എല്ലോറ ഗുഹകൾ

(എല്ലോറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ നിന്നും 30 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരു ചരിത്രസ്മാരകമാണ്‌ എല്ലോറ ഗുഹകൾ (മറാഠി: वेरूळ). രാഷ്ട്രകൂടരാണ്‌ ഇത് നിർമ്മിച്ചത്. പുരാതനഗുഹാക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ എല്ലോറയെ യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ ‍ കൂട്ടത്തിൽ 1983-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്[4][5]. ഇന്ത്യൻ ഗുഹാശില്പകലയുടെ ഉത്തമോദാഹരണമായി എല്ലോറ കണക്കാക്കപ്പെടുന്നു.

എല്ലോറ ഗുഹകൾ
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്ത്യ Edit this on Wikidata[1]
Includesകൈലാസനാഥക്ഷേത്രം Edit this on Wikidata[2]
മാനദണ്ഡം(i)(iii)(vi)[3]
അവലംബംb 243
നിർദ്ദേശാങ്കം20°01′35″N 75°10′45″E / 20.0264°N 75.1792°E / 20.0264; 75.1792
രേഖപ്പെടുത്തിയത്1983 (7th വിഭാഗം)

അഞ്ചാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ നിർമ്മിച്ച ബുദ്ധ, ഹിന്ദു, ജൈന ഗുഹാക്ഷേത്രങ്ങളും വിഹാരങ്ങളുമാണ്‌ ഇവിടെയുള്ള മുപ്പത്തിനാല്‌‍ ഗുഹകളിലുള്ളത്. ചരണാദ്രി കുന്നുകളുടെ ചെങ്കുത്തായ ഭാഗം തുരന്നാണ്‌ ഇവ നിർമ്മിച്ചിരിക്കുന്നത്. 34 ഗുഹകളിൽ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ളവ ബുദ്ധമതക്ഷേത്രങ്ങളും അടുത്ത പതിനേഴെണ്ണം (അതായത് 13 മുതൽ 29 വരെ) ഹിന്ദുക്ഷേത്രങ്ങളും, തുടർന്നുള്ള അഞ്ചെണ്ണം ജൈനരുടേതുമാണ്‌.

കൈലാസനാഥക്ഷേത്രം

എല്ലോറയിലെ എടുത്തുപറയത്തക്കതായ ഒരു ക്ഷേത്രമാണ്‌ പതിനാറാമത് ഗുഹയിലുള്ള കൈലാസനാഥക്ഷേത്രം. എട്ടാം നൂറ്റാണ്ടിലാണ്‌ ഇത് പണി തീർത്തിരിക്കുന്നത്. ഇതിനേക്കാൾ മഹത്തായ ഒരു കലാശില്പ്പം ഇന്ത്യയിൽ ഉണ്ടാക്കിയിട്ടില്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

ചിത്രശാല

ഇതും കാണുക

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=എല്ലോറ_ഗുഹകൾ&oldid=4087337" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ