ഇന്ത്യൻ പ്രീമിയർ ലീഗ്


ഐ.സി.സി അംഗീകരിച്ച ,ബി.സി.സി.ഐ.ക്കു കീഴിൽ നടക്കുന്ന ഒരു ട്വന്റി20 ക്രിക്കറ്റ് പരമ്പരയാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഇതിലെ ആദ്യ പരമ്പര 2008 ഏപ്രിൽ 18ന് ആരംഭിച്ചു.ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) (സ്‌പോൺസർഷിപ്പ് കാരണങ്ങളാൽ ടാറ്റ ഐ‌പി‌എൽ എന്നും അറിയപ്പെടുന്നു) ഒരു പുരുഷന്മാരുടെ ട്വന്റി 20 (ടി 20) ക്രിക്കറ്റ് ലീഗാണ്, ഇത് ഇന്ത്യയിൽ വർഷം തോറും നടക്കുന്നു, കൂടാതെ നഗരം അടിസ്ഥാനമാക്കിയുള്ള പത്ത് ഫ്രാഞ്ചൈസി ടീമുകൾ മത്സരിക്കുന്നു. 2007-ൽ BCCI ലീഗ് സ്ഥാപിച്ചു. സാധാരണയായി എല്ലാ വർഷവും മാർച്ചിനും മെയ് മാസത്തിനും ഇടയിലാണ് മത്സരം നടക്കുന്നത്, കൂടാതെ ICC ഫ്യൂച്ചർ ടൂർ പ്രോഗ്രാമിൽ ഒരു പ്രത്യേക ജാലകമുണ്ട്; ഐപിഎൽ സീസണുകളിൽ അന്താരാഷ്ട്ര ക്രിക്കറ്റ് ടൂറുകൾ കുറവാണ്.

ഇന്ത്യൻ പ്രീമിയർ ലീഗ്
രാജ്യങ്ങൾഇന്ത്യ
കാര്യനിർ‌വാഹകർBCCI
ഘടനTwenty20
ആദ്യ ടൂർണമെന്റ്2008
അടുത്ത ടൂർണമെന്റ്2024
ടൂർണമെന്റ് ഘടനDouble round-robin and playoffs
ടീമുകളുടെ എണ്ണം9
നിലവിലുള്ള ചാമ്പ്യന്മാർഗുജറാത്ത് ടൈറ്റൻസ്
ഏറ്റവുമധികം വിജയിച്ചത്മുംബൈ ഇന്ത്യൻസ് (4 തവണ)
ഏറ്റവുമധികം റണ്ണുകൾവിരാട് കോഹലി(5944,)[1]
ഏറ്റവുമധികം വിക്കറ്റുകൾyuzvendra chahal
(187, )[2]
വെബ്‌സൈറ്റ്iplt20.com
2023 Indian Premier League

മത്സരക്രമം

2008 ഏപ്രിലിൽ നടന്ന ഈ പരമ്പരയിൽ 44 ദിവസങ്ങളിയായി 59 മത്സരങ്ങളാണ് നടന്നത്. 13 കോടി രൂപയാണ്‌ സമ്മാനത്തുക(3 മില്യൺ യു.എസ്. ഡോളർ).

എല്ലാ ടീമിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന 8 പേരും, 22 വയസ്സിൽ താഴെ ഉള്ള ക്രിക്കറ്റിൽ കളിക്കുന്നവരോ അതത് പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്നവരോ ആയ 4 അംഗങ്ങൾ ഉൾപ്പെടെ 16 പേർ ഉണ്ടാകും.

ആകെ 10 ടിമുകളാണ്‌ മത്സരിക്കുന്നത്.ഇവർ മറ്റ് 79ടീമുകളുമായി ഹോം സ്റ്റേഡിയത്തിലും, എവേ സ്റ്റേഡിയത്തിലും ഏറ്റുമുട്ടും. ഇതിൽ മുന്നിലുള്ള നാലു ടീമുകൾ സെമി ഫൈനലിൽ മാറ്റുരക്കും[3]

ഭരണം

2007 സെപ്റ്റംബർ മുതൽ ലളിത് മോദി കൺവീനറായി ഇന്ത്യൻ പ്രീമിയർ ലീഗ് നിലവിൽ വന്നു. മൂന്നു വർഷം മോഡി കൺവീനറായി തുടർന്നു. സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ ആ പദവിയിൽ നിന്നും 2010 ഏപ്രിൽ 25 ന് സസ്പെൻഡ് ചെയ്തു. പിന്നീട് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഇടക്കാല ചെയർമാനായി ചിരായു അമീനെ തിരഞ്ഞെടുത്തു[4].[5]

ഫ്രാഞ്ചൈസികൾ

l

ചെന്നൈ സൂപ്പർ കിംഗ്സ്
മുംബൈ ഇന്ത്യൻസ്
ലഖ് നൗ സൂപ്പർ ജയന്റ്സ്
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ഡെൽഹി ക്യാപ്റ്റൻസ്
പഞ്ചാബ് കിങ്‌സ്
രാജസ്ഥാൻ റോയൽസ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
സൺറൈസേഴ്സ് ഹൈദരാബാദ്
ഗുജറാത്ത്‌ ടൈറ്റൻസ് |position=left}}
Locations of IPL teams

വിജയികൾ

വർഷംവിജയിറണ്ണേഴ്സ് അപ്പ്
2008രാജസ്ഥാൻ റോയൽസ്ചെന്നൈ സൂപ്പർ കിങ്സ്
2009ഡെക്കാൻ ചാർജേഴ്സ്റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
2010ചെന്നൈ സൂപ്പർ കിങ്സ്മുംബൈ ഇന്ത്യൻസ്
2011ചെന്നൈ സൂപ്പർ കിങ്സ്റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
2012കൊൽക്കത്ത നൈറ്റ് റൈഡേർസ്ചെന്നൈ സൂപ്പർ കിങ്സ്
2013മുംബൈ ഇന്ത്യൻസ്ചെന്നൈ സൂപ്പർ കിങ്സ്
2014കൊൽക്കത്ത നൈറ്റ് റൈഡേർസ്കിങ്സ് ഇലവൻ പഞ്ചാബ്
2015മുംബൈ ഇന്ത്യൻസ്ചെന്നൈ സൂപ്പർ കിങ്സ്
2016സൺറൈസേഴ്സ് ഹൈദരാബാദ്റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
2017മുംബൈ ഇന്ത്യൻസ്റൈസിങ് പൂനെ സൂപ്പർജയന്റ്
2018ചെന്നൈ സൂപ്പർ കിങ്സ്സൺറൈസേഴ്സ് ഹൈദരാബാദ്
2019മുംബൈ ഇന്ത്യൻസ്ചെന്നൈ സൂപ്പർ കിങ്സ്
2020മുംബൈ ഇന്ത്യൻസ്ഡൽഹി ക്യാപിറ്റൽസ്
2021ചെന്നൈ സൂപ്പർ കിങ്സ്കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്
2022ഗുജറാത്ത് ടൈറ്റൻസ്രാജസ്ഥാൻ റോയൽസ്
2023ചെന്നൈ സൂപ്പർ കിങ്സ്ഗുജറാത്ത് ടൈറ്റൻസ്

വിവാദങ്ങൾ

കൊച്ചി ഐപിഎൽ ടീമും ഐപിഎൽ ചെയർമാൻ ലളിത് മോദിയും തമ്മിൽ ഉടലെടുത്ത തർക്കം ടീമുകൾക്കുള്ളിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും വാതു വെപ്പുകളെ കുറിച്ചും ഉള്ള കഥകൾ പുറത്തു വരാൻ ഇടയായി.

  • ഐപിഎല്ലുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷണവിധേയമാക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖർജി ലോക്‌സഭയിൽ അറിയിച്ചു[6].
  • ഇന്ത്യൻ രാഷ്ട്രീയത്തിലും ക്രിക്കറ്റിലും ഒരുപോലെ കോളിളക്കം സൃഷ്ടിച്ച കൊച്ചി ഐപിഎൽ വിവാദത്തിൽ അകപ്പെട്ട വിദേശകാര്യ സഹമന്ത്രി ശശി തരൂർ രാജിവെച്ചു.
  • ഐ.പി.എൽ മൽസരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന വാതുവെപ്പുകളിൽനിന്ന് ഇന്ത്യയിൽ ഒരുവർഷം ഒഴുകുന്നത് 25,000 കോടി രൂപക്കും 40,000 കോടി രൂപക്കും ഇടയിലുള്ള തുകയാണ് എന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് കൊൽക്കത്തയിലെ 'ദ ടെലഗ്രാഫ്' പത്രം പുറത്തു വിട്ടു[7].
  • ആദായനികുതി വകുപ്പ് മുംബൈയിലെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ആസ്ഥാനത്തും ഐപിഎൽ മത്സരങ്ങളുമായി ബന്ധപ്പെട്ട സ്ഥാപങ്ങളിലും റെയ്ഡ് നടത്തി[8]. കൂടാതെ റെയ്ഡിന് ശേഷം ഐപിഎൽ ചെയർമാൻ ലളിത് മോഡിയെ ആദായനികുതി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു[9].
  • സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ ഐ.പി.എൽ ചെയർമാൻ സ്ഥാനത് നിന്നും നിന്നും ബി.സി.സി.ഐ നേതൃത്വം 2010 ഏപ്രിൽ 25 ന് ലളിത് മോഡിയെ സസ്പെൻഡ് ചെയ്തു.

പുറത്തേക്കുളള കണ്ണികൾ

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ