ഇപ്പോമിയ

കോൺവോൾവുലേസിയേ സസ്യകുടുംബത്തിലെ ഏറ്റവും വലിയ ജീനസ്സാണ് ഇപ്പോമിയ (Ipomoea). ഏകദേശം 500 ഓളം സ്പീഷിസുകളുള്ള ഈ സസ്യജീനസ്സിൽ ഏകവർഷികളും ബഹുവർഷികളും ഉൾപ്പെടുന്നു. ഉഷ്ണമേഖലകളിലും മിതോഷ്ണമേഖലകളിലും ഇവ വളരുന്ന ഈ ജീനസ്സിൽ ചെടികളും കുറ്റിച്ചെടികളും ചെറുമരങ്ങളും ഉൾപ്പെടുന്നു, മിക്കവയും പടർന്നു പിടിക്കുന്ന വള്ളികളാണ്. ആകാശമുല്ല, അടമ്പ്, വയറവള്ളി, പാൽമുതുക്ക്, കൃഷ്ണബീജം, തിരുതാളി, നിത്യവഴുതന, വയൽച്ചീര, മധുരക്കിഴങ്ങ് തുടങ്ങിയവ ഈ ജനുസിൽ ഉൾപ്പെടുന്നവയാണ്. ലെപിഡോപ്റ്റെറ, സ്ഫിങ്സ് നിശാശലഭങ്ങൾ, ഹമ്മിങ് ബേഡ് എന്നിവയെ ആകർഷിക്കാൻ മാത്രം നിറവും സുന്ദരവുമാണ് ഇവയുടെ പൂക്കൾ.

ഇപ്പോമിയ
ആകാശമുല്ല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Tribe:
Ipomoea
Genus:
Ipomoea

L. 1753[1]
Species

More than 500, see text

Synonyms

Acmostemon Pilg.
Batatas Choisy
Bonanox Raf.
Calonyction Choisy
Calycantherum Klotzsch
Diatremis Raf.
Dimerodisus Gagnep.
Exogonium Choisy
Mina Cerv.
Parasitipomoea Hayata
Pharbitis Choisy
Quamoclit Mill.
Quamoclit Moench[1]


ഗ്രീക്കുഭാഷയിൽ "പുഴു", "കള" എന്നീ അർത്ഥങ്ങൾ വരുന്ന പദങ്ങളായ  ιπς (ips) or ιπος (ipos) ഉം "സാദൃശ്യം" എന്നർത്ഥം വരുന്ന όμοιος (homoios) എന്ന പദവും  കൂടിച്ചേർന്ന ലാറ്റിൻ രൂപമാണ് ഇപ്പോമിയ (Ipomoea) എന്ന പേര്.


ഉപയോഗങ്ങൾ

  • വളരെ മനോഹരമായ പൂക്കളുള്ളതിനാൽ അലങ്കാര സസ്യങ്ങളായി വളർത്താറുണ്ട്.
  • ഈ ജീനസ്സിലെ ചില സസ്യങ്ങൾ ഭക്ഷ്യ യോഗ്യമാണ്. ( ഉദാ., വയൽച്ചീര, മധുരക്കിഴങ്ങ്)
  • ഇപ്പോമിയ ജനുസ്സിൽ വരുന്ന ചില സ്പീഷിസുകൾ ഔഷധ സസ്യങ്ങളാണ്. അടമ്പ് എന്ന സ്പീഷിസ് സന്ധിവേദന, മൂലക്കുരു, രക്തവാദം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.

സവിശേഷതകൾ

ദ്വിലിംഗ സ്വഭാവത്തോടു കൂടിയതാണ് ഇവയുടെ പൂക്കൾ. മിക്ക സ്പീഷിസുകളിലും ദളങ്ങൾ കൂടിച്ചേർന്ന് ഒരു മണിയുടെ ആകൃതിയിലുള്ള പൂക്കളാണുള്ളത്.

വയൽച്ചീര

തിരഞ്ഞെടുത്ത സ്പീഷിസുകൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഇപ്പോമിയ&oldid=3784673" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ