുന്നു.[4]

[4]

"https:https://www.search.com.vn/wiki/index.php?lang=ml&q=എഴുത്താണി_വളയൻ&oldid=3784875" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ