ആർഗോ

1979ൽ ഇറാനിൽ അമേരിക്കൻ നയതന്ത്രപ്രതിനിധികളെ ബന്ദികളാക്കിയ സംഭവത്തെ ആസ്പദമാക്കി ബെൻ ആഫ്ലെക്ക് സംവിധാനം ചെയ്ത ഹോളിവുഡ് ത്രില്ലർ ചലച്ചിത്രമാണു ആർഗോ. അമേരിക്കൻ സി.ഐ.എ. ഓപ്പറേറ്റിവ് ആയിരുന്ന ടോണി മെൻഡിസിന്റെ ദ മാസ്റ്റർ ഓഫ് ഡിസ്ഗൈസ് എന്ന ഗ്രന്ഥത്തെയും, 2007-ൽ പുറത്തിറങ്ങിയ ജോഷ്വാ ബെർമാന്റെ ദ ഗ്രേറ്റ് എസ്കേപ്പ് എന്ന കനേഡിയൻ രക്ഷപ്പെടലിനെക്കുറിച്ചുള്ള ലേഖനത്തെയും ആസ്പദമാക്കിയാണു ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്[3]. 1979-ൽ ഇറാനിലെ ടെഹ്റാനിൽ ബന്ദികളാക്കിയ 6-അമേരിക്കൻ നയതന്ത്രപ്രതിനിധികളെ മെൻഡിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തുന്നതാണു ഈ ചിത്രത്തിന്റെ ഇതിവൃത്തം[4].

Argo
Theatrical release poster
സംവിധാനംBen Affleck
നിർമ്മാണംBen Affleck
George Clooney
Grant Heslov
തിരക്കഥChris Terrio
ആസ്പദമാക്കിയത്The Master of Disguise
by Antonio J. Mendez
The Great Escape
by Joshuah Bearman
അഭിനേതാക്കൾBen Affleck
Bryan Cranston
Alan Arkin
John Goodman
സംഗീതംAlexandre Desplat
ഛായാഗ്രഹണംRodrigo Prieto
ചിത്രസംയോജനംWilliam Goldenberg
സ്റ്റുഡിയോGK Films
Smokehouse Pictures
വിതരണംWarner Bros.
റിലീസിങ് തീയതി
  • ഓഗസ്റ്റ് 31, 2012 (2012-08-31) (Telluride Film Festival)
  • ഒക്ടോബർ 12, 2012 (2012-10-12) (United States)
രാജ്യംUnited States
ഭാഷEnglish
Persian
ബജറ്റ്$44,500,000[1]
സമയദൈർഘ്യം120 minutes[2]
ആകെ$159,784,904[1]

ബെൻ ആഫ്ലെക്ക് മെൻഡസിനെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ ബ്രയാൻ ക്രാൻസ്റ്റൺ, അലൻ അർക്കിൻ, ജോൺ ഗുഡ്മാൻ എന്നിവരാണു്. 2012 ഒക്ടോബർ 12-നു പുറത്തിറങ്ങിയ ഈ ചിത്രം നിരൂപകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും, സാമ്പത്തികമായി വിജയിക്കുകയും ചെയ്തു. ഗ്രാന്റ് ഹെൽസോവ്, ബെൻ ആഫ്ലെക്ക്, ജോർജ്ജ് ക്ലൂണി എന്നിവരാണു ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഈ രക്ഷപ്പെടുത്തലിന്റെ കഥ 1981-ൽ പുറത്തിറങ്ങിയ ലാമോണ്ട് ജോൺസൺ സംവിധാനം ചെയ്ത എസ്കേപ്പ് ഫ്രം ഇറാൻ: ദ കനേഡിയൻ കേപ്പർ എന്ന ടെലിവിഷൻ ചിത്രത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്[5][6].

ചിത്രം പുറത്തിറങ്ങിയതിനു ശേഷം വളരെയധികം ശ്രദ്ധിക്കപ്പെടുകയും 85-ആം അക്കാദമി പുരസ്കാരങ്ങളിൽ ഏഴു നാമനിർദ്ദേശം നേടുകയും, മികച്ച ചിത്രസംയോജനം[7], മികച്ച അവലംബ തിരക്കഥ, മികച്ച ചിത്രം എന്നീ മൂന്നു പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തു[8]. ഈ ചിത്രം 5 ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനു നിർദ്ദേശിക്കപ്പെടുകയും മികച്ച കഥാ ചിത്രം, മികച്ച നടൻ എന്നീ പുരസ്കാരങ്ങൾ നേടുകയും ചെയ്തു[9]. പത്തൊൻപതാമത് സ്കീൻ ആക്റ്റേർസ് ഗിൽഡ് അവാർഡിൽ ഈ ചിത്രത്തിനു മികച്ച അഭിനയത്തിനുള്ള പുരസ്കാരം നേടി. ഈ ചിത്രം 66-ആമത് ബ്രിട്ടീഷ് അക്കാദമി അവാർഡുകളിൽ മികച്ച ചിത്രം, മികച്ച ചിത്രസംയോജനം, മികച്ച സംവിധായകൻ എന്നീ പുരസ്കാരങ്ങളും നേടി.

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

വിക്കിചൊല്ലുകളിലെ ആർഗോ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https:https://www.search.com.vn/wiki/index.php?lang=ml&q=ആർഗോ&oldid=3650447" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ