ഇബ്‌നു ഹജറുൽ അസ്ഖലാനി

(ഹിജ്‌റ 773-852, ക്രി: 1372-1448)പൂർണനാമം: അഹ്മദ് ബിൻ അലിയ്യ് ബിൻ മുഹമ്മദ് ബിൻ മുഹമ്മദ് ബിൻ അലിയ്യ് ബിൻ അഹ്മദ്. ജനനവും മരണവും കൈറോവിലായിരുന്നു. ശൈഖുൽ ഇസ്‌ലാം, അമീറുൽ മുഅ്മിനീൻ ഫിൽ ഹദീസ് എന്നീ അപരനാമങ്ങളിൽ അദ്ദേഹം അറിയപ്പെടുന്നു. ചെറുപ്പത്തിൽ പിതാവ് മരണപ്പെട്ടു.[3]

ഇബ്‌നു ഹജറുൽ അസ്ഖലാനി
ജനനം773 A.H. (18 February 1372 A.D.)
മരണം852 A.H. (2 February 1449 A.D.)[1]
കാലഘട്ടംമധ്യകാലഘട്ടം
Regionഈജിപ്ത്
DenominationSunni, Ash'ari
സ്വാധീനിക്കപ്പെട്ടവർ
  • Al-Sakhawi,[2] Zakariyya al-Ansari, Al-Suyuti

പഠനം

ചെറുപ്പത്തിൽ തന്നെ ഖുർആൻ മന:പാഠമാക്കിയ ശേഷം ഹദീസ് പഠനത്തിൽ മുഴുകി. ഹാഫിള് അബുൽ ഫള്‌ല് ഇറാഖി, ഹാഫിള് ഇബ്‌നുൽ മുലഖൻ, അസ്സിറാജുൽ ബൂൽഖീനി, എന്നിവരാണ് കൈറോവിലെ പ്രധാന ഗുരുവര്യർ. ഹദീസും കർമശാസ്ത്രവും ഇവരിൽ നിന്ന് പഠിച്ചു. ഇതിന് പുറമെ ഹദീസ് സമ്പാദനത്തിനായി യമൻ, ഹിജാസ്, തുടങ്ങിയ നാടുകളിലേക്ക് യാത്ര പോയിട്ടുണ്ട്. ഹദീസ്, ഫിഖ്ഹ്, അറബി സാഹിത്യം, പദ്യം, ഹദീസ് നിരൂപണം തുടങ്ങി ഒട്ടേറെ വിജ്ഞാന ശാഖകളിൽ അവഗാഹം നേടിയ അദ്ദേഹം ഹാഫിളുൽ ഇസ്‌ലാം എന്ന അപര നാമത്തിലും അറിയപ്പെട്ടു. [4][5]

രചനകൾ

  • ഫത്ഹുൽബാരി.
  • അൽഇസ്വാബ ഫീതംയീസി സ്വഹാബ
  • തഹ്ദീബുത്തഹ്ദീബ്.
  • തഖ്‌രീബുത്തഹദീബ്.
  • ലിസാനുൽ മീസാൻ.
  • അസ്ബാബുന്നുസൂൽ.
  • തഅ്ജീലുൽമൻഫഅ:ബിരിജാലിൽ അഇമ്മത്തിൽ അർബഅ.
  • ബുലൂഗുൽമറാം മിൻ അദില്ലത്തിൽഅഹ്കാം.
  • തബ്‌സ്വീറുൽ മുൻതബിഹ് ഫീ തഹ്‌രീരിൽ മുശ്തബിഹ്.
  • ഇത്ഹാഫുൽമഹറ: ബിഅത്വറാഫിൽ അശറ.
  • ത്വബഖാതുൽ മുദല്ലിസീൻ.
  • (ദൈലമി(റ) വിന്റെ മുസ്‌നദുൽ ഫിർദൗസിനെ സംഗ്രഹിച്ച് തസ്ദീദുൽ ഖൗസ് എന്ന പേരിൽ ഒരു കിതാബും ഉണ്ട്.

[6]

അവലംബം

🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾമുഹറംവൈക്കം മുഹമ്മദ് ബഷീർഎം. മണികുമാരനാശാൻമുകേഷ് അംബാനിതുഞ്ചത്തെഴുത്തച്ഛൻഅംബിക (നടി)കുഞ്ചൻ നമ്പ്യാർമലയാളം അക്ഷരമാലചാന്ദ്രദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംമലയാളംമമ്പുറം സയ്യിദ് അലവി തങ്ങൾകഥകളിപ്രാചീനകവിത്രയംകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംരാമായണംമഹാത്മാ ഗാന്ധിഒ.എൻ.വി. കുറുപ്പ്ചന്ദ്രൻനാഷണൽ സർവ്വീസ് സ്കീംമഞ്ഞപ്പിത്തംകേരളംശ്രീനാരായണഗുരുമുഹമ്മദ്കർമ്മല മാതാവ്ഇന്ത്യയുടെ ഭരണഘടനദശപുഷ്‌പങ്ങൾസുഗതകുമാരിലൈംഗികബന്ധംഅനിൽ അംബാനിഅൽഫോൻസാമ്മ