എംബബാനി

സ്വാസിലാന്റിലെ ഏറ്റവും വലിയ നഗരവും ആ രാജ്യത്തിന്റെ തലസ്ഥാനവും ആകുന്നു എംബബാനി (/(əm)bɑˈbɑn(i)/, Swati: ÉMbábáne). 94,874 (2010) ജനസംഖ്യയുള്ള ഈ നഗരം, എംസിംബ പർവ്വതത്തിലൂടൊഴുകുന്ന എംബബാനി നദിയുടെയും അതിന്റെ പോഷകനദിയായ പോളിഞ്ജാനെ നദിയുടെയും അടുത്തു സ്ഥിതിചെയ്യുന്നു. ഹോഹോ പ്രദേശത്താണിതു സ്ഥിതിചെയ്യുന്നത്. 1243 മീറ്റർ ആണ് സമുദ്രനിരപ്പിൽ നിന്നും ഈ പ്രദേശത്തിന്റെ ഉയരം. [1]

എംബബാനി
A street in downtown Mbabane
A street in downtown Mbabane
എംബബാനി is located in Eswatini
എംബബാനി
എംബബാനി
Location of Mbabane in Swaziland.
Coordinates: 26°19′S 31°08′E / 26.317°S 31.133°E / -26.317; 31.133
Country Swaziland
DistrictHhohho
Founded1902
വിസ്തീർണ്ണം
 • ആകെ150 ച.കി.മീ.(60 ച മൈ)
ഉയരം
1,243 മീ(4,078 അടി)
ജനസംഖ്യ
 (2010)
 • ആകെ94,874
 • ജനസാന്ദ്രത630/ച.കി.മീ.(1,600/ച മൈ)
Postal code
H100
വെബ്സൈറ്റ്www.mbabane.org.sz

ചരിത്രം

1902ൽ ഈ രാജ്യത്തിന്റെ ഭരണകേന്ദ്രം ബ്രെമേഴ്സ് ഡ്രോപ്പിൽനിന്നും ഇങ്ങോട്ടുമാറ്റി. ഈ പ്രദേശത്തിനു എംബബാനി എന്നു വിളിക്കാൻ കാരണം ബ്രിട്ടിഷുകാർ ഈ പ്രദേശത്തെത്തിയപ്പോൾ ഈ പ്രദേശം ഭരിച്ചിരുന്ന എംബബാനി കുനീനിയുടെ പേരിൽനിന്നാണ്. Website www.mbabane.org.sz Archived 2016-08-26 at the Wayback Machine.

സാമ്പത്തികം

ദക്ഷിണാഫ്രിക്കയുടെ അതിർത്തി പങ്കിടുന്ന ഈ പ്രദേശത്തെ പ്രധാന ഭാഷ സ്വാസി ആണ്. എന്നാൽ ഇംഗ്ലിഷ് വ്യാപകമായി ഉപയോഗിച്ചുവരുന്നു. എംബബാനിയും സ്വാസിലാന്റ് പൊതുവേയും വിനോദസഞ്ചാരം, പഞ്ചസാര കയറ്റുമതി എന്നിവയിൽനിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നു. ചുറ്റുപാടുമുള്ള പ്രദേശങ്ങളുടെ വാണിജ്യകേന്ദ്രമാണ് ഈ പ്രദേശം. അടുത്തായി ഇരുമ്പും ടിന്നും കുഴിച്ചെടുക്കുന്നുണ്ട്. ചെറുവ്യവസായങ്ങൾക്കായി മറ്റു രണ്ടുപ്രദേശങ്ങൾ ഇവിടെയുണ്ട്.

വിദ്യാഭ്യാസവും സംസ്കാരവും

എംബബാനി ദക്ഷിണാഫ്രിക്കയുടെ വാട്ടർഫോഡ് കംഹ്ലാബ യുണൈറ്റഡ് വേൾഡ് കോളിജിന്റെ കേന്ദ്രം ഇവിടെയാണ്. സ്വാസിലാന്റ്് സർവ്വകലാശാല, ലിംകോക്ക്‌വിങ് സാങ്കേതികസർവ്വകലാശാല എന്നിവയും ഇവിടെയുണ്ട്. ഇൻഡിൻഗിൽസി ആർട്ട് ഗാലറി ഇവിടെയുണ്ട്. സ്വാസിലാന്റിലെ സാംസ്കാരിക കേന്ദ്രവും പ്രദർശനശാലയും ഈ ആർട്ട് ഗാലറിയാണ്.[2]

ഭൂമിശാസ്ത്രവും കാലാവസ്ഥയും

എംബബാനി, എംബബാനി നദിയുടെയും അതിന്റെ പോഷകനദിയായ പോളിഞ്ജാനെ നദിയുടെയും അടുത്തു സ്ഥിതിചെയ്യുന്നു.ഹോഹോ പ്രദേശത്താണിതു സ്ഥിതിചെയ്യുന്നത്.

ഉയരത്തിൽ കിടക്കുന്നതിനാൽ മിതശീതോഷ്ണ പരവ്വതപ്രദേശമാണ്. മഞ്ഞുമൂടുക അപൂർവ്വമാണ്. 1900നു ശേഷം 3 പ്രാവശ്യം ഈ പ്രദേശത്തു മഞ്ഞുമൂടിയിട്ടുണ്ട്. ശരാശരി താപനില11 °C (52 °F) ആണ്. [3]

എംബബാനി പ്രദേശത്തെ കാലാവസ്ഥ
മാസംജനുഫെബ്രുമാർഏപ്രിമേയ്ജൂൺജൂലൈഓഗസെപ്ഒക്നവംഡിസംവർഷം
ശരാശരി കൂടിയ °C (°F)24.9
(76.8)
24.5
(76.1)
24.1
(75.4)
22.6
(72.7)
21.4
(70.5)
19.3
(66.7)
19.8
(67.6)
21.3
(70.3)
23.2
(73.8)
22.8
(73)
22.5
(72.5)
23.7
(74.7)
22.5
(72.5)
ശരാശരി താഴ്ന്ന °C (°F)14.9
(58.8)
14.5
(58.1)
13.4
(56.1)
11.0
(51.8)
7.9
(46.2)
4.7
(40.5)
4.6
(40.3)
6.6
(43.9)
9.5
(49.1)
11.3
(52.3)
12.9
(55.2)
14.2
(57.6)
10.5
(50.9)
വർഷപാതം mm (inches)253.2
(9.969)
224.6
(8.843)
151.6
(5.969)
87.9
(3.461)
33.8
(1.331)
19.4
(0.764)
20.1
(0.791)
35.1
(1.382)
69.4
(2.732)
141.9
(5.587)
197.8
(7.787)
206.9
(8.146)
1,441.7
(56.76)
ശരാ. മഴ ദിവസങ്ങൾ 16.914.313.89.85.12.83.16.59.214.917.016.5129.9
ഉറവിടം: World Meteorological Organization[4]
View of Mbabane
Portable market hut in Mbabane, 1979

അന്താരാഷ്ട്രീയ ബന്ധങ്ങൾ

ഇരട്ട പട്ടണങ്ങൾ – സഹോദര നഗരങ്ങൾ

അവലംബം

ഗ്രന്ഥസൂചി

  • Paul Tiyambe Zeleza; Dickson Eyoh, eds. (2003). "Mbabane, Swaziland". Encyclopedia of Twentieth-Century African History. Routledge. ISBN 0415234794.

26°19′S 31°08′E / 26.317°S 31.133°E / -26.317; 31.133

"https:https://www.search.com.vn/wiki/index.php?lang=ml&q=എംബബാനി&oldid=3812299" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ