എഡ്യുസാറ്റ്


വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ഇന്ത്യയുടെ തദ്ദേശനിർമ്മിത ഉപഗ്രമാണ്‌ ജിസാറ്റ്-3 (എഡ്യുസാറ്റ്) (EDUSAT).2004 സപ്തംബർ 20 തിങ്കളാഴ്ച 4.01നാണ് എഡ്യുസാറ്റ് വിക്ഷേപിച്ചത്. 4.18ഓടെ ഉപഗ്രഹം ഭൂസ്ഥിര ഭ്രമണ പഥത്തിലെത്തിച്ചു. വിദ്യാഭ്യാസമേഖലക്ക് മാത്രമായി ഉദ്ദേശിച്ചുള്ള ഭാരതത്തിന്റെ ആദ്യ ഉപഗ്രഹമാണിത്. ഉപഗ്രഹ വിക്ഷേപണ പേടകമായ ജിഎസ്എൽവി-എഫ്-01 ശ്രീഹരികോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഈ ഉപഗ്രഹം വിക്ഷേപിച്ചത്.

ജിസാറ്റ്-3 (എഡ്യുസാറ്റ്)
സംഘടനഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ
പ്രധാന ഉപയോക്താക്കൾISRO Satellite Centre, Space Applications Centre
ഉപയോഗലക്ഷ്യംവാർത്താവിനിമയ ഉപഗ്രഹം
വിക്ഷേപണ തീയതി20 September 2004
10:31:00 UTC[1]
വിക്ഷേപണ വാഹനംGSLV F01
വിക്ഷേപണസ്ഥലംസതീശ് ധവൻ ബഹിരാകാശ കേന്ദ്രം FLP
Ceased operations30 September 2010 (2010-10-01)[2]
COSPAR ID2004-036A
Homepagehttp://www.isro.org/Edusat/
പിണ്ഡം1,950 kilograms (4,300 lb)
പവർ2040 W from solar panels
ബാറ്ററി24 Ah Ni-Mh
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ
Reference systemGeocentric
ഭ്രമണപഥംഭൗമകേന്ദ്ര ഭ്രമണപഥം
Inclination
Apoapsis35,802 kilometres (22,246 mi)
Periapsis35,770 kilometres (22,230 mi)
Orbital period1436.06 minutes
Longitude74° East

പ്രത്യേകതകൾ

1950 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണിത്. പൂർണമായും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ളതാണ് എഡ്യുസാറ്റ്. ഉപഗ്രഹാധിഷ്ഠിതമായ ഒരു വിദൂര വിദ്യാഭ്യാസ സംവിധാനത്തിന് വേണ്ടി ഏഴ് വർഷത്തെ പ്രയത്നഫലമായാണ് എഡ്യുസാറ്റിന് രൂപം നൽകിയത്. കല്പന-1, ഇൻസാറ്റ്-3സി എന്നീ ഉപഗ്രഹങ്ങളോടൊപ്പമാണ് എഡ്യുസാറ്റ് ജിയോസിക്രോണസ് ട്രാൻസ്ഫർ ഓർബിറ്റിൽ (ജിടിഒ) സ്ഥിതിചെയ്യുക.

വിക്റ്റേഴ്സ് പ്രോഗ്രാം

എഡ്യുസാറ്റ് വഴി രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും നേരിട്ട് വിദ്യാഭ്യാസം എത്തിക്കുവാൻ വേണ്ടി വിഭാവനം ചെയ്തിരിക്കുന്ന ഒരു പദ്ധതിയാണ്‌ വിക്ടേർസ് പ്രോഗ്രാം (വെർസറ്റയിൽ ഐ സി ടി എനേബിൾഡ് റിസോർസ് ഫോർ സ്റ്റുഡന്റ്സ്). പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൾ കലാം 2005 ജൂലൈ 28-ന്‌ നിർവ്വഹിച്ചു. ഈ പദ്ധതി മൂലം രാജ്യത്തെ പ്രമുഖ എഞ്ചിനീയറിങ്ങ് കലാലയങ്ങൾ തമ്മിൽ ബന്ധിപ്പിക്കപ്പെടുകയും ഉപഗ്രഹാധിഷ്ഠിതമായ ഒരു വിദൂര വിദ്യാഭ്യാസം നടത്തുകയും ചെയ്യാം.[3] പ്രമുഖ ആശുപത്രികളിൽ ടെലി മെഡിസിൻ സം‌വിധാനം എർപപെടുത്താനും ഈ ഉപഗ്രഹത്തിനു സാധിക്കുംhttp://victers.itschool.gov.in/

കൂടുതൽ അറിവിന്‌

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=എഡ്യുസാറ്റ്&oldid=3784840" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ