ഇലത്താളം

കേരളത്തിന്റെ തനതായ ഒരു വാദ്യോപകരണമാണ് ഇലത്താളം അഥവാ കൈമണി

കേരളത്തിന്റെ തനതായ ഒരു വാദ്യോപകരണമാണ് ഇലത്താളം അഥവാ കൈമണി.[1] കേരളത്തിലെ അനുഷ്ഠാനകലകളിൽ ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണിത്. പതിനെട്ടു വാദ്യങ്ങളിൽ ഒന്നാണ് ഇലത്താളം. ചെണ്ട, മദ്ദളം, തിമില എന്നീ വാദ്യോപകരണങ്ങൾക്കൊപ്പം ഇലത്താളം ഉപയോഗിച്ചുവരുന്നു. ഓടു കൊണ്ട് വൃത്താകൃതിയിൽ വാർത്തുണ്ടാക്കുന്ന ഒരുതരം ഘന വാദ്യമാണ് ഇത്. ഏകദേശം രണ്ടു കിലോ ഭാരമുണ്ടാവും. ഇലത്താളത്തിന്റെ ചെറിയ രൂപം മാർഗ്ഗംകളി പോലുള്ള രംഗകലകളിൽ ഉപയോഗിക്കുന്നുണ്ട്.

ഇലത്താളത്തിൻറെ നടുവിലുള്ള കുഴിയിലൂടെ ചരടു കോർത്ത് വളയങ്ങൾ ചരടിൽ പിടിപ്പിക്കും. രണ്ടിലത്താളങ്ങളുടെയും ചരടുകൾ കൈക്കൊണ്ട് ശക്തമായി പിടിച്ച് അവ പരസ്പരം കൂട്ടി മുട്ടിച്ചാണ് താളം സൃഷ്ടിക്കുന്നത്.ക്ഷേത്ര വാദ്യങ്ങളിൽ പ്രഥമ സ്ഥാനം ഇലത്താളത്തിനുണ്ട്.[അവലംബം ആവശ്യമാണ്] ഇതോടൊപ്പം മറ്റു കലകൾക്കും ഇലത്താളം ഉപയോഗിക്കും. കഥകളി പോലുള്ള കേരളത്തിലെ ക്ഷേത്രകലകളിൽ ഇലത്താളം ഒരു അവിഭാജ്യ ഘടകമാണ്. തായമ്പകയിലും മറ്റു ചെണ്ടമേളങ്ങളിലും, പഞ്ചവാദ്യത്തിലും മേളക്കൊഴുപ്പിനു വേണ്ടി ഇലത്താളം ഉപയോഗിച്ചു വരുന്നു.

പേരിന്റെ പിന്നിൽ

താമരയിലയുടെ ആകൃതിയാണ് ഇതിനുള്ളത്. അതുകൊണ്ടാണ് ഇലത്താളം എന്ന പേരുണ്ടായത്.

പ്രസിദ്ധരായ ഇലത്താളം കലാകാരന്മാർ

  • തറയിൽ ശങ്കരപ്പിള്ള

തങ്കുമാരാർ.ചേലക്കര ഉണ്ണികൃഷ്ണൻമണിയാംപറമ്പിൽ മണിചേലക്കര സൂര്യൻ

  • പൂക്കോട് ശശി
  • എം.പി.വിജയന്
  • താഴത്തേടത്ത് മുരളി
  • തലനാട് ഹരി
  • പാഞ്ഞാൾ വേലുക്കുട്ടി

ചിത്രശാല

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഇലത്താളം&oldid=3775546" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ