ഇർവിൻ–ഗാസ് സിൻഡ്രോം

തിമിര ശസ്ത്രക്രിയയ്ക്കുശേഷം കാഴ്ച നഷ്ടപ്പെടാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് സ്യൂഡോഫാകിക് സിസ്റ്റോയ്ഡ് മാക്കുലാർ എഡിമ അല്ലെങ്കിൽ പോസ്റ്റ്കാറ്ററാക്റ്റ് സിഎംഇ എന്നീ പേരുകളിലും അറിയപ്പെടുന്ന ഇർവിൻ–ഗാസ് സിൻഡ്രോം.[1][2] എസ്. റോഡ്‌മാൻ ഇർവിൻ [3][4], ജെ. ഡൊണാൾഡ് എം. ഗാസ് എന്നിവരുടെ ബഹുമാനാർത്ഥമാണ് സിൻഡ്രോം നാമകരണം ചെയ്യപ്പെട്ടത്.[5]

Irvine–Gass Syndrome
മറ്റ് പേരുകൾPseudophakic cystoid macular edema, Postcataract CME
സ്പെഷ്യാലിറ്റിOphthalmology

പഴയ തരത്തിലുള്ള തിമിര ശസ്ത്രക്രിയയിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. അതിൽ 20-60% രോഗികളിൽ പോസ്റ്റ്കാറ്ററാക്റ്റ് സി‌എം‌ഇ സംഭവിക്കാനിടയുണ്ട്, [6] എന്നാൽ ആധുനിക തിമിര ശസ്ത്രക്രിയയിലൂടെ, ഇർവിൻ-ഗ്യാസ് സിൻഡ്രോം സംഭവിക്കുന്നത് ഗണ്യമായി കുറഞ്ഞു.[7]

തിമിരത്തിനുള്ള ചികിത്സയായി ലെൻസിനെ മാറ്റിസ്ഥാപിക്കുന്നത് സ്യൂഡോഫാകിക് മാക്കുലാർ എഡിമയ്ക്ക് കാരണമാകും. ('സ്യൂഡോഫാകിയ' എന്നാൽ 'റീപ്ലേസ്‌മെന്റ് ലെൻസ്' എന്നാണ് അർത്ഥമാക്കുന്നത്) ഇതിൽ ഉൾപ്പെടുന്ന ശസ്ത്രക്രിയ ചിലപ്പോൾ റെറ്റിനയെ (കണ്ണിന്റെ മറ്റ് ഭാഗങ്ങൾ) പ്രകോപിപ്പിക്കും, ഇത് റെറ്റിനയിലെ കാപ്പിലറികൾ വിഘടിച്ച് റെറ്റിനയിലേക്ക് ദ്രാവകം ഒഴുക്കുന്നു. ആധുനിക ലെൻസ് മാറ്റിസ്ഥാപിക്കൽ സാങ്കേതിക വിദ്യകൾ കാരണം ഇത് ഇന്ന് വളരെ കുറവാണ്.

അവലംബം

പുറം കണ്ണികൾ

Classification
External resources
🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾമുഹറംവൈക്കം മുഹമ്മദ് ബഷീർഎം. മണികുമാരനാശാൻമുകേഷ് അംബാനിതുഞ്ചത്തെഴുത്തച്ഛൻഅംബിക (നടി)കുഞ്ചൻ നമ്പ്യാർമലയാളം അക്ഷരമാലചാന്ദ്രദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംമലയാളംമമ്പുറം സയ്യിദ് അലവി തങ്ങൾകഥകളിപ്രാചീനകവിത്രയംകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംരാമായണംമഹാത്മാ ഗാന്ധിഒ.എൻ.വി. കുറുപ്പ്ചന്ദ്രൻനാഷണൽ സർവ്വീസ് സ്കീംമഞ്ഞപ്പിത്തംകേരളംശ്രീനാരായണഗുരുമുഹമ്മദ്കർമ്മല മാതാവ്ഇന്ത്യയുടെ ഭരണഘടനദശപുഷ്‌പങ്ങൾസുഗതകുമാരിലൈംഗികബന്ധംഅനിൽ അംബാനിഅൽഫോൻസാമ്മ