എം.ജെ. സ്ക്ലീഡൻ

ജർമൻ സസ്യശാസ്ത്രജ്ഞൻ

കോശസിദ്ധാന്തം ആവിഷ്കരിക്കുന്നതിൽ തിയോഡർ ഷ്വാനോടും റുഡോൾഫ് വിർഷോവിനോടുമൊപ്പം പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എം.ജെ. ഷ്ളീഡൻ. ഇദ്ദേഹം Contributions to Phytogenesis എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്. ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം സ്വാഗതം ചെയ്യുന്നതിലും സ്വീകരിക്കുന്നതിലും ഇദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. സസ്യകോശത്തെ മുൻനിർത്തിയുള്ള പഠനങ്ങളും നിരീക്ഷണങ്ങളും പ്രാധാന്യമേറിയതാണ്. [1]സസ്യകോശങ്ങളുടെ യഥാർഥത്തിലുള്ള വിശദീകരണം നടത്തിയത് എം. ജെ. ഷ്ളീഡനായിരുന്നു. സസ്യശരീരം കോശനിർമ്മിതമാണെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചതും ഷ്ളീഡനാണ്.

മത്തിയാസ് ജേക്കബ് ഷ്ളീഡൻ
ജനനം(1804-04-05)5 ഏപ്രിൽ 1804
മരണം23 ജൂൺ 1881(1881-06-23) (പ്രായം 77)
Frankfurt am Main, ജർമ്മൻ സാമ്രാജ്യം
ദേശീയതജർമ്മൻ
കലാലയംHeidelberg
അറിയപ്പെടുന്നത്കോശസിദ്ധാന്തം
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംസസ്യശാസ്ത്രം
സ്ഥാപനങ്ങൾUniversity of Jena, University of Dorpat
രചയിതാവ് abbrev. (botany)Schleid.

ജീവിതരേഖ

1804 ഏപ്രിൽ 5നു ജർമ്മനിയിലെ ഹാംബർഗിലായിരുന്നു ജനനം. ഹീഡൽബർഗ് യൂണിവേഴ്സിറ്റിയിൽ 1824-1827 ൽ നിയമപഠനം നടത്തി പ്രാക്ടീസ് ചെയ്തെങ്കിലും 1832 ൽ ഗോട്ടിങ്ഗൻ യൂണിവേഴ്സിറ്റിയിൽ പ്രകൃതിശാസ്ത്രം പഠിക്കാൻ തീരുമാനിച്ചു. ബർലിനിലെ ജൊഹാനസ് മുള്ളർ ലബോറട്ടറിയിൽ തിയോഡോർ ഷ്വാനിനോടൊപ്പം പ്രവർത്തിച്ചു. 1839 ൽ യൂണിവേഴ്സിറ്റി ഓഫ് ജെനായിൽ നിന്ന് ഡോക്ടറൽ ബിരുദം നേടി. 1842 ൽ പ്രിൻസിപ്പിൾസ് ഓഫ് സയന്റിഫിക് ബോട്ടണി അഥവാ ബോട്ടണി ആസ് ആൻ ഇൻഡക്ടീവ് സയൻസ് എന്ന പുസ്തകം രചിച്ചു.[2] 23 ജൂൺ 1881 ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് ആം മെയിനിൽ അദ്ദേഹം അന്തരിച്ചു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=എം.ജെ._സ്ക്ലീഡൻ&oldid=3938998" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ