എനിയോള ബാഡ്‌മസ്

നൈജീരിയൻ ചലച്ചിത്ര നടി

നൈജീരിയൻ ചലച്ചിത്ര നടിയാണ് എനിയോള ബാഡ്മസ്[1](ജനനം: സെപ്റ്റംബർ 7, 1983) [2]. 2008-ൽ ജെനിഫ എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് അവർ ശ്രദ്ധേയയായത്.[3]

എനിയോള ബാഡ്‌മസ്
എനിയോള ബാഡ്‌മസ് 2014 ൽ.
ജനനം (1983-09-07) സെപ്റ്റംബർ 7, 1983  (40 വയസ്സ്)
ഇജെബു ഓഡെ, ഓഗൺ സ്റ്റേറ്റ്, നൈജീരിയ
ദേശീയതനൈജീരിയൻ
കലാലയം
  • University of Ibadan
  • Lagos State University
തൊഴിൽ
  • film actress
  • radio personality
സജീവ കാലം2000–2020
അറിയപ്പെടുന്നത്Jenifa and Omo Ghetto

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

നൈജീരിയയിലെ ലാഗോസ് എന്ന സ്ഥലത്താണ് എനിയോള ജനിച്ചത്. ഇജെബു ഓഡെയിലാണ് അവരുടെ പ്രാഥമിക വിദ്യാഭ്യാസവും, സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കിയത്.[4]അവർ ഇബാദാൻ സർവകലാശാലയിൽ തിയേറ്റർ ആർട്സ് പഠിക്കുകയും തുടർന്ന് ലാഗോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എംഎസ്‌സി ബിരുദം നേടുകയും ചെയ്തു.[5]

കരിയർ

എനിയോളയുടെ അഭിനയജീവിതം 2000 മുതൽ 2008 വരെ ആയിരുന്നു. ജെനിഫ, ഓമോ ഗെട്ടോ എന്നീ രണ്ട് യൊറുബ ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ തന്നെ അവർ അംഗീകാരം നേടി.[6] നൈജീരിയയിലെ വിനോദ വ്യവസായത്തിലെ ഉയർച്ചയ്ക്ക് രണ്ട് സിനിമകളും നിർണായകമായിരുന്നു. അതിനുശേഷം നിരവധി യൊറൂബ, ഇംഗ്ലീഷ് എന്നീ ഭാഷാ ചിത്രങ്ങളിലെ നായികയും സഹനടിയും ആയി അവർ അഭിനയിച്ചു.[7][8]

മരണ കിംവദന്തി

2020 ഒക്ടോബർ 20 ന് #EndSARS പ്രതിഷേധക്കാരുടെ ലെക്കി കൂട്ടക്കൊലയിൽ എനിയോളയ്ക്ക് വെടിയേറ്റതായി അഭ്യൂഹമുണ്ടായിരുന്നു.[9]എന്നിരുന്നാലും, അവർ മരിച്ചുവെന്ന അഭ്യൂഹം തള്ളിക്കളഞ്ഞു. പ്രതിഷേധ വേളയിൽ താൻ ഹാജരായിരുന്നില്ലെന്നും പിന്നീട് അവർ പറയുകയുണ്ടായി.[10]

ഫിലിമോഗ്രാഫി

  • ജെനിഫ
  • ആഞ്ചലീന
  • വില്ലേജ് ബേബ്സ്
  • ഒറെക്കെ ടെമി
  • ബ്ലാക്ക്ബെറി ബേബ്സ്
  • മിസ്റ്റർ & മിസ്സിസ് ഇബു
  • വിക്കെഡ് സ്റ്റെപ്-മദർ
  • ചൈൽഡ് സെല്ലെർ[11]
  • അദുൻ ഇവുറോ
  • വിസ ലോട്ടറി
  • ഓജുക്വു ദി വാർ ലോർഡ്
  • പോലീസ് അക്കാദമി
  • നോട്ട് മൈ ക്വീൻ
  • ബാറ്റിൽ ഫോർ ജസ്റ്റിസ്
  • മിസ് ഫാഷൻ
  • ഈഫ
  • ഒമോ ഏസു
  • " ബ്ലാക്ക് വാൾ"
  • ഗെട്ടോബ്രെഡ്
  • ഹൗസ്ഹെൽപ്
  • കർമ്മ
  • ബിഗ് ഓഫർ
  • ജെനിഫ
  • ഒമോ-ഗെട്ടോ
  • ദാലുച്ചി
  • ഫങ്കെ
  • മിറക്കിൾ
  • ദി സ്പെൽ
  • ഓഷപ്രപ്ര

അവലംബം

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=എനിയോള_ബാഡ്‌മസ്&oldid=3802084" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ