എലിസബത്ത് ബിബെസ്കോ

എലിസബത്ത് ലൂസി, പ്രിൻസസ് ബിബെസ്കോ (മുമ്പ്, അസ്ക്വിത്ത്; ജീവിതകാലം: 26 ഫെബ്രുവരി 1897 - 7 ഏപ്രിൽ 1945) ഒരു ഇംഗ്ലീഷ് എഴുത്തുകാരിയും വരണ്യേവർഗ്ഗസമൂഹത്തിലെ പ്രമുഖാംഗവുമായിരുന്നു. ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മകളും റൊമാനിയൻ രാജകുമാരന്റെ ഭാര്യയുമായിരുന്നു അവർ. 1921 നും 1940 നും ഇടയിൽ ഒരു എഴുത്തുകാരിയെന്ന നിലയിൽ സജീവയായിരുന്ന അവർ ബ്രിട്ടീഷ് ഉന്നത സമൂഹത്തിലെ തന്റെ അനുഭവങ്ങൾ തന്റെ കൃതിയിലൂടെ വരച്ചുകാട്ടി. എലിസബത്ത് ബോവന്റെ ആമുഖത്തോടെ 1951-ൽ ഹെവൻ എന്ന പേരിൽ അവളുടെ കഥകളുടെയും കവിതകളുടെയും പഴഞ്ചൊല്ലുകളുടെയും ഒരു ശേഖരം മരണാനന്തരം പ്രസിദ്ധീകരിച്ചിരുന്നു.

Elizabeth Bibesco, circa 1919

ജീവിതരേഖ

എലിസബത്ത് ഷാർലറ്റ് ലൂസി, എച്ച്. എച്ച്. അസ്ക്വിത്തിന്റെയും (ബ്രിട്ടീഷ് പ്രധാനമന്ത്രി, 1908-1916) അദ്ദേഹത്തിന്റെ രണ്ടാമത്തെ പത്നി മാർഗോട്ട് ടെന്നാന്റിന്റേയും ആദ്യ കുട്ടിയായിരുന്നു. 1920-ൽ മാതാവിന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, അവൾ പ്രായാതീതബുദ്ധിയുള്ള, ക്ഷിപ്രകോപിയായ ഒരു കുട്ടിയായിരുന്നു.[1] പ്രധാനമന്ത്രിയുടെ മകളായ ജീവിതം ചെറുപ്രായത്തിൽ തന്നെ അവളെ ജനങ്ങളുടെ ശ്രദ്ധയിൽ പെടുത്തി.

അവലംബം


🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ