എം.കെ. ശങ്കരൻ നമ്പൂതിരി

മലയാളിയായ ചലച്ചിത്രപിന്നണിഗായകനും കർണാടക ശാസ്ത്രീയസംഗീതജ്ഞനുമാണ് എം.കെ. ശങ്കരൻ നമ്പൂതിരി (ജനനം: 1971).

Sankaran Namboodiri
ശങ്കരൻ നമ്പൂതിരി
ശങ്കരൻ നമ്പൂതിരി
പശ്ചാത്തല വിവരങ്ങൾ
ജനനംപെരുമ്പാവൂർ
ഉത്ഭവംകൊച്ചി
വിഭാഗങ്ങൾകർണാടക ശാസ്ത്രീയസംഗീതം, ചലച്ചിത്രപിന്നണി
തൊഴിൽ(കൾ)ഗായകൻ
വർഷങ്ങളായി സജീവം1980-present

ജീവിതരേഖ

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ കഥകളി നടനും ഗായകനുമായ കൃഷ്ണൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും ഇളയ മകനായി 1971-ൽ ജനിച്ചു. ചെറിയ കൃഷ്ണൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി എന്നിവരാണ് സഹോദരന്മാർ. ബാലപ്രതിഭയെന്ന നിലയിൽ കുട്ടിക്കാലത്തേ സംഗീത രംഗത്ത് സജീവമായി. 1982 മുതൽ 85 വരെ നാലു വർഷം തുടർച്ചയായി കേരള സ്കൂൾ കലോത്സവത്തിൽ കർണാടക സംഗീത മത്സരത്തിൽ വിജയിയായിരുന്നു. മഹാത്മാഗാന്ധി സർവകലാശാല കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. സംഗീതത്തിൽ ബിരുദാനന്ദര ബിരുദം നേടി.[1]

പെരുമ്പാവൂർ രവീന്ദ്രനാഥ്, ടി.വി. ഗോപാലകൃഷ്ണൻ, മാവേലിക്കര ആർ. പ്രഭാകര വർമ്മ, പാലക്കാട് കെ.വി. നാരായണ സ്വാമി എന്നിവരുടെ പക്കൽ സംഗീതം അഭ്യസിച്ചു. പതിനൊന്ന് വയസ്സു മുതൽ കച്ചേരികൾ അവതരിപ്പിച്ചു തുടങ്ങി.

ചലച്ചിത്രഗാനങ്ങൾ

വർഷംഗാനംചിത്രംസംഗീതം
2006കഥകളി പദംവടക്കും നാഥൻരവീന്ദ്രൻ
2006ചക്കനി രാജ ...മധുചന്ദ്രലേഖഎം. ജയചന്ദ്രൻ
2007അഴകാർന്ന ...കനക സിംഹാസനംഎം. ജയചന്ദ്രൻ
2007ചിറ്റാറ്റിൻ കാവിൽ ...നിവേദ്യംഎം. ജയചന്ദ്രൻ
2007പാൽകടലിലുയരും പരമാനന്ദമേറോമിയോഅലക്സ് പോൾ
2008വിധിയിൽസ്വർണ്ണംമോഹൻ സിതാര
2012സൊഗസുഗാനീരാജനംത്യാഗരാജ

പുരസ്കാരങ്ങൾ

  • കേരള സംഗീത നാടക അക്കാദമി കലാശ്രീ പുരസ്‌കാരം (2013)[2]
  • യുവകലാഭാരതി പുരസ്കാരം

അവലംബം

അധിക വായനയ്ക്ക്

പുറം കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ