ഇരുളർ

ദക്ഷിണേന്ത്യയിലെ ദ്രാവിഡ ഗിരിവർഗ ജനതയാണ് ഇരുളർ.മുഖ്യമായി കേരളത്തിലെ പാലക്കാട്ട് ജില്ലയിലും തമിഴ്‌നാടിൻ്റെ വടക്കൻ ജില്ലകളിലും കർണാടക സംസ്ഥാനങ്ങളിലും വസിക്കുന്നു. ‌ [1]. ചെറു മൃഗങ്ങളെ വേട്ടയാടിയും, കൃഷി ചെയ്തുമാണ്‌ ഇവർ ഉപജീവനം ചെയ്തിരുന്നത് [2]. ആദ്യകാലങ്ങളിൽ ഗുഹകളിൽ കഴിഞ്ഞിരുന്ന ഇവർ പിന്നീട് കുടിലുകളിൽ താമസമാക്കി കാട്ടിൽ നിന്നും ഭക്ഷണം തേടിപ്പോന്നിരുന്നതായി കരുതുന്നു.

ഇരുളർ
ഒരുകൂട്ടം ഇരുള പുരുഷന്മാർ, (1871-72).
Total population
25,000
Regions with significant populations
 ഇന്ത്യ
Languages
ഇരുള ഭാഷ
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
സോളിങ്ക, തമിഴർ, യെരുകല

പ്രത്യേകതകൾ

ഉദ്ഭവത്തെയോ പഴയ ഗോത്രങ്ങളെയോപറ്റി അറിവില്ല. ഊരാളർ, ഇരുളിഗർ, അരീലിഗർ, സോളിഗാരുകൾ, ഇല്ലിഗാരുകൾ എന്നീ പേരുകളിൽ ഇവർ അറിയപ്പെടുന്നു.

ഭാഷ

ഇരുളർ അവർക്കിടയിൽ സംസാരിച്ചിരുന്ന ഇരുള ഭാഷ തമിഴിനോടും മലയാളത്തോടും ബന്ധമുള്ള ഒരു ദ്രാവിഡ ഭാഷയാണ്. എന്നാൽ ഇന്ന് ഈ ഭാഷ നാശഭീഷണി നേരിടുന്നു.[3] ഇത് കൂടാതെ ഇരുളർ തമിഴ്, മലയാളം എന്നി പ്രാദേശിക ഭാഷകളും സംസാരിക്കുന്നു.   

ശാരീരിക പ്രത്യേകതകൾ

ഇരുളരിലെ ഒരു പെൺകുട്ടി

കറുത്ത നിറം, നീണ്ട കൈകൾ, ചുരുണ്ട മുടി, ഉന്തിയ താടിയെല്ല്, ചെറിയ മൂക്ക്, ഒത്ത ഉയരം - ഇവയാണ് ഇരുളരുടെ ശാരീരിക സവിശേഷതകൾ. പുരുഷന്മാരും തലമുടി വളർത്തി പിന്നിൽ കെട്ടിവയ്ക്കാറാണ് പതിവ്.

ജീവിതരീതി

കൃഷിനിലം വൃത്തിയാക്കുന്ന ദമ്പതിമാർ

കൃഷിയും നായാട്ടുമാണ് മുഖ്യ തൊഴിലുകൾ. ഭൂസ്വത്തുക്കളുടെ അന്യാധീനപ്പെടൽ മൂലം ഇരുളർ, മറ്റ് ആദിവാസി വിഭാഗങ്ങളെപ്പോലെ, കർഷകത്തൊഴിലാളികളായി മാറിക്കൊണ്ടിരിക്കയാണ്.

ഗോത്ര വ്യവസ്ഥ

ഗോത്ര വ്യവസ്ഥ നിലനിന്നു പോരുന്നു. ഗോത്രത്തലവനായ മൂപ്പനു കീഴിൽ ഭണ്ഡാരി, കുരുത്തല എന്നീ സ്ഥാനികളു്. ഇവർക്ക് യജമാനൻ, ഗാഡൻ എന്നീ പേരുകളാണ് ചിലേടത്ത്. പൂജാരിയെ മണ്ണുക്കാരൻ എന്നു വിളിക്കും. പ്രകൃത്യാരാധന വേരറ്റുപോയിട്ടില്ല. മൃഗബലി നടപ്പു്. ചില ഹൈന്ദവ ദേവന്മാരുടെ ആരാധനയും അതിനോടു ബന്ധപ്പെട്ട ആഘോഷങ്ങളും ഇവർക്കിടയിൽ പ്രചാരത്തിലു്.

ആചാരങ്ങൾ

ഇരുളർ മരുമക്കത്തായക്കാരായിരുന്നു. ഇപ്പോൾ മക്കത്തായക്കാരാണ്. സഹോദരഗോത്രത്തിൽ പെട്ടവർ തമ്മിൽ വിവാഹം പാടില്ല. വിവാഹത്തിന് വരൻ പെൺപണം (പരിയം) കൊടുക്കുന്ന പതിവു്. വധൂപിതാവിന്റെ അഭാവത്തിൽ മൂത്ത സഹോദരൻ പരിയം വാങ്ങും. താലികെട്ടാണ് പ്രധാന ചടങ്ങ്. മൂപ്പൻ താലി എടുത്തു കഴുത്തിൽ വയ്ക്കും, വരൻ കെട്ടും. വിവാഹത്തിനു മുമ്പ് അനുയോജ്യതാപരീക്ഷണം നടപ്പു്. വിവാഹത്തിനു വിശുദ്ധി കല്പിച്ചിട്ടില്ല. വിവാഹമോചനം അനുവദനീയമാണ്. അഭിനയകലയുടെ പ്രാഥമിക ഭാവങ്ങൾ പ്രദർശിപ്പിക്കുന്ന `കരടിയാട്ട'മെന്ന സംഘനൃത്തമാണ് ഇരുളരുടെ മുഖ്യകലാവിശേഷം. മരണം നടന്ന വീട്ടിനു മുന്നിലും നൃത്തവും പാട്ടും പതിവു്. മൃതദേഹം കുഴിച്ചിടുകയും 15 ദിവസം പുല ആചരിക്കുകയും ചെയ്തുവരുന്നു

മണ്ണേനമ്പിലേലയ്യാ

അട്ടപ്പാടിയിലെ ഇരുളരുടെ ഒരു നാടൻ പാട്ടാണിത്.[4] ഈ പാട്ടിലെ വരികൾ താഴെ പറയും പ്രകാരമാണ്.

മണ്ണേനമ്പിലേലയ്യാ മരമിരുക്ക്
മരത്തേനമ്പിലേലയ്യാ മണ്ണിരുക്ക്
മരത്തെനമ്പിലേലയ്യാ കൊമ്പിരുക്ക്
കൊമ്പെനമ്പിലേലയ്യാ ഇലയിരുക്ക്
ഇലയെനമ്പിലേലയ്യാ പുവിരുക്ക്
പുവേനമ്പിലേലയ്യാ കായിരുക്ക്
കായേനമ്പിലേലയ്യാ പഴമിരുക്ക്
പഴത്തേനമ്പിലേലയ്യാ നാമിരുക്ക്
നമ്മേനമ്പിലേലയ്യാ നാടിരുക്ക്.

അവലംബം


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർ• കരവഴി• കരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർ• മലസർ• മലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർ• പതിയർ• ഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ


"https:https://www.search.com.vn/wiki/index.php?lang=ml&q=ഇരുളർ&oldid=3801745" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ